“മതിയോ?” ഗ്ലാസിലേക്ക് മദ്യം പകര്‍ന്ന് അളവ് നോക്കിക്കൊണ്ട് ദാമു അബുവിനോട് ചോദിച്ചു. “മതി..ഇന്നാ നിന്റെ കാശ് പിടി” നോട്ട് എണ്ണിക്കൊണ്ടിരുന്ന അബു പണം അവന്റെ നേരെ നീട്ടിക്കൊണ്ട് ഗ്ലാസിലെ അളവു നോക്കി പറഞ്ഞു. ദാമു പണം വാങ്ങി പോക്കറ്റില്‍ വച്ച ശേഷം മദ്യത്തില്‍ വെള്ളം പകര്‍ന്ന് അബുവിന് നല്‍കി. “ഇന്ന് ഒരു ദിവസത്തെ വരുമാനം പതിനായിരം. ഇതുപോലെ നാലോ അഞ്ചോ ഏര്‍പ്പാട് എല്ലാ മാസോം നടന്നിരുന്നേല്‍…ആഹാ..” മദ്യം വാങ്ങി ഒറ്റവലിക്ക് കുടിച്ചുകൊണ്ട് അബു പറഞ്ഞു. രണ്ടുപേരും ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്ന അമ്പലത്തിനടുത്തുള്ള ആളൊഴിഞ്ഞ ആല്‍ത്തറയില്‍ ഇരുന്നുകൊണ്ട് സന്ധ്യാസമയം ആസ്വദിക്കുകയായിരുന്നു. അബുവിന് പ്രായം ഇരുപത്തി മൂന്ന്; ദാമു അവനെക്കാള്‍ ഒരു വയസ് മൂത്തതാണ്. പഴയ വണ്ടികളുടെ ബിസിനസ് ആണ് രണ്ടാള്‍ക്കും. “ഈ മാസം എന്തായാലും വലിയ കുഴപ്പമില്ല. ആ സഫാരി വില്‍ക്കാന്‍ പറ്റിയാല്‍ കുറഞ്ഞത് ഇരുപത് രൂപ കിടയ്ക്കും. ഒരു കോന്തന്‍ ഗള്‍ഫുകാരന്‍ വന്നു ചാടിയിട്ടുണ്ട്..നാളെ അവനെ പോയൊന്നു കാണാം..” ദാമു മദ്യം കുടിച്ചുകൊണ്ട് പറഞ്ഞു. “നല്ല വണ്ടിയാണ്..പക്ഷെ
മൈലേജ് പ്രശ്നമാ..” “ചിലര്‍ക്ക് അതൊന്നും വിഷയമല്ല..അത് പോട്ടെ..നിന്റെ ഇക്ക എന്ന തെണ്ടി എന്നാണ് പോകുന്നത്” ദാമു ഗ്ലാസ് കാലിയാക്കി വച്ചിട്ട് വാഴയിലയില്‍ വച്ചിരുന്ന ബീഫ് ഫ്രൈ ഒരു കഷണം എടുത്ത് കഴിച്ചു. “മറ്റന്നാള്‍ പോകും..” അബു താല്‍പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു. “എന്നാലും നിന്റെ ഒരു ഗതി! നീ പിന്നാലെ നടന്നു വെള്ളമിറക്കിയ പെണ്ണിനെ ചേട്ടന്‍ അടിച്ചോണ്ട് പോയതേ..ഹി ഹി…” “ഇളിക്കാതെടാ പുല്ലേ…അവന്റെ ഒരു കോപ്പിലെ ഇളി….അവന്‍ അവളെ കെട്ടാന്‍ തീരുമാനിച്ചതോടെ ഞാന്‍ അവളെ മനസ്സില്‍ നിന്നും കളഞ്ഞതാണ്..അല്ലെങ്കിലും എന്റേത് വണ്‍വേ പ്രേമം ആയിരുന്നല്ലോ..അവളോട് ഞാന്‍ അങ്ങനെ ഒരിഷ്ടത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞതൊക്കെ നിനക്ക് നല്ല ഓര്‍മ്മ ഉണ്ടല്ലോ..അവളെ ഒന്നും നമുക്ക് പറഞ്ഞിട്ടില്ല മോനെ..പോട്ടെ..എന്നേക്കാള്‍ പ്രായം കുറഞ്ഞവള്‍ ആണെങ്കിലും ഇനിയവള്‍ എനിക്ക് ചേട്ടത്തി തന്നെയാണ്..” അബു അല്പം വിഷമത്തോടെ ആണ് അത് പറഞ്ഞത്. “എന്നാലും നീ പിന്നാലെ നടന്ന കാര്യം അവളാ സംശയ രോഗിയോട് പറഞ്ഞത് അല്പം കടുത്തുപോയി..നിന്നെ മനപ്പൂര്‍വ്വം അവഹേളിക്കാന്‍