kambi story, kambi kathakal

Home

Category

എന്റെ മരുമക്കള്‍

By Admin
On 18-09-2022
583700
Back3/31Next
ജോലി ചെയ്യും. അതുകൊണ്ട് മടിച്ചിയും തടിച്ചിയും കൂറയും ആയ എന്റെ ഭാര്യയ്ക്ക് സുഖമാണ്. തിന്നുക, തൂറുക, സീരിയല്‍ കാണുക, ഏതെങ്കിലും പെണ്ണുങ്ങളെ വിളിച്ചോ ചെന്നുകണ്ടോ പരദൂഷണം പറയുക, ഉറങ്ങുക; ഇതാണവളുടെ ദിനചര്യ. അങ്ങനെയിരിക്കെ ഒരു ദിവസം റീമ വീണ്ടും എത്തി. "എന്താടീ?" വരാന്തയിലെ ചാരുകസേരയില്‍ പത്രവുമായി ഇരുന്നിരുന്ന ഞാന്‍ കണ്ണടയുടെ മുകളിലൂടെ അവളെ നോക്കിച്ചോദിച്ചു. "അപ്പച്ചന്‍ എനിക്കൊരു ജോലി വാങ്ങിച്ചു തരാമോ" ഇത്തവണ അവളുടെ ആവശ്യം മറ്റൊന്നായിരുന്നു. "ങാ എന്താ ഇപ്പൊ ഒരു ജോലിമോഹം?" "ജീവിക്കണ്ടേ" റീമ നിരാശയോടെ ചുണ്ടുകടിച്ചു. "ഞാനെവിടുന്നു ജോലി തരാനാ" നോട്ടം ഞാന്‍ പത്രത്തിലേക്ക് മാറ്റി. "അപ്പച്ചന്‍ വിചാരിച്ചാ നടക്കും" "എനിക്കാരേം പരിചയവില്ല" ഞാന്‍ നോട്ടം മാറ്റി. "പ്ലീസ് അപ്പച്ചാ, അങ്ങനെ പറയരുത്. ഇച്ചയാന്‍ കുടിച്ചു ലക്കുകെട്ട് നടക്കുകയാണ്. ആ വീട് പണയപ്പെടുത്താന്‍ ഉള്ള പരിപാടിയാന്നാ തോന്നുന്നത്. അതൂടെ പോയാല്‍ ഞാനെന്ത് ചെയ്യും. ജീവിക്കാനുള്ള കാശ് കിട്ടിയാല്‍ മതിയാരുന്നു.." അവള്‍ മൂക്ക് ചീറ്റാന്‍ തുടങ്ങി. കണ്ണടയുടെ മുകളിലൂടെ
ഞാന്‍ വീണ്ടും നോക്കി. എന്റെ അക്കൌണ്ടുകളില്‍ കോടികളുണ്ട്. പലരെ അമുക്കി പിടുങ്ങിയ കാശാണ്. മാസം രണ്ടര-മൂന്നു ലക്ഷം എനിക്ക് പലിശ കിട്ടും. അല്ലറ ചില്ലറ വേറെ വരുമാനങ്ങളും ഉണ്ട്. പക്ഷെ നായിന്റെ മക്കളായ എന്റെ മക്കള്‍ക്ക് ഇനി ഞാന്‍ പണം നല്‍കില്ല. അതെന്റെ ഉറച്ച തീരുമാനമായിരുന്നു. "എനിക്കൊരു വരുമാനം ഉണ്ടേല്‍ പേടിക്കാതെ ജീവിക്കാമാരുന്നു" റീമ ചുണ്ട് തുടച്ചുകൊണ്ട് വിതുമ്പി. ഒരു ഓട്ടോ വരുന്നത് കണ്ടപ്പോള്‍ ഞാനും അവളും അങ്ങോട്ട്‌ നോക്കി. ഓട്ടോക്കാരന് കാശ് കൊടുത്തിട്ട് ഇളയ മരുമകള്‍ ഹണി ഇറങ്ങി വന്നു. അവളും അതേ പ്രശ്നവുമായി വന്നതാണ്. ഇളയവന്‍ ബോബിയും വീട് പണയപ്പെടുത്താന്‍ നോക്കുന്നുണ്ടത്രേ. കഴുവര്‍ടമോന്മാരുടെ ഒരു കാര്യം! രണ്ടുംകൂടി ഒരുമിച്ചെടുത്ത തീരുമാനമാകും ഇത്. "ഞങ്ങക്ക് അപ്പച്ചന്‍ മാത്രേ ഉള്ളു സഹായത്തിന്" രണ്ടുപേരും എന്റെ മുമ്പാകെ കൈകള്‍ കൂപ്പി. ഞാന്‍ എഴുന്നേറ്റ് എന്റെ വലിയ വയറും തടവി, സ്വര്‍ണ്ണമാലയില്‍ തെരുപ്പിടിച്ചുകൊണ്ട് വരാന്തയില്‍ ഉലാത്തി. ഇടയ്ക്കിടെ എന്റെ കഷണ്ടി കയറിയ തലയില്‍ ഞാന്‍ മാന്തുന്നുമുണ്ടായിരുന്നു. "എടാ

© 2024 KambiStory.ml