ഈയിടെ ആയി നമ്മൾ കൂടുതൽ കേട്ട് വരുന്ന ഒന്നാണല്ലോ lock-down ഉം home quarantine എല്ലാം എന്നാൽ ഇതിനു മുമ്പ് നിങ്ങൾക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടോ . എൻ്റെ ജീവിതത്തിൽ ഏറ്റവും മനോഹരമായ ദിവസങ്ങളായിരുന്നു അത് .
കഥ നടക്കുന്നത് 2014 അവസാനത്തിൽ ആണ് . ഞാൻ അഭിലാഷ് , ഷൊർണുർ sn കോളേജ് രണ്ടാ വർഷ bba വിദ്യാർത്ഥി . 75 % പെൺകുട്ടികൾ ഉള്ള ഒരു ചെറിയ കോളേജ് ആണ് ഞങ്ങളുടേത് . ഇവിടെ 4 തരം വിദ്യാർഥികൾ ആണ് ഉള്ളത് . ഒന്ന് രാഷ്ട്രീയം കളിക്കാൻ വരുന്നവർ sfi യുടെ കോട്ട ആയ ഇവിടെ വേറെ ആരും യൂണിയൻ ജയിച്ച ചരിത്രം ഉണ്ടായിട്ടില്ല . രണ്ടാമത് ഫുട്ബോൾ കളിക്കാൻ വരുന്നവർ, ഈ കൂട്ടര് എക്സാം എഴുതാൻ മാത്രമേ ക്‌ളാസിൽ കയറാറുള്ളൂ. മൂന്നാമത് 100 % അറ്റൻഡൻസ് ഉള്ള ടീം 95 % പെൺകുട്ടികളും ഈ കൂട്ടത്തിൽ ആണു . നാലാമത് നമ്മുടെ മിഡിൽ ബെഞ്ചേഴ്‌സ് ആവറേജ് അറ്റൻഡൻസ് കാണും ബാക്കി സമയം സിനിമക് പോവും അല്ലങ്കിൽ കളി നടക്കുമ്പോൾ അത് കാണാൻ പോവും അതും അല്ലങ്കിൽ ഏതെങ്കിലും ക്ലബ്ബിൽ ഉള്ളവരായിരിക്കും പിന്നെ സ്വൽപ്പം രാഷ്ട്രിയവും.,
നവംബർ മാസം അവസാനം ആണ് യൂണിയൻ ഇലക്ഷന് നടക്കുന്നത് . 2 മാസം വൈകി ആണെകിലും ചൂടിനു യാതൊരു കുറവും
ഉണ്ടായിരുന്നില്ല. sfi യുടെ മൂത്ത സഖാക്കൾ കോളേജിൽ വരുന്നത് തന്നെ ഈയൊരു യൂണിയനു വേണ്ടി ആണു . കുറച്ചു വെറുപ്പിക്കൽ ടീം ആണെകിലും എന്തേലും പ്രശ്നം ഉണ്ടായാൽ ഇവർ മുന്നിൽ കാണും (പ്രശ്നങ്ങൾ ഉണ്ടാക്കാനും). അതുകൊണ്ട് പുഷ്പം പോലെ ജയിക്കും . പിന്നെ മിക്കവാറും എതിർ സ്ഥാനാർത്ഥികൾ ഉണ്ടാവാറില്ല . അങ്ങനെ വല്ലവരും വേറെ പാർട്ടിയും കൊണ്ട് വന്നാൽ ചവിട്ടി കൂട്ടി മൂലക്ക് ഇരുത്തും.
ഞങ്ങൾ സെക്കൻഡ് യേർസിന് ഭൂരിഭാഗം പേർക്കും ഇവരോട് വല്യ മതിപ്പ് ഇല്ല. കാരണം കോളേജിൽ ഏത് പ്രോഗ്രാം നടക്കുമ്പോഴും ആദ്യം പാർട്ടി ഗാനം പാടിയിട്ടേ പരുപാടി തുടങ്ങൂ . ഞങ്ങളുടെ കൂട്ടത്തിലെ ശ്യാം കഴിഞ്ഞ ആർട്സ് ഡേയ്ക്ക് പാർട്ടി ഗാനത്തിനു കൂവി. അന്ന് അവൻ കുറച്ചു ഫിറ്റായിരിന്നു , ആ ആവേശത്തിൽ ചെയ്തതാ പക്ഷെ സഖാക്കന്മാരുടെ കയ്യിൽ നിന്ന് നല്ല തല്ല് കിട്ടി. ഞങ്ങളുടെ ചങ്കിനെ അടിക്കുമ്പോ നോക്കി നിൽക്കാനേ പറ്റിയുള്ളൂ. അതിന്റെ ഒരു നീറ്റൽ ഉണ്ട് ഞങ്ങൾക്ക് ഇപ്പഴും ഉണ്ട് . പിന്നെ ഞങ്ങളിൽ ബൂരിഭാഗവും നാട്ടിൽ കോൺഗ്രസ്സും ബിജെപിയും ഒക്കെ ആണു . അതുകൊണ്ട് വെള്ളിയാഴ്ച നടക്കുന്ന ഇലക്ഷന് ദിവസം വാഗമൺ