എന്നെ കൊണ്ടെങ്ങും പറ്റില്ല , എനിക്കിനീം പഠിക്കണം .. അമ്മ വേണേല്‍ ജോലിക്ക് കേറിക്കോ ?”
‘ ഞാനോ ..ഞാന്‍ വല്ലതും പറയും കേട്ടോ ജെയ്മോനെ .. ഈ പ്രായത്തില്‍ ഇനിയെന്നാ ജോലി”
‘ നാല്‍പത്തിരണ്ടു വയസല്ലേ ആയുള്ളൂ … അതത്ര വയസോന്നുമല്ല …ഇനീം പത്തു പതിനാല് വര്‍ഷം കൂടി സര്‍വീസില്‍ ഇരിക്കാം ..”
‘ ജെയ്മോനെ …അതുകൊണ്ടെന്നാ കാര്യം ..നിനക്കാവുമ്പോള്‍ പഠിച്ചയുടനെ ഒരു ജോലിയുമാവും..നിന്‍റെ ഭാവിക്കുമതാ നല്ലത് .. ഈ ഡിഗ്രി തോറ്റയെനിക്ക് എന്ത് ജോലി കിട്ടാനാ .. ശെരി നീ പഠിച്ചോ .രണ്ടുമൂന്നു വര്‍ഷോം കൂടി കഴിഞ്ഞാല്‍ പോരെ … അത് കഴിഞ്ഞു മതി ജോലി ‘
‘ വേണ്ട …അമ്മയത് വരെയിവിടെ തയ്ച്ചും പെറുക്കിയും ഇരുന്നോ ? ഇങ്ങനെയിരുന്നമ്മ ആകെ കോലം കെട്ടു. “
ജെയ്മോന്‍ തയ്യില്‍ മെഷീന്‍റെ പുറകിലിരിക്കുന്ന ട്രീസയുടെ നെറ്റിയിലൂടെ കയ്യോടിച്ചു ..
” ഒന്ന് പോടാ …ഞാന്‍ പണ്ടത്തെ പോലെതന്നെ ഇപ്പോഴും “
‘ ശെരി, അമ്മ എഴുന്നേറ്റാ സര്‍ട്ടിഫിക്കറ്റ് ഒക്കെയെടുത്തെ … “
‘ജെയ്മോനെ നീ ശെരിക്കും ആലോചിച്ചാണോ?’ ട്രീസ ആവനു നേരെ തിരിഞ്ഞു
‘ഞാനൊരു തീരുമാനം എടുത്താല്‍ അത് നല്ല പോലെയാലോചിച്ചിട്ടാ..അതമ്മക്കും
അറിയാമല്ലോ ..”
പിന്നെ ട്രീസയോന്നും ആലോചിക്കാന്‍ നിന്നില്ല ..മറുത്തു പറഞ്ഞിട്ടും കാര്യമില്ലായെന്നു അവള്‍ക്കറിയാം .
ജെയ്മോന് ചൂട് ദോശയും ചമ്മന്തിയും സാമ്പാറും കൂടി വിളമ്പിയിട്ടവള്‍ അലമാരിയില്‍ നിന്ന് തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ നോക്കാന്‍ തുടങ്ങി ..
”ഇതാ മോനെ ..ഒന്ന് കൂടിയാലോചിച്ചിട്ടു പോരെ ? ഒരു കല്യാണം ഒക്കെയാലോചിക്കുമ്പോള്‍ സര്‍ക്കരുധ്യോഗം ഉള്ളവര്‍ക്ക് മുന്‍ഗണന കിട്ടും ..നല്ല പെണ്ണ് ..നല്ല കുടുംബം ….”
” നല്ല പെണ്ണും കുടുംബോം സ്ത്രീധനോം ഒക്കെ നോക്കിയാല്‍ കയറി വരുന്നവള്‍ അമ്മയെ നോക്കിയില്ലെങ്കിലോ ? അതിനെ കുറിച്ചാലോചിച്ചു അമ്മ വിഷമിക്കണ്ട … ഞാനെല്ലാം ആലോചിച്ചു തന്നെയാ ഈ തീരുമാനമെടുത്തെ ..”
” ങേ ? കല്യാണവും ? എടാ …അമ്മയോട് പറയടാ … ആരാടാ ജെയ്മോനെ അത് ? നല്ല സുന്ദരിപ്പെണ്ണ്‍ ആണോ ? നിന്‍റെ കൂടെ പഠിച്ചതാണോ ? എവിടാ വീട് ? നമ്മുടെ കൂട്ടരാണോ ?’
ട്രീസ ഒറ്റശ്വാസത്തില്‍ ചോദിച്ചു ..
” നല്ല സുന്ദരിപ്പെണ്ണ്‍ … “
” ആരാടാ ?’
” അതൊക്കെയുണ്ട് ..സമയമാവുമ്പോ അമ്മ സമ്മതിച്ചാ മതി “
” അല്ലെങ്കിലും നിന്‍റെഇഷ്ടത്തിനു ഞാനെതിര്