മിസ്സിന്റെ പ്രൊഫൈൽ ഒക്കെ ചെക്കുചെയ്യുന്നുണ്ടായിരുന്നു…ഇന്നലെ മിസ് നമ്മുടെ ഗ്രൂപ്പ് ഫോട്ടോ അപ്‌ലോഡ് ചെയ്തില്ലേ ..അങ്ങനെ എന്നെ കണ്ടതായിരിക്കും…പക്ഷെ എന്തിനാ എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്?"
ലത്തീഫ ഒരു നിമിഷം ആലോചിച്ചു.
"രവിയുടെ ഫ്രണ്ട് ലിസ്റ്റിൽ ഇന്ദ്രാണിയുണ്ടായിരുന്നു…"
ആലോചനയ്ക്ക് ശേഷം ലത്തീഫ പറഞ്ഞു.
"… അവര് ഫാമിലി ഫ്രണ്ടും റിലേറ്റിവും ഒക്കെയല്ലേ?അങ്ങനെ അവർ എന്നെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാവണം…എന്ന് വെച്ചാൽ എനിക്കും രവിയ്ക്കും ഇടയിലുണ്ടായിരുന്ന അഫയർ അടക്കം!"
"അപ്പോൾ …?"
സന്ദീപ് ചോദിച്ചു.
"രവി അവരെ ഇഷ്ടപ്പെടാതിരുന്നത് ഞാൻ കാരണമാണ് ..രവിയ്ക്ക് എന്നോടുള്ള പ്രേമം കാരണമാണ് എന്നവർക്ക് മനസ്സിലായി കാണും…"
ലത്തീഫ തുടർന്നു.
"അപ്പോൾ എന്നോടും ശത്രുതയുണ്ടാവണമല്ലോ..എന്നെ അവർ ചേസ് ചെയ്യാൻ ശ്രമിക്കില്ലേ? അങ്ങനെവരുമ്പോൾ രവിയെപ്പോലെയുള്ള, രവിയെപ്പോലെ തന്നെയുള്ള നിന്നെ എന്റെ കൂടെ കാണുമ്പോഴോ?"
സന്ദീപ് വിസ്മയത്തോടെ ലത്തീഫയെ നോക്കി.
"പക്ഷെ എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട് എന്തിനാണ്?"
ലത്തീഫയും ആലോചിച്ചു.
"ഏതായാലും
മോനു അത് അക്സെപ്റ്റ് ചെയ്യ്!"
ആലോചനയ്ക്ക് ശേഷം ലത്തീഫ പറഞ്ഞു.
"വേണോ? അത് പ്രശ്നമാവില്ലേ?"
"വേണം!"
ലത്തീഫ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
"എന്നാലേ ഇന്ദ്രാണിയുടെ ഉദ്ദേശ്യമെന്താണ് എന്ന് നമുക്ക് മനസ്സിലാവുകയുള്ളൂ മോനു…"
"ഓക്കേ …"
അവൻ പറഞ്ഞു.
പിന്നെ വിരൽ അക്സെപ്റ്റ് ഫീൽഡിൽ അമർത്തി.
******************************
വൈകുന്നേരം, പൂർത്തിയാക്കാനുള്ള പ്രൊജക്റ്റിന്റെ മുമ്പിലിരിക്കവേ മൊബൈലിൽ നോട്ടിഫിക്കേഷൻ ടോൺ കേട്ട് സന്ദീപ് ഫോണെടുത്തു.
മെസ്സഞ്ചറിലാണ്.
അവൻ മെസ്സഞ്ചർ തുറന്നു.
"ഇന്ദ്രാണി പുരോഹിത്!"
മെസ്സേജ് അയച്ചയാളുടെ പ്രൊഫൈൽ ചിത്രം കണ്ടിട്ട് സന്ദീപ് സ്വയം പറഞ്ഞു.
"ഹായ്.."
റെസ്പോണ്ട് ചെയ്യണോ?
അവൻ പെട്ടെന്ന് ലത്തീഫയ്ക്ക് ഡയൽ ചെയ്തു.
"ഹായ് മിസ്…"
"ഹായ് മോനൂ…"
"മിസ്സെ, ഇന്ദ്രാണിയുടെ ഹായ് വന്നിട്ടുണ്ട്….എന്ത് ചെയ്യണം?"
"തിരിച്ച് ഹായ് പറ…എന്താണ് സംസാരിക്കുന്നത് എന്ന് നോക്കാമല്ലോ,"
"ആർ യൂ ഷ്വർ?"
"ഷ്വർ മോനൂ …എങ്കിലേ നമുക്ക് മനസ്സിലാവൂ …അവളുടെ ഉദ്ദേശം…"
ലത്തീഫ പറഞ്ഞത് തന്നെയാണ് ശരി.
സന്ദീപ് തീർച്ചപ്പെടുത്തി.
അവന്റെ വിരലുകൾ കീപാഡിലാമർന്നു.
"ഹായ് …"
അവൻ ടൈപ്പ്