എന്തെങ്കിലും കാര്യം ഉണ്ടാവും.. ഒന്നുമില്ലെങ്കിലും അച്ഛനല്ലേ..?
അന്ന് രാത്രി എനിക്ക് വീട്ടിൽ കിടക്കാൻ നല്ല ചമ്മൽ ഉണ്ടായിരുന്നു. ചേച്ചിയും അമ്മായിയും അമ്മുവും പിന്നെ കുറച്ചു അയൽവാസികളും മാത്രമേ ഉള്ളൂ… എന്നാലും… എല്ലാവരുടെ മുഖത്തും ഒരു കളിയാക്കൽ ഉണ്ട്.. ഹന്ന വീട്ടിൽ എത്തി ഡ്രസ്സ് ഒക്കെ മാറ്റി ഒരു ചുരിദാർ ഇട്ടിരിക്കുന്നു. രാത്രി എല്ലാവരും കിടക്കാൻ നേരം ആയി.. റൂമിൽ ഇരിക്കുന്ന എന്റെ അടുത്തേക്ക് ഒരു ഗ്ലാസ് പാലുമായി അവൾ വന്നു. രണ്ടു പേർക്കും നല്ല ചമ്മൽ ഉണ്ട്..മുഖത്ത് നോക്കാൻ പോലും വയ്യ… ഇഷ്ടം ആണെന്ന് അറിഞ്ഞിരുന്നെങ്കിലും ഇത് വരെ കല്യാണത്തെക്കുറിച്ചോ ജീവിതത്തെ പറ്റിയോ ഞങ്ങൾ തമ്മിൽ ഒരു സംസാരം ഉണ്ടായിട്ടില്ല… അവൾ പാൽ തന്നു ബെഡിന്റെ ഒരറ്റത്തു ഇരുന്നു.. ഞാൻ കുറച്ചു കുടിച്ചു ബാക്കി അവൾക്ക് കൊടുത്തു. അവൾ എന്നെ നോക്കാതെ ബാക്കി കുടിച്ചിട്ട് ഗ്ലാസ് മേശയിൽ വെച്ചു..
എന്താ പറയേണ്ടത്?? ഒന്നും ഓർമ വരുന്നില്ല..
" കിടക്കാം?? "ഞാൻ പറഞ്ഞൊപ്പിച്ചു.
അവൾ തലയാട്ടി ബെഡ് ലാംപ് മാത്രം ഇട്ട് ബെഡിൽ വന്നു കിടന്നു. ഞാൻ ഒരറ്റത്ത് ഫാനും നോക്കി കിടക്കാണ്…
ഉറക്കം വരുന്നില്ല.. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഹന്നയുടെ ക്രമമായ ശ്വാസം കേൾക്കാൻ തുടങ്ങി.. പാവം, ഇന്നായിരിക്കും കുറച്ചു സമാധാനത്തോടെ ഉറങ്ങുന്നത്… ഞാനും ഉറങ്ങാൻ ശ്രമിച്ചു..ഇല്ല ഉറക്കം വരുന്നില്ല. എഴുന്നേറ്റ് പതുക്കെ റൂമിനു പുറത്തിറങ്ങി, അച്ഛന്റെയും അമ്മയുടെയും റൂം ചാരിയിട്ടേ ഉള്ളൂ… പതുക്കെ റൂമിൽ കേറി അച്ഛന്റെ അംബാസഡറിന്റെ താക്കോൽ എടുത്തു..
" നീയെങ്ങോട്ടാ ഈ രാത്രിയിൽ ?? " അച്ഛന്റെ ശബ്ദം ഇരുട്ടിൽ നിന്നും കേട്ടു..
" അത്..ഉറക്കം വരുന്നില്ല… ഞാൻ ഒന്ന് പുറത്തുപോയിട്ട് വരാം… " ഞാൻ വേഗം ഇറങ്ങി റൂമിലെത്തി ഹന്നയെ തട്ടിവിളിച്ചു, അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ചുണ്ടിൽ കൈവെച്ചു മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു ഞാൻ അവളുടെ കൈപിടിച്ച് കാറിനടുത്തേക്ക് കൊണ്ടുപോയി..
" എങ്ങോട്ടാ ഇപ്പൊ?? "
" നീ വാ… കേറ്,, " കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു… എങ്ങോട്ട് പോവണം എന്ന് ഒരു ഐഡിയ ഇല്ല.. അന്ന് ആദ്യമായിട്ട് ബാംഗ്ലൂർ അവളെയും കൊണ്ട് കറങ്ങാൻ ഇറങ്ങിയ പോലെ.. അതെ… ബാംഗ്ലൂർ !! സമയം നോക്കിയപ്പോൾ 11 കഴിഞ്ഞിട്ടുണ്ട്, ബന്ദിപ്പൂർ റോഡ് അടച്ചുകാണും,