പറ്റാത്തതാണ്…..
അങ്ങനെ പിന്നെയും കുറേ സംസാരിച്ച് ഒരു 5 മണിയായപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി.
ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം ദിവസം ചെല്ലും തോറും കൂടിക്കൂടി വന്നു. അതിനിടക്ക് അമ്മക്ക് പല്ലിനു പ്രശ്നം വന്നപ്പോൾ ഞാൻ നവ്യയെ കാണിച്ചു.അങ്ങനെ അവർ പരിചയപ്പെട്ടു. അവൾ രണ്ടു മൂന്നു തവണ എന്റെ വീട്ടിൽ വന്നു. ജിതിയുമായി അവൾ കമ്പനിയായി. എല്ലാവർക്കും അവളെ വല്യ കാര്യമായിരുന്നു.
ഒരു ദിവസം രാത്രി 11.45 ന് നവ്യയുടെ കോൾ വന്നു.ഞാൻ കുറച്ച് പരിഭ്രമത്തോടെയാണ് ഫോൺ അറ്റൻഡ് ചെയ്തത്.
ഞാൻ: ഹലോ, എന്താടീ… എന്തു പറ്റി?
നവ്യ :ഒന്നും പറ്റിയില്ല… കിടന്നിട്ടു ഉറക്കം വന്നില്ല. അതു കൊണ്ട് വിളിച്ചതാ….
ഞാൻ: ഹൊ ഞാൻ പേടിച്ചു പോയി…
നവ്യാ : എന്തിന്? ഇതും പറഞ്ഞ് അവൾ ചിരിച്ചു.
ഞങ്ങൾ കുറച്ചു സമയം സംസാരിച്ചു.
പെട്ടെന്ന് അവൾ.
നവ്യ :ഡാ, എനിക്ക് ഒരു കാര്യം പറയാനുണ്ട്…
ഞാൻ: ആ പറഞ്ഞോ….
നവ്യ :ഹാപ്പി ബർത്ത് ഡേ മൈ ഡിയർ….
ഞാൻ: അയ്യോ…. ഇന്നാണല്ലേ????Feb 12…..
താങ്ക് യൂ സോ മച്ച് മൈ ഡിയർ….
അതിനിടക്ക് ജിതിയുടെ കോൾ വരുന്നുണ്ട്… എന്റെ കസിന്റെയും…
നവ്യ :കുറേ കോൾ വരുന്നുണ്ടല്ലോ…. ഞാൻ കട്ടു ചെയ്തു കുറച്ചു
കഴിഞ്ഞ് വിളിക്കാം…. എനിക്ക് തന്നെ ആദ്യം വിഷ് ചെയ്യണം എന്നുണ്ടായിരുന്നു…. അതാ നേരത്തെ വിളിച്ചത്….
ഞാൻ: താങ്ക്സ് എ ലോട്ട് ഡീ…..
അവർ ഫോൺ കട്ടു ചെയ്തു .പിന്നെ ജിതിയും എന്റെ കസിൻ വിഷ്ണുവും വിളിച്ചു വിഷ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ നവ്യ വീണ്ടും വിളിച്ചു.
"ഡാ, നാളെ നിന്റെ ബർത്ത് ഡേ പ്രോഗ്രാം ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. രാവിലെ 6 മണിക്ക് കുളിച്ചു റെഡിയായി നിൽക്കണം, മുണ്ട് ഉടുക്കണം,ഞാൻ വന്നു പിക് ചെയ്യും"
"ഓഹോ…. നീയാണോ പ്ലാനിംഗ് "
"അതേ ഞാൻ തന്നെ ,മര്യാദക്ക് രാവിലെ റെഡിയായി നിന്നോളണം"
" ഓ…. ആയിക്കോട്ടെ "
"എന്നാൽ മോൻ ഉറങ്ങിക്കോ, ഗുഡ് നൈറ്റ് "
പിറ്റേന്ന് രാവിലെ തന്നെ ഞാൻ കുളിച്ച റെഡിയായി.അവൾ നേരത്തെ എത്തി.അവൾ സെറ്റ് സാരിയിൽ ആയിരുന്നു. അതിൽ അവളെ കണ്ടപ്പോൾ ഞാൻ നോക്കി നിന്നു പോയി, എന്താ ഒരു ഐശ്വര്യം…
"എന്താടാ, ബർത്ത് ഡേ ആയിട്ട് രാവിലെ തന്നെ വായ് നോട്ടമാണോ?"
"അതേ…. വെറെയാരെയും അല്ലാലോ? നിന്നെയല്ലേ?"
"അത് കൊണ്ട് ക്ഷമിച്ചു "
വീട്ടിൽ നിന്ന് ചായയും കുടിച്ച് ഞങ്ങൾ ഇറങ്ങി, അമ്മയോട് വൈകുന്നേരമേ തിരിച്ചു വരൂ എന്ന് പറഞ്ഞ് അനുവാദം അവൾ വാങ്ങി.
"എന്താടീ