kambi story, kambi kathakal

Home

Category

സ്വപ്നലോകത്തെ ഹൂറി

By മന്ദന്‍ രാജാ
On 25-03-2023
522170
Back3/25Next
ശേഷം തിരികെ വിളിച്ചു നമ്പർ മാറിയാണ് കോൾ വന്നതെന്ന കാര്യം പറഞ്ഞു . അപ്പോഴാണ് മനസിലായത് അത് മൊബൈൽ ഷോപ്പിലെ ആളാണെന്ന് . രണ്ടു ദിവസം കഴിഞ്ഞു ഗുഡ് മോർണിംഗ് വന്നു . ശ്രദ്ധിക്കാൻ പോയില്ല .എന്നാലും എന്നും മോർണിംഗ് വിഷസ് വരും . ഒരാഴ്ച കഴിഞ്ഞപ്പോൾ ഗുഡ് നൈറ്റും വരാൻ തുടങ്ങി . അടുത്ത മാസം ചാർജ്ജ് ചെയ്യാൻ പോയപ്പോളാണ് ആളെ തിരഞ്ഞത് . അന്നത്തെ മുഖം ഓർക്കുന്നില്ലായിരുന്നു . . .ഷോപ്പിലെ പയ്യൻ നമ്പർ എഴുതാൻ പറഞ്ഞപ്പോൾ ഞാൻ ചെയ്തോളാം പൊക്കോളൂ എന്ന് പറഞ്ഞപ്പോഴാണ് ആളിനെ നോക്കിയത് . ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എന്തോ പോലെ . കരിനീലക്കണ്ണൻ . ഷോപ്പിൽ നിന്നിറങ്ങിയതേ ചാർജ് ചെയ്തതിന്റെ മെസ്സേജ് വന്നു . ഉച്ചക്ക് ഊണും കഴിഞ്ഞു വെറുതെ കിടന്നപ്പോഴാണ് ആളുടെ വാട്സ് ആപ്പ് ..പൈസ കേറിയൊന്ന് ? അന്നാദ്യമായി റിപ്ലൈ ചെയ്തു . അയാളുടെ പേര് നോക്കി . യാസിൻ . dp ഒരു കൊച്ചുകുട്ടിയുടേതാണ് . ആളുടെ കുട്ടിയാവുമെന്ന് കരുതി . അന്ന് രാത്രീ ഗുഡ് നൈറ്റ് വന്നപ്പോൾ വെറുതെ ഗുഡ് നൈറ്റ് തിരികെ വിട്ടു രാവിലെയും വൈകിട്ടും വിഷസുകൾ വന്നു കൊണ്ടിരുന്നു . കുറച്ചു ദിവസങ്ങൾക്ക് ശേഷം
ഗുഡ് നൈറ്റ് വിട്ടയുടനെ വോയ്‌സ് കോൾ .,എടുക്കണോ വേണ്ടയോ എന്നാലോചിച്ചപ്പോഴേക്കും വിരൽ പച്ചയിൽ അമർന്നിരുന്നു . "‘ഹലോ …സുലു .."‘ "‘ഹ്മ്മ് …"‘ "‘ഞാൻ ..ഞാൻ തന്നെ കല്യാണം കഴിച്ചോട്ടെ . വീട്ടിലേക്ക് വരട്ടെ ആലോചിക്കാൻ "‘ പൊടുന്നനെ കോൾ കട്ടാക്കി . അവൻ രണ്ടുമൂന്ന് പ്രാവശ്യം പിന്നെയും വിളിച്ചു . ആലോചിച്ചപ്പോൾ ചിരിയാണ് വന്നത് . ചിരി പുറത്തേക്ക് വരികയും ചെയ്തു . ഊണൊക്കെ കഴിഞ്ഞു തന്റെ റൂമിലാണെങ്കിലും ചിരി അമർത്തി ചുറ്റും നോക്കി . അവനു കെട്ടണമെന്ന് ..തന്നെ ..കല്യാണം കഴിഞ്ഞു പന്ത്രണ്ട് വർഷമായ തന്നെ …ഹഹഹ … ഓരോന്നാലോചിച്ചുറങ്ങാൻ കിടന്നു . പക്ഷെ ഉറക്കം വന്നില്ല …ചിന്തയിൽ യാസീൻ ആയിരുന്നു . അവന്റെ കരിനീലക്കണ്ണുകളും നീളൻ തലമുടിയും . അവനെങ്ങനെ തന്റെ പേര് മനസ്സിലാക്കി . താൻ വാട്സ് ആപ്പിൽ പേരൊന്നും എഴുതിയിട്ടില്ലല്ലോ . വെറുതെ ഒരു സ്മൈലി മാത്രം . താൻ അവന്റെ പേരറിഞ്ഞത് അവന്റെ വാട്സ് ആപ്പിൽ കൊടുത്തതിൽ നിന്നാണ് . അല്ല അപ്പോൾ അവന്റെ പ്രൊഫൈലിൽ കാണുന്ന കുട്ടി ? അതാരാ .. അവൻ കെട്ടിയതല്ലേ ? ചിന്തകൾ ഉറക്കം കളഞ്ഞപ്പോൾ ഫോൺ വീണ്ടും എടുത്തു . നോക്കിയപ്പോൾ അവന്റെ കുറെ

© 2024 KambiStory.ml