പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ ഒരു പ്രണയം അതെങ്ങനെ അത്രയും വളർന്നു പന്തലിച്ചു എന്ന് ചോദിച്ചാൽ എന്താകും ഉത്തരം പറയുക !!!.ഒരു പാട് പേരെ പ്രണയിച്ചു എങ്കിലും പ്രണയം ഒരു അധഃഭുതമായി തോന്നിയത് അവളിൽ നിന്നും ആയിരുന്നു. അതെ കഥയിലെ എന്റെ ഭാര്യ ശരണ്യ തന്നെ ആണ് ഈ കഥയിലെ നായിക. ഒരു ബസ് സ്റ്റോപ്പിൽ വെച്ചാണ് ആദ്യമായി അവളെ കണ്ടു മുട്ടിയതും,, ഇഷ്ട്ടപെട്ടതും എല്ലാം. അന്ന് സ്കൂൾ കഴിഞ്ഞു പുറത്ത് ഇറങ്ങിയാൽ സിപ് ആപ്പ് അല്ലേൽ തേൻ മിടായി ഇതൊക്കെയാണ് പതിവ് തീറ്റി. അതും പരസ്യമായി റോഡിൽ കൂടി തിന്നു കൊണ്ട് കൂട്ട്കാരുടെ കൂടെ പോകുമ്പോൾ കിട്ടുന്ന ഒരു സുഖം അത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് തന്നെയാണ്.
അങ്ങനെ ബസ്സ്റ്റോപ്പിൽ വെച്ച് ആണ് ആദ്യം ആയി അവളെ ഞാൻ കണ്ടത്. അപ്പോൾ വായിൽ സിപ്പ് ആപ്പ് ഉറുഞ്ചി കുടിച്ചു കൊണ്ട് ഞാൻ അവളെ അങ്ങനെ നോക്കിയ അതെ മാത്രയിൽ തന്നെ അവളുടെ കണ്ണുകളും എന്റെ കണ്ണുകളും തമ്മിൽ ഉടക്കി. എന്തോ പെട്ടെന്ന് ഒരു സ്പാർക്ക് ഹൃദയത്തിൽ ഉണ്ടായത് പോലെ തോന്നി. ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്നത് അതായിരിക്കും. എന്നേ അങ്ങനെ കണ്ടത്
കൊണ്ട് ആകാം അവളുടെ മുഖത്ത് ആദ്യം വിടർന്നു വന്നത് ഒരു പുഞ്ചിരി ആയിരുന്നു പിന്നെ അത് മറച്ചു പിടിക്കും പോലെ കൈ വിരലുകൾ കൊണ്ട് മുഖം ഒന്ന് പൊത്തി പിടിച്ചു. എന്തോ അന്ന് മുതൽ പിന്നെ അവളുടെ പിന്നാലെ ആയി എന്റെ രണ്ടു കണ്ണുകളും.
അവൾ ഏത് ക്ലാസ്സ് !? എന്താ പേര് !? സ്ഥലം എവിടെ? !അങ്ങനെ ഒരു പാട് ചോദ്യങ്ങൾക്ക് പിറകിൽ ആയി എന്റെ യാത്ര. ഒടുവിൽ ഞാൻ അത് കണ്ടെത്തി വിജയിച്ചു. അവൾ വരുന്നത് ഞാൻ വെരുന്ന അതെ റൂട്ട് തന്നെയാണ്,, എന്നാൽ ഞാൻ ഇറങ്ങുന്നതിനു കുറച്ചു മുൻപിൽ സ്റ്റോപ്പിൽ ഇറങ്ങി നടന്നു പോകുന്നത്
ശ്രദ്ധിച്ചു. പിന്നെ അവളെ കാണാൻ മാത്രമായ് എന്റെ യാത്ര. തിരക്കുള്ള ബസിൽ അവളുടെ മുഖം ഞാൻ പരതി കണ്ട് പിടിക്കും ഒടുവിൽ ആ തിരക്കുള്ള ബസിൽ നിന്നും അവളുടെ മുഖം ഞാൻ കണ്ടു. തുളസി കതിര് വെച്ച ആ മുടിയിഴകൾ അവളെ വല്ലാതെ എന്നിലേക്കു ആകർഷിച്ചു കൊണ്ടേ ഇരുന്നു. മുഖത്തേക്ക് തെറിച്ചു വീണു കിടക്കുന്ന മുടിയിഴകൾ കാറ്റിൽ പറന്നു കളിക്കുന്നത് കാണുമ്പോൾ എന്തോ അവളെ സ്വന്തം ആക്കാൻ അതിയായി ആഗ്രഹിച്ചു. അവൾ ഒന്ന് പിറകിലേക്ക് തിരിഞ്ഞു നോക്കി ഇരുന്നു എന്ന് അതിയായി ആഗ്രഹിച്ച