ഏകാഗ്രതയുടെ മൂർത്തിഭാവമായി തീക്ഷണമായ കണ്ണുകളോട് കൂടിയ ആ സുന്ദരനായ യുവാവ് എളിയിൽ കൈകുത്തി കാത്തു നിന്നു, അയാളുടെ നെറ്റിയിലൂടെ വിയർപ്പു ഒലിച്ചിറങ്ങി, അയാളുടെ അടുക്കലേക്കു ഓടി വന്ന ഉയരം കുറഞ്ഞൊരു ചെറുപ്പക്കാരൻ എന്തോ അടക്കം പറഞ്ഞു, അയാൾ ലക്ഷ്യത്തിലേക്കുള്ള തന്റെ നോട്ടം പിൻവലിക്കാതെ ഒന്ന് തല കുലുക്കുക മാത്രം ചെയ്തു, വന്നയാൾ ഇയാളുടെ മുതുകിൽ തട്ടി വന്ന വഴിയേ ഓടിമറഞ്ഞു.അയാൾ ശ്വാസം ഉള്ളിലേക്കെടുത്തു മെല്ലെ രണ്ടടി വച്ചു, ഇര പിടിക്കാൻ തയ്യാറെടുക്കുന്ന കടുവയെ പോലെ പമ്മി, പിന്നെ മെല്ലെ ഓടി തുടങ്ങി ക്രമേണ വേഗമാർജിച്ചു ഒടുക്കം വായുവിൽ കുതിരയെ പോലെ ഉയർന്നു ചാടി വശം തിരിഞ്ഞു വലുത് കാലിൽ ലാൻഡ് ചെയ്തു മുന്നോട്ടാഞ്ഞു തന്റെ വലതു കയ്യിലെ ചൂണ്ടാണി വിരലും മധ്യ വിരലും കൊണ്ടു മുറുക്കിപിടിച്ചിരുന്ന മങ്ങിയ വെള്ള നിറത്തിലുള്ള തുകൽ പന്ത് ഇടതു കാലിലൂന്നി നിന്നുകൊണ്ട് താൻ മനസ്സിൽ സങ്കല്പിച്ച ബിന്ദു ലക്ഷ്യമാക്കി എറിഞ്ഞു..
വലിയ വേഗത്തിൽ വെടിയുണ്ട പോലെ പാഞ്ഞു വന്ന ആ പന്ത് അവസാന നിമിഷം വായുവിൽ ഗതി മാറി ലക്ഷ്യസ്ഥാനത്തു നിന്നിരുന്ന വ്യക്തിയുടെ
കാല്പാദം തകർത്തു അയാൾക്കു പിന്നിലുള്ള മൂന്നു മരക്കുറ്റികളിൽ രണ്ടെണ്ണത്തിനെ പിഴുതെറിഞ്ഞു…
"യേ!!!!!!!"
"ഹാ ഹാ ഹാ ഹോ ഹോയ്".
"ഷിറ്റ്!"
പലതരം വികാരപ്രകടനങ്ങൾക്ക് ആ മൈതാനം വേദിയായി…..ആർമാദം, സന്തോഷം, ആശ്വാസം, സന്താപം….
ഗ്രൗണ്ടിലും പുറത്തും വാനോളം ഉയർന്ന ആവേശം, ആർപുവിളി, തുള്ളിച്ചാട്ടം എന്നിവക്കു സെക്കന്റുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ…
നോബോൾ!!! സ്‌ക്വയർ ലെഗ് അമ്പയർ അയാളുടെ വലതു കൈ അയാളുടെ വശത്തേക്ക്, ഭൂമിക്കു സമാന്തരമായി നീട്ടിപ്പിടിച്ചിരിക്കുന്നു!!!! പിന്നെ ആ കൈ വായുവിൽ ചുഴറ്റി..
ഫ്രീഹിറ്റ്!!!
കടുത്ത സമ്മർദ്ദത്താൽ കൗമാരക്കാരനായ ഒരു ഫീൽഡർ കളിനിയമം മറന്നിരിക്കുന്നു!! ക്യാപ്റ്റൻ അതൊട്ട് ശ്രദ്ധിച്ചുമില്ല!!
പന്തെറിഞ്ഞ യുവാവ്, ഫീൽഡറെ പാളി നോക്കി തിരിഞ്ഞു തന്റെ പഴയ സ്ഥാനത്തേക്ക് നടന്നു…
ശാന്തനായി തന്റെ സഹതാരങ്ങളുടെ നിർലോഭമായ പ്രോത്സാഹനം ഏറ്റുവാങ്ങി നിലത്തു ദൃഷ്ടിയൂന്നി തനിക്കു നേരെ നടന്നടുക്കുന്ന, ഒരു പടക്കുതിരയെ ഓർമിപ്പിക്കുന്ന ചടുലതയുള്ള, തന്റെ ഹൃദയം കവർന്നെടുത്ത, ആ നീല വസ്ത്രധാരിയായ 150 കോടി ഇന്ത്യക്കാരുടെ