അവിടേക്ക് വന്നു.
"ടി വി ഓൺ ചെയ്യാൻ മേലായിരുന്നോ?"
ട്രെ മേശപ്പുറത്ത് വെച്ച് അവനഭിമുഖമായി ഇരുന്ന് ഹേമലത ചോദിച്ചു. പിന്നെ അവൾ ചായക്കപ്പടുത്ത് അവനു നേരെ നീട്ടി.
"കുടിക്ക് മോനെ!"
"താങ്ക്സ് ആന്റി.."
അവൻ പറഞ്ഞു.
അവൻ ചായ കുടിക്കുമ്പോൾ ഹേമലത റിമോട്ട് എടുത്തു.
"മ്യൂസിക്കോ സ്പോട്ട്സോ? ഏതാ ഇഷ്ടം സന്ദീപിന്?"
"അങ്ങനെയൊന്നുമില്ല ആന്റി..മ്യൂസിക് ,സ്പോട്സ് .ന്യൂസ് ഒക്കെ കാണും!"
"ന്യൂസ് ഒക്കെ കാണുമോ? അതുകൊള്ളാം! മോന്റെ പ്രായത്തിലെ കുട്ടികൾന്യൂസ് ഒക്കെ കാണുന്നുണ്ട് എന്നറിയുന്നത് …!"
ഹേമലത പുഞ്ചരിച്ചു.
അവനും.
ഹേമലത സൂര്യാ മ്യൂസിക്ക് ചാനൽ വെച്ചു. ഏതോ ഒരു പഴയ തമിഴ് പാട്ടിലെ രംഗമാണ്. കമലഹാസനും ശ്രീദേവിയും ഒരു മലമുകളിൽ…
"മോനെ എന്തായിരുന്നു ആ ഇഷ്യൂ?"
ഹേമലത സന്ദീപിനോട് ചോദിച്ചു.
സന്ദീപ് വിഷാദത്തോടെ ഹേമലതയെ നോക്കി. ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി അവൾക്ക് അവന്റെ ഭാവം കണ്ടപ്പോൾ.
"ഓക്കേ ..മോന് പ്രോബ്ലം ഉണ്ടെങ്കിൽ പറയണ്ട.."
അവൾ പറഞ്ഞു.
"ഏതു പ്രോബ്ലോം സോൾവ്ഡ് ആകുന്നെ അത് ഓപ്പൺ ആയി നല്ല ആളുകളോട് ഡിസ്‌കസ് ചെയ്യുമ്പഴാ ..പ്രോബ്ളത്തിൽ തന്നെ ഒളിച്ചിരുന്നാൽ
അത് മോശല്ലേ മനസ്സിനും ജീവിതത്തിനും?"
എന്ത് മുദുലമായ ശബ്ദമാണ് ഈ സ്ത്രീയുടേത്!
സന്ദീപ് അദ്‌ഭുതപ്പെട്ടു.
"പറയാൻ പ്രശ്നമൊന്നും ഇല്ല ..ആന്റി…"
സന്ദീപ് പറഞ്ഞു.
"ഞാൻ കരുതി ഹേമന്ത് എല്ലാം പറഞ്ഞു ആന്റിയോട് എന്നാണ്…"
"നിങ്ങടെ ഇഗ്ലീഷ് മിസ്സ് ….എന്താ ആ മിസ്സിന്റെ പേര്? ആ ലത്തീഫാ ..ലത്തീഫ മിസ്സുമായി മോനൊരു ചെറിയ ഇഷ്യൂ ഉണ്ടായി …അങ്ങനെ പറഞ്ഞുള്ളൂ ഹേമന്ത്…അല്ലാതെ ഡീറ്റയിൽസ് ഒന്നും പറഞ്ഞില്ല…"
സന്ദീപും അത് ഓർക്കുകയായിരുന്നു.
കഴിഞ്ഞ മാസമാണ് രാമചന്ദ്രൻ നായർ സാർ ട്രാൻസ്ഫർ ആയപ്പോൾ, സാറിന്റെ പീരിയഡിൽ സുന്ദരിയായ, ചെറുപ്പക്കാരിയായ ലത്തീഫ മിസ്സ് വന്നത്. ബഹളമയമായിരുന്ന ക്‌ളാസ്സ് മുറി പെട്ടെന്നാണ് നിതാന്ത നിശബ്ദമായത്.
"എടാ ഇത് ..സ്റ്റുഡന്റോ ടീച്ചറോ?"
ലത്തീഫ പുൾപ്പിറ്റിലേക്ക് കയറാൻ തുടങ്ങുമ്പോൾ തന്റെയും ഹേമന്തിന്റെയും അടുത്തിരുന്ന ഫെബിൻ അടക്കിയ സ്വരത്തിൽ പറഞ്ഞു.
"അത് ടീച്ചേഴ്‌സിനുള്ള പ്ളേസാ…"
രാം കുമാർ എഴുന്നേറ്റ് നിന്ന് പറഞ്ഞു.
"ന്യൂ അഡ്‌മിഷനല്ലേ? സ്റ്റുഡന്റസ് ഇരിക്കുന്നത് ഇവിടെയാണ്!"
അപ്പോഴേക്കും മിസ്സ് പോഡിയത്തിന്റെ പിമ്പിൽ