മാത്രം
എന്ത് തരും സാർ?
എന്ത് വേണേലും തരാം..
അതിനു മുമ്പ് എനിക്ക് സഫീനയോട് ഒരു കാര്യം പറയാനുണ്ട്. ഇൗ സാർ വിളി ഒന്ന് നിർത്തണം.. കുറഞ്ഞത് നമ്മൾ രണ്ടുപേരും മാത്രം ഉള്ളപ്പോൾ എങ്കിലും..
അത് കേട്ട് അവള് എന്നെ ഒന്ന് അർഥം വച്ച് നോക്കി ചുണ്ട് കൊട്ടി കാണിച്ചു കൊണ്ട് അവിടെ നിന്ന് പോയി.
ഉളളിൽ ചിരിച്ചു കൊണ്ട് ഞാൻ ഒന്ന് ചാരി ഇരുന്നു. അവളുടെ ആ മുഖ ഭാവം എന്റെ മനസ്സിൽ പറയാൻ പറ്റാത്ത ഒരു അനുഭൂതി ഉണ്ടാക്കി,
എനിക്കവളെ വല്ലാതെ ഇഷ്ടപ്പെട്ടു എന്നു പറയുന്നത് ആകും കൂടുതൽ എളുപ്പം, കുറച്ചു കാലങ്ങൾ ആയി അവളും ആയി അടുത്ത് ഇടപെട്ടപ്പോൾ ഒരു പാട് കാര്യങ്ങൾ തുറന്നു സംസാരിച്ചപ്പോൾ എന്ത് കൊണ്ടോ കൂടുതൽ മനസ്സ് കൊണ്ട് അവളിലേക്ക് ഞാൻ പോലും അറിയാതെ അടുത്ത് പോയി, അവളോട് എനിക്കൊരു പ്രത്യേക താൽപര്യം ഞാൻ അറിയാതെ തന്നെ എന്റെ നെഞ്ചിൽ പൂവിട്ടു, പതിയെ അവളെ കാണാതിരിക്കാൻ കഴിയാതായി, എന്തിനും കൂട്ടിന് അവൾ വേണമെന്ന് ചിന്ത എന്നിൽ വളരാൻ തുടങ്ങി, ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ അവളെ കൂടെത്തന്നെ നിർത്തി.
അവളോടുള്ള ആവേശം എന്നിൽ ഭ്രാന്തമായി കൊണ്ടിരുന്നു, എന്റെ
പെരുമാറ്റത്തിൽ നിന്നും എന്നെക്കാൾ കൂടുതൽ അവൾക്കും അത് ഏറെക്കുറെ മനസ്സിലായി തുടങ്ങിയിരുന്നു ,പക്ഷേ അവൾ അറിഞ്ഞ ഭാവം നടിച്ചില്ല, പിന്നെ പെണ്ണല്ലേ ഞാൻ പറയട്ടെ എന്ന് അവൾ കരുതിക്കാണും.
പക്ഷേ തുറന്നുപറയാൻ എനിക്കെന്തോ മടി പോലെ.. പലപ്പോഴുംഎന്നെക്കൊണ്ട് പറയിപ്പിക്കാൻ അവൾ പല വിഷയങ്ങളും ആയി എന്റടുത്ത് വരും. അതിൽനിന്നുതന്നെ അവളത് എന്നിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു എന്നും അവൾക്കെന്നോട് ഇഷ്ടമാണെന്നും ഞാൻ തിരിച്ചറിഞ്ഞു. അത് കൊണ്ട് തന്നെ പലപ്പോയും ഞങ്ങൾ ജോലി സംബന്ധം അയി പരസ്പരം അടുത്ത് ഇടപഴകാൻ തുടങ്ങി,
അറിയാതെ എപ്പോയോ യാദൃശ്ചികമായി തമ്മിൽ ഇഷ്ടം തുറന്നു പറയുകയും ചെയ്തു. അത് രണ്ടു പേരിൽ സന്തോഷവും മറ്റു വേറെ എന്തോ സുഖങ്ങളും ഓക്കേ തരുന്നത് മനസ്സിലാക്കി കൊണ്ട് പലപ്പോയും സംസാരിക്കാൻ ഒന്നും ഇല്ലാതെ ആകുമ്പോൾ വിഷയങ്ങളും കാരണങ്ങളും ഞങ്ങൾ തന്നെ അറിഞ്ഞു കൊണ്ട് ഉണ്ടാക്കിതുടങ്ങി, അതിൽ ഒരു സന്തോഷ ലഹരി കണ്ടെത്തുന്നതിൽ ഞങ്ങൾ പൂർണമായി വിജയിച്ചിരുന്നു,,
സംസാരം പതുക്കെ പതുക്കെ വഴി മാറി സഞ്ചരിക്കാൻ തുടങ്ങി , ഞങ്ങൾ ഞങ്ങളുടെ ലോകത്തെ കുറിച്ച്