വട്ടം കൂടി കറക്കീട്ട് നിലത്ത് നിര്‍ത്തി ….
വസന്തന്‍ ബ്രോക്കര്‍ നിന്നതും അടുത്തുള്ള കുഷ്യനിലേക്ക് കറങ്ങി വീണതും ഒരു മിച്ചായിരുന്നു ….
“എന്തൊന്നണ്ണാ നിങ്ങള് പൂക്കുറ്റി ആണോ ….? ഹ ഹ ഹ ഹ ….”
ബിലാല്‍ കളിയാക്കി …ആ വീഴ്ച കണ്ടു …
“കുഞ്ഞേ എന്നിക്ക് കറങ്ങീട്ടു വയ്യ …ഇങ്ങനെയും സന്തോഷമോ …അപ്പൊ എനിക്കും സന്തോഷിക്കാന്‍ ഉള്ളത് തന്നാട്ടെ ….’
“അണ്ണന് എന്തും ചോദിക്കാം ….ഈ ആകാശത്തിന് താഴെ കിട്ടുന്നതെന്തും ഞാന്‍ തരും ….എന്തും ….”
“എന്താ കുഞ്ഞേ അത്രക്ക് ഇഷ്ടമാണോ ഹജിക്കാടെ മോളെ? ….!!!”
വസന്തന്‍ അത്ഭുതത്തോടെ ചോദിച്ചു ……….
“മ്മ്….ഉം….”
ബിലാലിന്റെ മൂളലില്‍ പല അര്‍ത്ഥങ്ങള്ടെ ഒരു പട തന്നെ ഉണ്ടായിരുന്നു വസന്തന്‍ ബ്രോക്കറിനു ആ അര്‍ത്ഥങ്ങള്‍ ഒന്നും മനസ്സിലയാതെ ഇല്ല …
വസന്തന് ബിലാല്‍ അവിടിരുന്ന ജോണി സ്പെഷ്യല്‍ എഡിഷന്‍ ഒരു ഡബിള്‍ ലാര്‍ജ് തന്നെ ഒഴിച്ചു ….
റൂമില്‍ ഉണ്ടായിരുന്ന ചെറിയ ഫ്രിഡ്ജ്‌ല്‍ നിന്ന് mc ക്ലബ് സോഡയും വലിയ ശബ്ദത്തില്‍ പൊട്ടിച്ചു മുന്നില്‍ വച്ച് കൊടുത്തു
“സന്തോഷത്തിനു അടിയണ്ണ കൂടെ അടിച്ച് കേറി വരീന്‍ “
കാട്ടു റമ്മടിച്ചു
നടക്കുന്ന വസന്തന് എന്തോ അറിയാന എടുത്ത് ഒറ്റവലി ….
“എന്തോ കുടിയ അണ്ണാ നിങ്ങള് കുടിക്കുന്നെ വിസ്കി അങ്ങനല്ല കുടിക്കേണ്ടത് സിപ്പ് ചെയ്ത “
“കുഞ്ഞേ നമ്മള്‍ക്കെന്തോ സിപ്പ് ഒറ്റവലി …ഹി ഹി “
വീണ്ടും രണ്ടെണ്ണം കൂടി ബിലാല്‍ ഒഴിച്ച് കൊടുത്തു ….
ഒരു 10000 രൂപയും വസന്തന്റെ കയ്യില്‍ വച്ചുകൊടുത്തു …!!!
“ഇത് ഇന്ന് പോയതിന്‍റെ ടിപ്പ് ആയി ഇരിക്കട്ടെ ….”
വസന്തന്‍ ഞെട്ടി ടിപ്പ് കണ്ട് ….!!!
എന്നിട്ട് ബിലാല്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു … ഇളയിടം തറവാടിന്റെ മുറ്റം മുതല്‍ തിരിച്ചു ഹോട്ടല്‍ എത്തിയത് വരെ ഉള്ള കര്യനഗല്‍ വള്ളി പുള്ളി തെറ്റാതെ വസന്തന്‍ പറഞ്ഞു കൊടുത്തു …
“ഇപ്പോഴാണ് ബാപ്പ നിങ്ങളെന്റെ ബാപ്പയായത് ” എന്ന് സ്വന്തം ബാപ്പയെ കുറിച്ച് പറഞ്ഞു ഒരു ലാര്‍ജ് ഒഴിച്ച് ബിലാല്‍ വസന്തന്‍ സ്റ്റൈലില്‍ ഒറ്റവീശല്‍ …
കൈപ്പത്തി വളച്ചു റ പോലെ ആക്കി മീശയടക്കം കൂട്ടി ചുണ്ട് തുടച്ചു തുടച്ചു കൊണ്ട് ബിലാല്‍ എഴുന്നേറ്റ് അവിടെന്നു …
ആരോടെന്നില്ലാതായി പറഞ്ഞു …
” അബ്ദുല്‍ഖാദര്‍ ഹാജ്ജി …എന്‍റെ ബാപ്പയുടെ കുട്ടിക്കാലത്തെ സുഹൃത്ത് ….!!!”
ഹ ഹ