ലജ്ജ കലർന്ന ഒരു പുഞ്ചിരി സന്ദീപിന് സമ്മാനിച്ചു.
"മാഡം ഇനി ഒന്നും ആലോചിക്കാനില്ല…"
എല്ലാവരും എഴുന്നേറ്റപ്പോൾ ഹേമന്ത് പറഞ്ഞു.
"നല്ല ഒരു ടിപ്പിക്കൽ റൂറൽ ബ്യൂട്ടിഫുൾ പ്ളേസിലേക്കാണ് നമ്മൾ പോകുന്നത്..മാക്സിമം ഒരു വൺ വീക്ക്.ഉദയ്പ്പൂരിൽ നിന്ന് പ്‌ളെയിൻ കയറി ഒരു എക്‌സോർസിസ്റ്റ് മാഡത്തിനെയും ഇവനെയും അന്വേഷിച്ച് വരണമെങ്കിൽ നമ്മൾ പ്രിക്കോഷൻ എടുത്തേ മതിയാവൂ…ഞാൻ നോക്കിയിട്ട് മണിക്കുട്ടൻ ഉള്ള സ്ഥലം സേഫ് ആണ്…ഒരു ഔട്ടിങ് ആയി കണ്ടാൽ മതി…
സന്ദീപ് പറഞ്ഞു നിർത്തി ഹേമലതയെ നോക്കി.
"എന്നിട്ട് എവിടെ സന്ദീപിന്റെ സുന്ദരിപ്പെണ്ണ് ലത്തീഫ?"
ഹേമലത പുഞ്ചിരിയോടെ ചോദിച്ചു.
"ഞാൻ വന്ന വണ്ടിയിൽ ഉണ്ടാരുന്നു ആന്റി…"
അവൻ പറഞ്ഞു.
"എന്നെ ഇവിടെ ഇറക്കിയിട്ട് ആ വണ്ടി ലിസി ആന്റീടെ വീട്ടിലേക്ക് പോയി."
"ലിസിയെ കാര്യങ്ങൾ ഒക്കെ അറിയിച്ചിട്ടുണ്ടല്ലോ അല്ലെ?"
"പിന്നില്ലേ! അറിഞ്ഞു കഴിഞ്ഞ് ആന്റി പറഞ്ഞു ,ഒന്നും പേടിക്കേണ്ട,ധൈര്യമായി ഇങ്ങോട്ട് വിട്ടേരെ,ഒരാഴ്ച്ചയല്ല ഒരു മാസം അല്ലെങ്കിൽ ഇഷ്ടമുള്ള കാലമത്രയും നിന്നോട്ടെ എന്ന്!"
ഹേമന്ത് എങ്ങോട്ട് പോയി മോനെ?"
ഹേമതലത
ചോദിച്ചു.
"ആന്റി നമ്മുടെ ജെറീടെ പപ്പായ്ക്ക് ഒരു ആക്സിഡന്റ്റ് ഉണ്ടായി,"
സന്ദീപ് പറഞ്ഞു.
"ബ്ലഡ് വേണാരുന്നു.ബി നെഗറ്റിവ്. റെയർ അല്ലെ അത്? ഹേമന്തിന്റെ ഗ്രൂപ്പ് അതാണല്ലോ. അവൻ മംഗലാപുരം പോയേക്കുവാ. പെട്ടെന്ന് വരും.."
"ഈ ചെറുക്കൻ!"
ഹേമലത ചിരിച്ചു.
"നാട്ടുകാർക്ക് കൊടുത്ത് കൊടുത്ത് ലാസ്റ്റ് ദേഹത്ത് ഒരു തുള്ളി ബ്ലഡ് പോലും ഇനി ബാക്കി കാണില്ല.."
"പേടിക്കേണ്ട ആന്റി,"
സന്ദീപ് സമാശ്വസിപ്പിച്ചു.
"അവന്റെ ഹെൽത്ത് ഒക്കെ ഒക്കെയല്ലേ..? പിന്നെന്താ?"
"ഏയ് എനിക്ക് കുഴപ്പമൊന്നുമില്ല മോനെ,"
ഹേമലത പറഞ്ഞു.
"നല്ല കാര്യത്തിനല്ലേ..എന്നാലും ഇത്രേം ദൂരം ആയിപ്പോയല്ലോ എന്നോർക്കുമ്പം! അത്രേയുള്ളൂ…"
"ഹേമന്തിന്റെ കുറവ് വീട്ടിൽ വരുത്താതെ ഞാൻ നോക്കിക്കോളാം ആന്റി,"
സന്ദീപ് പറഞ്ഞു.
"എന്തൊക്കെയാ അവൻ ചെയ്യുന്നേ ആന്റീനെ ഹെൽപ്പ് ചെയ്യാൻ? അതൊക്കെ ചെയ്യാൻ ഞാനില്ലേ?ഒന്നോ രണ്ടോ ദിവസത്തേക്കല്ലേ ഉള്ളൂ എന്നൊന്നും ആന്റി ചിന്തിക്കേണ്ട. അടുക്കളപ്പണി,വാഷിങ് ,ക്ളീനിങ്…എന്ത് വേണേലും കുഴപ്പമില്ല…"
"ഓഹോ!"
ഹേമലത ചിരിച്ചു.
"ബംഗാളിക്ക് പോലും ഇത്രേം പണി അറിയാൻ ചാൻസ് ഇല്ല. ഇപ്പം