..ഞാൻ നിന്റെ കെട്ട്യോളൊന്നുമല്ല ""
"‘നിന്നെ കണ്ടയന്ന് മുതലേ കെട്ട്യോളാ "‘
"‘ആഹാ .. കൊള്ളാല്ലോ മോന്റെ പൂതി "‘
" തന്നെയാ … ഇന്ന് രണ്ടുമൂന്ന് പൂതി തീർത്തു .."‘
"‘എന്തൊക്കെ ?"
"‘ഹ്മ്മ് ..എന്റെ കെട്ട്യോൾടെ കൈ പിടിച്ചു ഗൃഹപ്രവേശനം നടത്തി , അവളെക്കൊണ്ട് പാല് കാച്ചൽ നടത്തിച്ചു , പിന്നെ …"‘
""‘ പിന്നെ ? …"’
"‘ പിന്നെ … പിന്നെ അവളേം കെട്ടിപ്പിടിച്ചു അങ്ങനെ ഇരുന്നു … ഒരു .. ഒരുമ്മ കൊടുത്തു അവളുടെ ചുണ്ടിൽ .."
"‘തീർന്നോ നിന്റെ പൂതി ?"" സുലേഖ ഒരു കാമുകിയെ പോലെ കാതരയായി .
"‘ഇല്ലന്നെ .. ഇന്നായിരുന്നു ഞങ്ങടെ ആദ്യ രാത്രി .. അത്തിനു മുന്നേ അവള് കടിച്ചിട്ടോടി …"
"‘ നന്നായി പോയി … ഉമ്മ വെച്ചിട്ടല്ലേ ….""
"‘ആ ..എന്നെ ഇഷ്ടമായതോണ്ടല്ലേ അവൾ കടിച്ചേ ..അതോണ്ട് ഞാൻ ക്ഷമിച്ചു ..
"‘അല്ലെങ്കിൽ എന്നാ ചെയ്തേനെ ?"’
"‘ അല്ലെങ്കിലോ …അല്ലെങ്കിൽ …ഹ്മ്മ്മ് …"‘
"‘ഹമ് ? പറ …"" സുലേഖ ബെഡിൽ കമിഴ്ന്ന് കിടന്നു കാലിട്ടാട്ടി കൊണ്ട് സ്ക്രീനിലേക്ക് നോക്കി .
" ‘അല്ലെങ്കിൽ ആ പെണ്ണിന്റെ കാമുകന്റെ ആദ്യരാത്രി ഇന്നാഘോഷിച്ചേനെ .."
"‘ അയ്യടാ ..അതിനു വെച്ച വെള്ളം കാമുകനങ്ങു വാങ്ങി വെച്ചേരെ കേട്ടോ ,…"
"‘ വെള്ളം
വെച്ചാൽ ഞാൻ ചൂടോടെ കുടിച്ചിട്ടേ പോകൂ ..""
"‘ആഹാ ..അതൊന്നു കാണണോല്ലോ .."’ സുലേഖ അവന്റെ മെസ്സേജിൽ ഉമ്മ വെച്ചു .
"" മൊഞ്ചത്തി കുട്ടീ … കടിച്ചിടത്ത് വല്ലാത്ത വേദനയാട്ടോ …"‘
"‘ ശ്ശൊ ..സോറി …"‘
"‘സോറി കൊണ്ടൊന്നും വേദന പോകില്ല .."‘
""പിന്നെ …?"’
"‘ ഒരുമ്മ തന്നാൽ ചിലപ്പോ പോകും ..""
"" ### ## "’
"‘എന്തായിത് സുലു .. ഹാഷ് ടാഗോ ?"
"‘ചോദിച്ചത് ആണെന്ന് വിചാരിച്ചോ .."‘
"‘ ഓഹോ ..ഉമ്മയാണോ .. ഞാനതിന് ഉമ്മ ചോദിച്ചില്ലല്ലോ .."‘
"‘ പിന്നെ …"’
"‘ കടിച്ചിടത്തു ഒരുമ്മ തന്നാൽ വേദന കുറയൂന്നല്ലേ പറഞ്ഞെ .."‘
"" എന്നാൽ അങ്ങോട്ട് വെച്ചേരെ # ## "’
"‘ നേരെ ഒരുമ്മ തായെന്റെ സുലു .."‘
"‘ ഇല്ല ..""
"‘ ഹമ് .. എന്നാൽ അങ്ങോട്ട് വെച്ചേരെന്നല്ലേ പറഞ്ഞെ ..അപ്പോൾ എന്റെ മൊഞ്ചത്തിക്കുട്ടി എവിടാ തന്നെ … "‘
" ഞാൻ വെക്കാണ് "" സുലുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു .
"‘പോകല്ലേ സുലു …""
യാസീന്റെ മറുപടി വന്നതും അവൾ നെറ്റ് ഓഫാക്കി .
"" ഇന്ന് പോകുന്നില്ലേ കടേൽ? ""
കോളിംഗ് ബില്ലിനൊടുവിൽ വാതിൽ തുറന്ന യാസീനെ മറികടന്ന് സുലു അകത്തേക്ക് കയറിയപ്പോഴും യാസീൻ വാ പൊളിച്ചു നിൽക്കുകയായിരുന്നു .
ഗോൾഡൻ കസവ് ഉള്ള സെറ്റ് സാരിയുടുത്തു അകത്തേക്ക്