"എന്തായാലും, ഇക്ക കല്യാണത്തിന് വരാതിരുന്നത് വല്ലാത്ത ചതി ആയിപോയി കേട്ടോ "ജമാൽ പരിഭവത്തോടെ പറഞ്ഞു, ഞാൻ അവന്റെ കല്യാണത്തിന് എത്താൻ പറ്റാത്ത മുഴുവൻ ദേഷ്യവും അവന് എന്നോട് ഉണ്ടായിരുന്നു, ആകെ കൂടെ ഒരേ ഒരു ജേഷ്ഠൻ ആയിരുന്നു ഞാൻ അവന് എന്നിട്ടും അവന്റെ കല്യാണത്തിന് എനിക്ക് നാട്ടിൽ പോവാൻ പറ്റിയിരുന്നില്ല. ജോലി തിരക്ക് കാരണം എനിക്ക് ഖത്തറിൽ തന്നെ നിൽക്കേണ്ടി വന്നു. മാത്രവുമല്ല എനിക്ക് ഈ കല്യാണം എന്ന് കേൾക്കുന്നത് തന്നെ കലിപ്പ് ആണ്. വേറെ ഒന്നും കൊണ്ട് ആയിരുന്നില്ല, എന്റെ കല്യാണം, അത് ഒരു ട്രാജഡി സ്റ്റോറി ആയിരുന്നു. കല്യാണത്തിന്റെ അന്ന് തന്നെ എന്റെ നവ വധു മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടി പോയി. അന്ന് നാട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും എല്ലാം മുന്നിൽ ഞാൻ നാണം കേട്ട് കല്യാണ പന്തലിൽ നിന്നത്, ഏതൊരു കല്യാണ പന്തലിൽ പോയാലും എനിക്ക് ഓർമ്മ വരും. പ്രത്യേകിച്ച് അത് എന്റെ വീട്ടിൽ തന്നെ ആവുമ്പോൾ ഇരട്ടി ആവും എന്ന് കരുതി കൊണ്ട് തന്നെ ആയിരുന്നു, ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ പോവാൻ പറ്റുമായിരുന്നിട്ടും പോവാതെ ഇരുന്നത്.
കല്യാണം കഴിഞ്ഞു
രണ്ട് മാസത്തെ ലീവിന് ശേഷം തിരികെ വന്നത് ആയിരുന്നു ജമാൽ, ഞാൻ അവനെ എയർപോർട്ടിൽ നിന്നും പിക് ചെയ്തു റൂമിലേക്ക് പോവുന്ന വഴി ആയിരുന്നു. ഞാനും ജമാലും ഇവിടെ ഖത്തറിൽ ടയർ ആൻഡ് മെക്കാനിക്ക് കട തുടങ്ങിയിട്ട് വർഷം 4 ആയി ഇപ്പോൾ, മോശമല്ലാത്ത നല്ല വരുമാനം അത് കൊണ്ട് ഞങ്ങൾക്ക് കിട്ടുന്നുണ്ട്. ആദ്യം ഒരു ചെറിയ ടയർ കട മാത്രം ആയിരുന്നു അത്, പിന്നീട് മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞു ജമാൽ നാട്ടിൽ നിന്നും ഖത്തറിലേക്ക് വന്നതിന് ശേഷം ആയിരുന്നു അത് വിപുലീകരിച്ചു മെക്കാനിക്കൽ വർക്ക് കൂടെ ഉൾപ്പെടുത്തിയത്. ഇന്ന് ഞങ്ങളുടെ ടെറിട്ടറിയിൽ അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി അതിനെ വളർത്തിയെടിക്കുന്നതിൽ ജമാലിന് വലിയ പങ്ക് ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ അവനോടു എനിക്ക് വലിയ കാര്യവും ആയിരുന്നു. ഞങ്ങൾ കാറിൽ റൂമിലേക്ക് ഉള്ള യാത്രയിൽ ജമാൽ അവന്റെ ഫോണിൽ ഉള്ള അവന്റെ പുതിയ പെണ്ണിന്റെ ഫോട്ടോ എനിക്ക് കാണിച്ചു തന്നു.
ജമാൽ : – ഇക്ക, ഇതാ സമീറ…..
ഞാൻ : – ( അവന്റെ ഫോണിലേക്ക് നോക്കി, ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ, സ്‌ക്രീനിൽ ഒരു മൊഞ്ചത്തിയുടെ രൂപം, നല്ല വെളുത്തു