എന്റെ പേര് മഞ്ജു. പെണ്ണല്ല. മഞ്ജുനാഥ്-, 29 വയസ്സ്. ഈ മൂഞ്ചിയ പേര് എനിക്കിട്ടു
വെച്ചത് ആ സോഫയിൽ ഞെളിഞ്ഞിരുന്നു ടീവി കാണുന്ന എന്റെ പൂജ്യ പിതാശ്രീ, ശ്രീ. രാജേന്ദ്ര പ്രസാദ്. ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റിന്റെ പേരുള്ള ഈ മഹാൻ, എന്തിന് എന്നോട് ഈ കടുംകൈ ചെയ്തു എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല. ഒരു പക്ഷെ ദീര്ഘവീക്ഷണശാലിയായ അദ്ദേഹം, നാളെ ഒരു ദിവസം, ഏകമകൻ വളർന്നു വലുതാകുമ്പോൾ വല്ല ലിംഗ മാറ്റ ശാസ്ത്രക്രിയയോ മറ്റോ ചെയ്താൽ വേറെ പേര് തേടേണ്ടല്ലോ എന്നു കരുതിയതായിരിക്കും. C അകത്തെ മുറിയിൽ കണ്ണാടിക്കു മുന്നിൽ നിന്ന് പട്ടുസാരിക്കു ചേരുന്ന കളർ പൊട്ടു തിരയുന്ന മഹിളാരത്നം എന്റെ സ്നേഹമയിയായ പ്രിയപ്പെട്ട മാതാവ് സുധർമ്മ. അമ്മയ്ക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസം ആണ്. ഏക മകന്റെ ആദ്യത്തെ പെണ്ണുകാണൽ ചടങ്ങിന് പോകാനായി ഒരുങ്ങുമ്പോൾ അമ്മയുടെ മുഖത്ത് സന്തോഷം തിര തല്ലുന്നു. ഇത്രയും സ ന്തോഷിക്കേണ്ട മഹാ സംഭവം ഒന്നും അല്ലല്ലോ. ഇത് അതല്ല കാര്യം. പോരെടുക്കാൻ ഒരു മരുമോളെ കിട്ടും. ഇത്രയും കാലം സീരിയൽ കണ്ടു പഠിച്ച അടവുകളും അറിവുകളും അരങ്ങേറാൻ
കാലം വരുന്നു. പഷ്ട്!
?""എടിയെ… കഴിഞ്ഞില്ലേ നിന്റെ ഒരുക്കം? സമയം കൂടെ നോക്കിക്കോ. 10 മണിക്ക് അവിടെ എത്താനുള്ളതാ." തന്തപ്പടിയുടെ കണ്ടാൾ വിട്ടു തുടങ്ങി. ?""ചേട്ടൻ അവനോട് വണ്ടി ഇറക്കാൻ പറയ്. ഞാനിതാ ഇറങ്ങി" കാറിന്റെ ചാവി ഞാൻ എടുക്കും മുന്നേ അച്ഛൻ അതും എടുത്ത് ചാടി ഓടി ഡവിംഗ് സീറ്റിൽ സ്ഥാനം പിടിച്ചു. പുള്ളിക്ക് ഡവിംഗ് ഒരു കേസ് ആണ്. ഡീസന്റ് ആയി പറയുവാണേൽ അങ്ങനെ പറയാം. സത്യകഥ, ഭ്രാന്തനെ തെങ്ങു കയറ്റം കൂടി പഠിപ്പിച്ചാൽ എങ്ങനെ ഉണ്ടാവും? അതാണ്. ഞാൻ പിന്നിലെ സീറ്റിൽ കയറി ഇരുന്നു. അമ്മ വന്നു മുന്നിൽ കയറി. യാത്ര തുടങ്ങി.
ഇതെന്റെ ആദ്യത്തെ പെണ്ണുകാണൽ ആണെങ്കിലും എനിക്കു വേണ്ടി വീട്ടുകാർ – mark Now
നോക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. നിറമുണ്ടെങ്കിൽ മണം ഇല്ല മണമുണ്ടെങ്കിൽ ഗുണമില്ല എന്നൊക്കെ പറഞ്ഞ് ഓരോ ആലോചനയും ഞാൻ തന്നെ ആണ് മുളയിലേ നുള്ളി കളഞ്ഞത്. പക്ഷേ മേരെ പ്യാരെ ദേശ് വാസിയോ… ഈ പെണ്ണിന്റെ ഫോട്ടോ കണ്ട നിമിഷം തന്നെ ഞാൻ പഞ്ചാര പാട്ടയിൽ വീണ ഉറുമ്പിനെ പോലെ കണ്ഫ്യൂസ്ഡ് ആയി. ഇതെങ്ങനെ എന്റെ സ്വന്തം ആക്കി വീട്ടിൽ എത്തിക്കും എന്നാലോചിച്ച് അന്തം വിട്ട്