എന്റെ വീട്ടിൽ ഞാനും എന്റെ ഉമ്മായും താത്തായും മാത്രമാണ് താമസിച്ചു കൊണ്ടിരുന്നത് . ബാപ്പാ ഞങ്ങൾ കുട്ടികളായിരുന്ന കാലത്ത് തന്നെ ഉമ്മായെ മൊഴി ചൊല്ലി വേറെ നിക്കാഹ് കഴിച്ച് മാറി താമസിച്ചിരുന്നു . ഉമ്മ പാചകക്കാര്യത്തിൽ വളരെ വിദഗ്ദ്ധയായിരുന്നു . ഞങ്ങളുടെ നാട്ടിൽ നിക്കാഹോ അതു പോലെ മറ്റെന്തെങ്കിലും വിശേഷങ്ങളോ ഉണ്ടെങ്കിൽ അവിടെ ഉമ്മായുടെ വകയായിരിക്കും ദേഹണ്ഡം, ഉമ്മാ വക്കുന്ന നെയ്ച്ചോറും ബിരിയാണിയും കോഴിക്കറിയുമെല്ലാം ഞങ്ങളുടെ നാട്ടിൽ വളരെയധികം പേരു കേട്ടിരുന്നു. അതു പോലെ പലഹാരപ്പണിയിലും ഉമ്മ വളരെ മിടുക്കിയാണ്. ചുരുക്കിപ്പറഞ്ഞാൽ ബാപ്പായില്ലെങ്കിലും ഞങ്ങളെ കഷ്ടപ്പെടുത്താതെയാണ് ഉമ്മ വളർത്തിക്കൊണ്ടു വന്നത്.
ഞാൻ സലീം, ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്നു. എന്റെ താത്ത സുഹറ എന്നെക്കാൾ രണ്ടു വയസ്സിന് മൂത്തതാണ്, താത്തായുടെ നിക്കാഹ് കഴിഞ്ഞതാണ് പക്ഷേ അളിയന്റെ വീട്ടിലേക്ക് പോകാനിഷ്ടമില്ലാതെ ഞങ്ങളുടെ കൂടെ തന്നെയാണിപ്പോൾ താമസം. ഇനി തിരിച്ച പോകാനും സാധ്യതയില്ലെന്നാണ് കണ്ടിട്ട് തോന്നുന്നത്.
താത്താടെ കെട്ടിയോൻ – ഞാൻ അളിയാന്ന്
വിളിച്ചിരുന്ന അദ്വൈമാനിക്ക ആളൊരു രസികനായിരുന്നു. ഏത് നേരവും തമാശേം പറഞ്ഞ് ആളുകളെ ചിരിപ്പിച്ചോണ്ടിരിക്കും, ഗൾഫിലായിരുന്നു ജോലി. പക്ഷേ ഇനി അതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം?
മൂന്ന് വർഷം മുമ്പാണ് താത്താടെ നിക്കാഹ് നടന്നത് . അന്ന് താത്താക്ക പതിമൂന്ന് വയസ്സ കഴിഞ്ഞിട്ടേ ഉണ്ടാരുന്നുള്ളൂ .ഞാനപ്പം ഏഴാം ക്ലാസിൽ പഠിച്ചോണ്ടിരിക്യാരുന്നു , താത്തായും അളിയനും വീട്ടിലുണ്ടാരുന്നപ്പം ഉമ്മാക്ക എപ്പം നോക്ക്യാലും അളിയന് കോഴി ഇറച്ചിയും പത്തിരീം നെയ്തച്ചോറുമൊക്കെ ഉണ്ടാക്കി തീറ്റലാരുന്നു പരിപാടി , അളിയച്ചാർ പൊറത്ത് പോയി വരുമ്പം എറച്ചീം മീനുമൊക്കെ നല്ലോണം വാങ്ങി കൊണ്ടു വരും . പിന്നെ വറക്കലും പൊരിക്കലും ഒക്കെ അടിപൊളി ആയി ചെയ്യും
സന്ധ്യയാവുമ്പോൾ അളിയച്ചാർക്ക് നടക്കാനൊരു പോക്കുണ്ട് . ചെലേപ്പം എന്നെ കൂട്ട വിളിക്കും . അങ്ങനെ നടക്കാൻ പോകുമ്പോ ചായേം പരിപ്പു വടേം സുഖിയനുമൊക്കെ പള്ള നെറച്ച് വാങ്ങി തരുകേം ചെയ്യും.
പക്ഷേ ഞാനും അളിയനും കൂടെ നടക്കാൻ പോണത് താത്താക്കിഷ്ടമുള്ള കാര്യമായിരുന്നില്ല. ചെറുപ്പകാലം മുതൽക്കേ ഞങ്ങൾ രണ്ടു പേരും തമ്മിൽ