എൻറെ കോളേജ് ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം ആണിത്. എല്ലാവർക്കും എന്നതു പോലെ എനിക്കും ഒരു പ്രണയം ഉണ്ടായി. എന്നെ കുറിച്ച് പറയുവാണെകിൽ ഞാൻ ഒട്ടും മോശമില്ലാത്ത ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നിന്നാണ്. കാണാനും മോശമല്ല. ആവശ്യത്തിൽ കൂടുതൽ വായിൽ നാക്കും. ഒരു കോളേജ് ലൈഫ് അടിച്ചു പൊളിക്കാൻ ഇതൊക്കെ തന്നെ ധാരാളം. കട്ട കമന്റ് അടികളും വായിൽ നോട്ടവും വെള്ളമടിയും കൂട്ടുകാരും ഒത്ത സർകിറ്റും ഇതായിരുന്നു അപ്പോഴത്തെ ജീവിതം.
അങ്ങനെ ഇരിക്കലാണ് കഥയിൽ ട്വിസ്റ്റ്. കോളേജ് യൂണിയൻ പ്രോഗ്രാം നടക്കുന്നു. ഞങ്ങൾ ഒഴപ്പന്മാർ എല്ലാം ഓഡിറ്റോറിയത്തിൻറെ ബാക്കിൽ നല്ല കച്ചറ. അപ്പൊ പെണ്ണുകളുടെ വശത്തു ഒരു തട്ടം ഇട്ട കൊച്ച്. അതിനെ കണ്ടതും എനിക്ക് ഒത്തിരി ഇഷ്ട്ടമായി. പിന്നെ ഉള്ള ദിവസങ്ങളിൽ ക്ലാസ്സിൽ കേറാത്ത ഞാൻ അവളെ കാണാൻ വേണ്ടി കാലത്തു തന്നെ എഴുന്നേറ്റു കുളിച്ചു കോളേജിൽ പോകാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾ പിന്നിട്ടിട്ടും അവളെ കുറിച്ച് ഒരു വിവരമില്ല. ഞാൻ വീണ്ടും ക്ലാസ്സിലും കോളേജ് പരിസരത്തും പോക്ക് നിർത്തി.
ഒരു ദിവസം പതിവില്ലാതെ വൈകീട്ട് കോളേജ് വിടാൻ നേരം കോളേജ്
ബസ് സ്റ്റോപ്പിൽ വായിൽ നോക്കാൻ പോയതും അവളെ കണ്ടു. ആദ്യമായി കണ്ടിതിനും അവൾ സുന്ദരി ആയ പോലെ തോന്നി. ഈ തവണ എന്തായാലും അവളെ കുറിച്ച അറിയാൻ തന്നെ തീരുമാനിച്ചു. അവളുടെ അടുത്തേക്ക് ചെന്നതും അവൾക്ക് പോകാൻ ഉള്ള ബസ് വന്നു. അപ്പോഴാ അവളുടെ കൂടെ ഉള്ളവർ അവളെ ഫസീന എന്ന് വിളിക്കുന്നത് കേട്ടത്.
/
അതിനു ശേഷം ഞാൻ വീണ്ടും കോളേജിൽ പോയി കാര്യം ആയിട്ടു അന്വേഷിച്ചു അവളെ കുറിച്ച അറിഞ്ഞു. ബി.എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥി. പിന്നെ എന്നും അവളെ കാണാൻ പോകലും വർത്താനം പറയലും ബസ് സ്റ്റോപ്പ് വരെ കൂടെ നടക്കലും ഒക്കെ ആയി നല്ല കമ്പനി ആയി. പിന്നെ വഴിയേ ഫോണിലൂടെ സംസാരം. അങ്ങനെ അത് ഒരു കട്ട പ്രണയം ആയി. കിട്ടുന്ന അവസരമെല്ലാം ഞങ്ങൾ നഷ്ട്ടപ്പെടുത്താതെ അടിച്ചു പൊളിച്ചും കറങ്ങാൻ പോയും സിനിമക്കും ക്ലാസ് കട്ട് അടിച്ചു ഗാർഡനിലെ പാർക്കിലും ഒകെ പോകൽ ആയി. മൊത്തത്തിൽ വിട്ടു പിരിയാൻ പറ്റാത്ത അത്രയ്ക്കും ഇഷ്ടത്തിൽ ആയി.
ഫസീനയെ കുറിച്ച് പറയുവാണേൽ ഒറ്റ നോട്ടത്തിൽ നസ്രിയ പോലെ ഇരിക്കും. എന്നാൽ അവളേക്കാൾ മെലിഞ്ഞിട്ടാണ്. ആർക്കും ഇഷ്ടമാകുന്ന ഷേപ്പ്. എല്ലാ ഉമ്മച്ചി കുട്ടികളുടെയും