അല്ലെങ്കിലും അത് പ്രതീക്ഷിച്ചു തന്നെയാണ് പോയത്. അതും അമ്മയുടെ നിർബന്ധം സഹിക്കാൻ വയ്യാതെ. ഇത്തവണത്തെ വീട്ടുകാർ മാന്യൻ മാരായിരുന്നു. മുഖത്ത് നോക്കി തന്നെ പറഞ്ഞു അവരുട പെണ്ണിന് എന്നെ പോലൊരാളെ അല്ല നോക്കുന്നതെന്ന്. സമാധാനം. ഇനി അതോർത്ത് ഇരിക്കണ്ടല്ലോ. നടക്കില്ല എന്നറിയാമെങ്കിലും വെറുതെ പോലും ആ പെണ്ണിനെ ഓർത്ത് ഉറക്കം കളയണ്ട. ഭാഗ്യം.ഉപകാരം ഉണ്ടായത് അങ്ങനെ ഒരു സംഭവം കാരണം ബ്രോക്കർ കേശു ചേട്ടൻ ഇത്തവണ പോകുന്നതിന്റെ കമ്മീഷൻ വാങ്ങിയില്ല. കാശ് ലാഭം. ചിലപ്പോ ഇത്രയും നാളും കിട്ടിയതിന്റെ ഡിസ്‌കൗണ്ട് ഓഫർ ആകനുംമതി. അനിയൻ കല്യാണം കഴിഞ്ഞേ പിന്നെ ഭാര്യ വീട്ടിൽ ആയത് കൊണ്ട് അവൻ വന്നില്ല. അല്ലങ്കിൽ തന്നെ അവനെ ഇങ്ങനത്തെ പെണ്ണുകാണൽ പരിപാടിക്ക് വിളിക്കരുത് എന്നാണ് ഓർഡർ. അവന് നാണം കെടാൻ വയ്യ പോലും. . അല്ല ഞാൻ ഇതാരോടാ പറയുന്നത്. മിക്കവാറും ഞാൻ നിങ്ങളെ പോലെ പെണ്ണ് ഇല്ലാതെ ജീവിക്കേണ്ടി വരും. അതിനാ സാധ്യത. എന്റെ സ്വപ്‌നങ്ങൾ എല്ലാം ഞാൻ വരുന്ന വഴി തന്നെ അവസാനിപ്പിച്ചു.
"ശശി, പോയിട്ട് എന്തായി" സോമൻ ചേട്ടൻ ചോദിച്ചപ്പോ അതുവരെ ഓട്ടോയുടെ മുന്നിൽ ഒട്ടിച്ച
ഹനുമാൻ പടത്തിൽ നിന്ന് കണ്ണെടുത്ത് തിരിഞ്ഞു നോക്കി.
"എന്താവാനാ ചേട്ടാ എന്നത്തേയും പോലെ. അവർക്ക് താല്പര്യം ഇല്ല" ഓട്ടോയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു പറഞ്ഞു.
"എടാ കാടമൊട്ടെ നീ ഇപ്പോളും പെണ്ണ് കണ്ട് നടക്കുന്നെ ഒള്ളോ" സോമൻ ചേട്ടന്റെ അനിയൻ സുരേഷ് ഓട്ടോയിൽ കയറിക്കൊണ്ട് പറഞ്ഞു. കൂടെ സോമൻ ചേട്ടനും. അന്നം തരുന്ന ഓട്ടോ ആയി പോയി. അതും കന്നി ഓട്ടവും. അല്ലേ ഈ പുള്ളാനേ ഞാൻ ഇപ്പൊ ഇറക്കി വിട്ടേനെ.
പണ്ട് ഏഴാം ക്ലാസ്സിലെ വല്യ പരീക്ഷ കഴിഞ്ഞ് ചെറിയൊരു പനി പോലെ വന്നു. കാര്യം ആക്കാതെ ഇരുന്നപ്പോ അവനു സഹിച്ചില്ല. ആള് കേറി മൂർച്ഛിച്ചു. അമ്മ കൊണ്ട് നാട്ടിലെ ഒരു ഡോക്ടറെ കാണിച്ചു. പുള്ളി എന്തൊക്കെയോ കൂടിയ മരുന്നൊക്കെ തന്നു പനി മാറി. പക്ഷെ പോയ പനി ചെറിയൊരു പണി തന്നു. മുടി വളരുന്നത് അങ്ങ് കുറഞ്ഞു. മുടി പഴയത് പോലാകാൻ പരസ്യത്തിൽ കണ്ട വില കൂടിയ ഹെയർ ഓയിൽ തൊട്ട് കറ്റാർ വാഴയും ചെമ്പരത്തി പൂവും എന്തിന് ആരോ പറഞ്ഞിട്ട് അവസാനം ഗോ മൂത്രം വരെ തലയിൽ തേച്ചു. ഏതോ സിനിമയിൽ പറഞ്ഞത് പോലെ ഇതിൽ പലതും തിന്ന് നോക്കുക പോലും ചെയ്തു.
മുടി കൊഴിയാൻ തുടങ്ങിയപ്പോ പിന്നെ