ചെറുപ്പം മുതൽക്കേ സംഗീതം ഞാൻ പഠിച്ചിരുന്നു. എനിക്ക് സംഗീതം എന്ന് പറഞ്ഞാൽ ജീവനായിരുനു. പാട്ട് കേൾക്കാനും പാടുവാനും എനിക്ക് വളരെ ഇഷ്ടമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് നിരവധി കലോത്സവങ്ങളിൽ പങ്കെടുത്ത് ഞാൻ സമ്മാനങ്ങൾ വാങ്ങിയിട്ടുമുണ്ട്. കോളേജിൽ ആയപ്പോൾ എനിക്ക് പാട്ടിനോടുള്ള കംബം കൂടി. അങ്ങനെ ഞാൻ യുവജനോത്സവങ്ങളിൽ പങ്കെടുത്ത് കലാലയത്തിന് സമ്മാനങ്ങൾ വാങ്ങിക്കൊടുത്തിട്ടുണ്ട്.
വലുതായപ്പോൾ കൂട്ട്കാരുമൊത്ത് ഒരു ബാന്റ് തുടങ്ങി. ഞങ്ങൾ നിരവധി വേദികളിൽ പാടി കാണികളെ അംബരപ്പിച്ചു. ബാന്റിൽ എല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു .എൻറെ ശബ്ദത്തെ എല്ലാവരും ഇഷ്ട്ടപ്പെട്ടിരുന്നു.
ആയിടയ്ക്കായിരുന്നു ഞങ്ങൾക്ക് എറണാകുളത്ത് ഒരു ചാനലിൻറെ പരുപാടി കിട്ടിയത്. ഏതോ ഒരു ലോക്കൽ ചാനൽ. പരുപാടി കാണാൻ നല്ല ആളുണ്ടായിരുന്നു. അതിനു പുറമെ വിശിഷ്ട വ്യക്തികളായി അവിടത്തെ ബിസ്സിനസ് പ്രെമുഖർ ഉണ്ടായിരുന്നു. പരുപാടി പതിവ് പോലെ നന്നായിത്തന്നെ നടന്നു. ഞങ്ങൾ വേദിയിൽ നിന്ന് ഇറങ്ങിയതും ഞങ്ങളെ വരവേല്ക്കാൻ കാണികൾ ആർത്തിരംബി. തിരക്കും ബഹളവും കഴിഞ്ഞ്
എങ്ങനെയൊ വീട്ടിൽ എത്തി.
അടുത്ത ദിവസം ഞാൻ ടി.വി ഓൺ ചെയ്തപ്പോൾ ഞങ്ങളുടെ പരുപാടി ടി.വീ യിൽ. അപ്പോൾ എനിക്ക് ഒരു ഫോൺ കോൾ വന്നു.
"ഹലോ… ഇതാരാ"
"ഞാൻ ഇന്നലെ നിങ്ങളുടെ പരുപാടി കണ്ടിരുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു"
"ഒഹ് താങ്ക്സ്"
"നിങ്ങളുടെ ശബ്ദം എനിക്ക് ഒരുപാട് ഇഷ്ടമായി. ഞാൻ ലെ മെറിടിയൻ എന്ന ഹോട്ടലിൻറെ മാനേജർ ആണ്. നിങ്ങളെ ഞങ്ങൾക്ക് ആവശ്യമുണ്ട്"
"ഒ കെ… ഞങ്ങൾക്ക് അടുത്ത ദിവസങ്ങളീൽ പരുപാടി ഇല്ല. എന്നു വേണമെന്ന് പരയു"
"അടുത്ത ഞായറാഴ്ച"
"കൂടുതൽ കാര്യങ്ങൾ ഞാൻ അവിടെ വന്ന് അന്വഷിക്കാം"
"ഒ കെ "
ഞാൻ അടുത്ത ദിവസം തന്നെ അവിടെ ചെന്നു. അവർ പറയുന്നത് അവരുടെ ഹോട്ടലിലെ പഴയ ബാന്റ് പിരിഞ്ഞ് പോയി. പുതിയ ബാന്റിനെ കണ്ടെത്തുകയാണു. ഇപ്പോൾ ഞങ്ങൾ എത്ര നന്നായി ചെയ്യുന്നോ അതു പോലേ ഇരിക്കും ഞങ്ങളുടെ സെലെക്ഷൻ. കിട്ടിയാൽ ഭാഗ്യമായി. ഒരു ജോലി ആയില്ലേ… പരുപാടി ഇല്ലങ്കിൽ ഇത് കൊണ്ട് ജീവിക്കാമല്ലോ. ഞങ്ങൾ അതുകൊണ്ട് തന്നെ മുടങ്ങാതെ പ്രാക്റ്റീസ് ചെയ്തു ഞങ്ങളുടെ പരമാവധി ഞങ്ങൾ ചെയ്തു.
അങ്ങനെ ഞായർ വന്നെത്തി. ഞങ്ങൾ ആകാംഷയോടെ അവിടെ ചെന്നു. ഹോട്ടൽ കണ്ടപ്പോഴേ ഭയന്നു. രാജകീയമായ