അവൾ എനിക്ക് വെറുമൊരു കൂട്ടുകാരിയായിരുന്നില്ല. ഞങ്ങൾ പണ്ടു മുതലേ കാണാൻ തുടങ്ങിയതാ. പത്താം ക്ളാസ്സ് ആയപ്പോൾ അവൾക്ക് എന്നോടും എനിക്ക് അവളോടും ചെറിയ ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ പരസ്പരം അത് പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പോൾ എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല. ഇവിടം വിട്ട് പോയതിൽ പിന്നെ ഞാൻ അവളെ ഓർത്തിട്ടില്ല. കാലം അത് എന്നിൽ നിന്ന് മായിച്ചു.
പ്ക്ഷെ ഇപ്പോൾ ആളു പണ്ടത്തെ പോലെ അല്ല. നല്ല നിറവും അങ്ക ലാവണ്യവും വന്നിട്ടുണ്ട്. കണ്ടാൽ അർക്കും ഒന്ന് കെട്ടി കൂടെ കൊണ്ട് പോകാൻ തോന്നും. പക്ഷെ ഞാൻ അത് ചെയ്യുന്നില്ല. എനിക്ക് മനസ്സു വരുന്നില്ല. അവളെ കാണുംബോൾ എനിക്ക് എൻറെ ഇഷ്ട്ടം പറയണമെന്നുണ്ട്. പക്ഷെ ഒരു ഭയം. പിന്നെ ഞങ്ങളുടെ വീട്ടുകാർ ഇതറിഞ്ഞാൽ അതു മതി അവളെ കെട്ടു കെട്ടിക്കാൻ. ഞാൻ അതു കൊണ്ട് അവളോട് പറയാൻ നിന്നില്ല. ഒരു നല്ല സൗഹൃദം അതു മതി. പക്ഷെ എനിക്ക് അതിന് കഴിയുന്നില്ലായിരുന്നു. അവളെ കണ്ടതിൽ പിന്നെ എൻറെ മനസ്സിൽ അവളായിരുന്നു. അവൾക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്ക് നന്നായി അറിയാം. ഞങ്ങളുടെ വീട്ടുകാർ എതിർക്കുന്ന കൊണ്ടാണ് അവൾ അത് തുറന്ന് പറയാത്തത്.
അങ്ങനെ ഞാൻ അവളോട് അത് തുറന്ന് പറയാൻ തന്നെ തീരുമാനിച്ചു.
ഞാൻ ഒരു ഞായറാഴച്ച അവളുടെ വീട്ടിൽ ചെന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. എന്നെ കണ്ടതും അവൾ ഓടി വന്നു.
"ആഹാ… ഇതാരാ വന്നിരിക്കുന്നത്. വാടാ… അകത്തേക്ക് ഇരിക്ക്. ഇവിടെ ആരുമില്ല."
അവൾ എന്നെ അകത്തേക്ക് ഇരുത്തി.
"നിനക്ക് ഇന്ന് ജോലിക്ക് പോകണ്ടെ"
"എടാ മണ്ടാ… ഞായറാഴച്ച എവിടുന്ന ജോലി. നീ പഴയ മണ്ടൻ തന്നെ."
"ഒഹ്… ഞാനതു മറന്നു. നിൻറെ അമ്മ എവിടെ?"
"ഇവിടെ ഇല്ല."
"എവിടേ പോയി?"
"വല്യച്ഛൻറെ വീട്ടിൽ പോയി."
"അപ്പൊ ഒറ്റയ്ക്കാണല്ലെ?"
"അതെ… അമ്മ വൈകിട്ടേ വരൂ"
"ഉം… കൊള്ളാം"
"അതിരിക്കട്ടെ… നീ എന്തിനാ വന്നത്?"
"അതൊക്കെയുണ്ട്."
ഞാൻ കള്ളച്ചിരി ചിരിച്ചു. അവൾക്ക് കാര്യം മനുസ്സിലായെന്നു തോന്നുന്നു. ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.
"എന്താ കാര്യം പറയടാ…"
ഞാൻ കുറച്ച് നേരം അവളെ നോക്കി കൊണ്ടിരുന്നു. അവളുടെ മുഖത്തേക്ക്… പേട മാനിൻറെ കണ്ണുകൾ. റോസ്സപ്പൂവിൻറെ ഇതളുകൾ പോലുള്ള ചുണ്ട്. മുല്ലപ്പൂ പോലുള്ള പല്ലുകൾ. നുണക്കുഴിയുള്ള കവിളുകൾ. ഞാൻ അവളുടെ സൗന്ദര്യം നോക്കി നിന്നു പോയി. എൻറെ നോട്ടം കണ്ടപ്പോഴേ അവൾക്ക് കാര്യം പിടി