ഒരുപാട് യാത്രകൾ ചെയ്യുന്ന ഒരു വ്യക്തി ആണ് ഞാൻ. ജോലിപരമായല്ല, അവധി കിട്ടിയാൽ ഉടനെ എങ്ങോട്ടേലും പോവും. അങ്ങനെ ഒരുപാട് രാജ്യങ്ങൾ കാണാൻ സാധിച്ചു, ഒരുപാട് ആളുകളേയും അവരുടെ രീതികളെയും കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. നമ്മൾ സമ്പാദിച്ചു വെച്ചിട്ടു എന്ത് പ്രയോജനം? ഒരു ദിവസം സമ്പാദിച്ചതെല്ലാം ഇട്ടെറിഞ്ഞു മൂക്കിൽ പഞ്ഞിയും വെച്ച് തെങ്ങേൽ പാട്ടും വെച്ച് കിടക്കേണ്ടി വരും. നമ്മുടെ ഓർമകളും അനുഭവങ്ങളുമാണ് എന്നും നമ്മുടെ സമ്പത്ത്. അതുകൊണ്ടു എല്ലാവരോടും എനിക്ക് പറയാനുള്ളത്, സമ്പാദ്യം നല്ലതാണ്, അതിനു വേണ്ടി മാത്രമാവരുത് ജീവിതം. യാത്രകൾ നടത്തൂ, പുതിയ കാഴ്ചകൾ കാണൂ…
വിശേഷങ്ങൾ പറഞ്ഞു എന്നെ പരിചയപ്പെടുത്താൻ മറന്നു, ഞാൻ ജിതിൻ, ജിത്തു എന്ന് വിളിക്കും. വയസ്സ് 33. ഞാൻ ഇപ്പൊ പറയാൻ പോവുന്നത് എന്റെ ഒരു യാത്രയെക്കുറിച്ചാണ്.
ഹോങ്കോങ്, അംബരചുംബികളാൽ തിങ്ങി നിറഞ്ഞ ചൈനയിലെ ഒരു പ്രവിശ്യ. പിന്നെ ഒരു ഇമ്പോർട്ടന്റ് കാര്യം, അങ്ങോട്ടേയ്ക്ക് പോവാൻ ഇന്ത്യക്കാർക്ക് വിസ വേണ്ട കേട്ടോ. മോഡി വന്നത് കൊണ്ടുള്ള ഒരു ഗുണം. ഇത്തവണത്തെ
യാത്ര എങ്ങോട്ട് എന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോ ആണ് എന്ത് കൊണ്ട് ഹോങ്കോങ് ആയിക്കൂടാ എന്ന് ചിന്തിച്ചത്. ഏറ്റവും കൂടുതൽ സ്കൈക്രീപ്പർസ് ഉള്ള സ്ഥലം. മഞ്ഞിന് മഞ്ഞു, ചൂടിന് ചൂട്, മലയ്ക്ക് മല, ബീച്ചിനു ബീച്ച്, അങ്ങനെ എല്ലാം കൊണ്ടും എല്ലാമുള്ള ഒരു സ്ഥലം.
ഹോങ്കോങ്ങിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കലായി പിന്നത്തെ തിരക്ക്. വായിച്ചപ്പോ തന്നെ മനസ്സിലായി സംഭവം നല്ല കോസ്റ്റലി ആണ്. സാധാരണയേക്കാളും കുറച്ചു കൂടുതൽ ബഡ്ജറ്റ് പ്ലാൻ ചെയ്യണം. എന്തായാലും തീരുമാനിച്ചു പോയേക്കാം. അങ്ങനെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. ഞാൻ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗിയുള്ള ഒരു എയർപോർട്ട് ആണ് ഹോങ്കോങ്ങിലെ.
മലനിരകൾക്കിടയിൽ കടലിനോടു ചേർന്ന് കിടക്കുന്ന എയർപോർട്ട് പണ്ടത്തെ ഒരു യാത്രയിലെ സ്റ്റോപ്പ് ഓവറിൽ മനസ്സിൽ പതിഞ്ഞതാണ്. അന്ന് ആ ഐര്പോര്ട്ടിന്റെ വലുപ്പം കണ്ടു വാ പൊളിച്ചു നിന്നതും ഓർക്കുന്നു. ഇത്തവണ ഏതായാലും അവിടെ എത്തി. എയർപോർട്ടിൽ നിന്ന് തന്നെ ഒരു ട്രാൻസ്ഫർ അറേഞ്ച് ചെയ്തത് കൊണ്ട് ഹോട്ടൽ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയില്ല. അല്ലെങ്കിലും