വെയിറ്റർ വന്നു ഓർഡർ ചോദിച്ചു.
"രണ്ട് പബ് ബീയർ" ണ്ട
അപർണ്ണ ധൈര്യമായി പറഞ്ഞു. അവർ പോയി വലിയ ഒരു കാനിൽ നിന്നും പതഞ്ഞുപൊങ്ങുന്ന തണുത്ത ബീയർ ഒരു വലിയ പോർസലയിൻ മഗ്ഗിൽ കൊണ്ടു തന്നു. പുതുക്കക്കാരല്ല എന്നു കാണിക്കാനായി ഞങ്ങൾ രണ്ടാളും ഉടനെ എടുത്തു ചുണ്ടിൽ ചേർത്തു. ഭയങ്കര കയ്പ്പുള്ള ബീയർ! പതയും കൂടുതൽ !ഒരു കവിൾ ഇറക്കിയപ്പോൾ തന്നെ തലക്കടി കിട്ടിയതുപോലെ!! പബ്ബ് ബീയർ സ്ട്രോങ്ങാണു, പക്ഷെ ഇതു ഡബിൾ സ്ട്രോങ്ങ്!!! ഞാൻ ഒന്നു കൂടി ചുറ്റും നോക്കി. അപ്പോഴാണു ഒരു കാര്യം ശ്രദ്ധയിൽ പെട്ടത് ഈ പബ്ബിൽ ആണുങ്ങൾ ആരുമില്ല. എല്ലാം പെണ്ണുങ്ങളാണു ഞാൻ അമ്പരന്നു അപർണ്ണയെ നോക്കി. അപർണ്ണയും അസ്വസ്ഥയായിരുന്നു.
"വേഗം കുടിച്ചിട്ടു പോകാമെടീ"
ഞങ്ങൾ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ആ മഗ്ഗകത്താക്കി. അപ്പോൾ തന്നെ വെയിറ്റർ അടുത്ത മഗ്ഗുമായി വന്നു. ഒരു ഏമ്പക്കം വിട്ടു, മതിയെന്നു ഞാൻ ആംഗ്യം കാട്ടി, ബില്ല് ചോദിച്ചു. അപർണ്ണ പേഴ്സെടുത്തു അപ്പോൾ "ആ സ്ത്രീകൾ പേയ് ചെയ്തു" എന്നു കന്നഡത്തിൽ വെയിറ്റർ പറഞ്ഞു. ഞങ്ങൾ അവൾ കാട്ടിയ ദിക്കിലേക്കു നോക്കി.
അതു ആ കാറിൽ വന്നിറങ്ങിയ സ്ത്രീകൾ
ആയിരുന്നു ഒരുത്തി നല്ല തടിയുള്ളവളും മറ്റേ സ്ത്രീ ഒരു മെലിഞ്ഞ എന്നാൽ നല്ല നീളവുമുള്ളവളുമായിരുന്നു. അവർ കുടിച്ചുകൊണ്ടിരുന്ന ബീയർ മഗ്ഗുയർത്തി ഞങ്ങൾക്കൊരു ചീയേർസു പറഞ്ഞു. ഞങ്ങൾക്കവരെ ഒരു പിടിയും കിട്ടിയില്ല വല്ല സീനിയർ സ്റ്റുഡന്റ്സ് ആയിരിക്കുമെന്നു ഞാൻ വിചാരിച്ചു.
"പോകാം മോളെ"
ഞങ്ങൾ എഴുന്നേറ്റു ബാറിൽ നിന്നു പുറത്തിറങ്ങി. അപ്പോൾ അപർണ്ണ "എടീ നമ്മൾ ഇടത്തോട്ടല്ലെ വന്നതു വലത്തോട്ടു പോയി നോക്കിയാലോ മിസ്സ് അവിടെങ്ങാനും കാണും"
"പൊന്നുമോളെ അടികൊള്ളാതെ പോകാൻ നോക്കു" ഞാൻ പറഞ്ഞു.
"വാടീ നമുക്കൊന്നുകൂടി നോക്കാം" അപർണ്ണ എന്റെ കയ്യും പിടിച്ചു വലത്തോട്ടു നടന്നു.ഒരു കോർണർ കഴിഞ്ഞു അകത്തേക്കു ചെല്ലുമ്പോൾ ഒത്തിരി മുറികളും നീണ്ട ഒരു കോറിഡോറും ഞങ്ങൾ കണ്ടു. ഒന്നു രണ്ടു മുറികൾ തുറന്നു നോക്കി. അവിടെങ്ങും ആരുമില്ല. ലോഡ്ജിലെ മുറികൾ പോലെയുണ്ട‍്. മൂന്നാമത്തെ മുറി തുറന്നപ്പോൾ ഒരു കറുത്തു തടിച്ച സ്ത്രീ തുണി മാറുന്നു. അവർ രൂക്ഷ്മായി ഞങ്ങളെ നോക്കി ഞങ്ങൾ എക്സ്ക്യൂസു പറഞ്ഞു രക്ഷപെട്ടു. ഇനി തിരികെ പോകാമെന്നു പറഞ്ഞു ഞങ്ങൾ തിരിഞ്ഞപ്പോൾ ആ