അത്കൊണ്ട് ഞാൻ തന്നെ അത് പറയാം..
ഹേമലത ആകാംഷയോടെ ലത്തീഫയെ നോക്കി.
"ചേച്ചിയ്ക്ക് സന്ദീപിനോട് ഇഷ്ടം …അങ്ങനെ ..ഇപ്പോൾ ..അങ്ങനെയൊക്കെ തോന്നി തുടങ്ങിയല്ലേ?"
ലത്തീഫയുടെ ചോദ്യതിന് മുമ്പിൽ ഹേമലത പരവശയായി.
"ഇന്ദ്രാണി ആഭിചാരം തുടങ്ങിക്കഴിഞ്ഞു ചേച്ചി…"
ലത്തീഫ തുടർന്നു.
"ലോകം മുഴുവൻ പടർന്ന് പന്തലിച്ചു കിടക്കുന്ന പൊളിറ്റിക്കലി പോലും വളരെ ശക്തരായ ആഭിചാരസംഘത്തിലെ ഒരംഗമാണ് ചേച്ചി ഇന്ദ്രാണി പുരോഹിത്. അവരാഗ്രഹിക്കുന്നത് നടത്താൻ ഏതറ്റം വരെയും പോകുന്ന ഒരു ഗ്ലോബൽ എക്‌സോർസിസ്റ്റ് അണ്ടർഗ്രൗണ്ട് സീക്രട്ട് സൊസൈറ്റി…രവിയെ കിട്ടാത്തതിൽ വെറുപ്പും നിരാശയുമുള്ളവളാണ് അവൾ. അവൾക്കിപ്പോൾ ഒരു ഉദ്ദേശ്യമേയുള്ളൂ.ഒന്നുകിൽ സന്ദീപിനെ വക വരുത്തുക. അല്ലെങ്കിൽ എനിക്ക് കിട്ടുന്നതിന് മുമ്പ് സന്ദീപിന്റെ ബ്രഹ്മചര്യം നശിപ്പിക്കുക. നമ്മൾ ഇന്ത്യക്കാർ, പ്രത്യേകിച്ചും ഇന്ത്യൻ സ്ത്രീകൾ പാതിവ്രത്യം ,ബ്രഹ്മചര്യം ഇതിനെയൊക്കെ ഒത്തിരി റൊമാൻറ്റിസൈസ് ചെയ്യുന്നവരാണല്ലോ.ഇല്ലാത്ത പ്രാധാന്യം കൽപ്പിക്കുന്നവരാണല്ലോ…സന്ദീപിന്റെ ബ്രഹ്മചര്യം മറ്റൊരു സ്ത്രീവഴി
നഷ്ടപ്പെടുത്താൻ അവൾ ശ്രമിക്കും …അത് വഴി എന്നെ തോൽപ്പിച്ചു എന്നവൾ ആശ്വസിക്കും …"
ഹേമലത വിടർന്ന കണ്ണുകളോടെ അവളുടെ വാക്കുകൾക്ക് കാതോർത്തു.
"ഇന്ദ്രാണിയുടെ ഉപകരണമാക്കി അവൾ ചേച്ചിയെ മാറ്റിക്കഴിഞ്ഞു …"
ലത്തീഫ തുടർന്നു.
"സന്ദീപിനെ ചേച്ചി ഇപ്പോൾ ഇഷ്ട്ടപ്പെടുന്നതും സന്ദീപ് ചേച്ചിയെ ഇഷ്ടപ്പെടുന്നതും ഇന്ദ്രാണിയുടെ സ്പെൽ വർക്ക് ചെയ്യാൻ തുടങ്ങിയത് കൊണ്ടാണ്…"
ഹേമലതയുടെ തോളിൽ നിന്ന് ലത്തീഫ കൈകൾ മാറ്റി.
എന്നിട്ട് അവളുടെ ഇരു കൈകളും കൂട്ടിപ്പിടിച്ചു.
"ചേച്ചി ഞാൻ യാചിക്കുവാണ്..സന്ദീപിനെ രക്ഷിക്കണം …ചേച്ചി അവനോടൊപ്പം …അവന്റെ കൂടെ …"
ഹേമലത വിസ്മയിച്ചു.
"ചേച്ചി അവന്റെ ബ്രഹ്മചര്യം നഷ്ട്ടപ്പെടുത്തണം…അല്ലെങ്കിൽ എനിക്ക് സന്ദീപിനെ …അല്ലെങ്കിൽ എന്റെ സന്ദീപ് …"
ലത്തീഫയുടെ മിഴികൾ നിറഞ്ഞൊഴുകി.
അവളിൽ നിന്ന് ഏങ്ങലടികളുയർന്നു.
"മോളെ.."
തന്നെ കൂട്ടിപ്പിടിച്ച കൈകൾ ദൃഢമാകുന്നത് ലത്തീഫയറിഞ്ഞു.
"നീ പേടിക്കണ്ട,"
ഹേമലത അവളോട് പറഞ്ഞു.
"സന്ദീപിന് ഒന്നും സംഭവിക്കില്ല…"
ഹേമലത ലത്തീഫയെ പുഞ്ചിരിയോടെ നോക്കി.
"ഒന്നും!!"
ലത്തീഫ കൃതജ്ഞതയോടെ ഹേമലതയെ നോക്കി.
"മോള്