ഇത് 1998- 1999 കാലഘട്ടത്തിൽ എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യമാണ്. ഹോട്ടൽ മാനേജ്മെന്റ് പഠനശേഷം കോട്ടയത്ത് ഒരു ഹോട്ടലിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫായി ജോലി ചെയ്യുന്ന സമയം. മലയാള സിനിമയിലെ ഒട്ടുമിക്ക നടീ നടൻമാരും കോട്ടയം ഭാഗത്ത് ഷൂട്ടിംഗ് സംബന്ധമായും അല്ലാതെയും വന്നാൽ താമസിക്കുന്നത് ഈ ഹോട്ടലിൽ ആയിരുന്നു. അങ്ങിനെ ഒരു പാട് നടീനടൻമാരെ പരിചയപ്പെടുവാനും അവരുടെ പലരുടെയും തനി സ്വഭാവഗുണങ്ങൾ നേരിട്ട് കാണുവാനും അവസരം ലഭിച്ചിട്ടുണ്ട്.
ആ കാലഘട്ടത്തിൽ സഹനടിയായും മറ്റും തിളങ്ങിയിരുന്ന പ്രശസ്തയായ ഒരു നടിയാണ് കഥാ നായിക. എന്തോ സ്വകാര്യ ആവശ്യത്തിനായി വന്നതായിരുന്നു അവർ. നേരത്തേ റൂം ബുക്ക് ചെയ്തിരുന്നു. എറണാകുളത്തു നിന്നും ഒരു സ്വകാര്യ കാറിൽ ഒറ്റയ്ക്ക് ഉച്ചക്ക് ശേഷം എത്തിയ അവർക്ക് റൂം ഞാനാണ് നൽകിയത്. അന്ന് ഈവനിംഗ് ഡ്യൂട്ടിയും നൈറ്റ് ഡ്യൂട്ടിയും ഒരുമിച്ച് ചെയ്ത് പിറ്റേന്ന് 2 ദിവസത്തെ അവധിക്ക് വീട്ടിൽ പോകാൻ പ്ലാൻ ചെയ്തിരിക്കുകയായിരുന്നു ഞാൻ. അവർ വന്നപ്പോൾ തന്നെ വളരെ ഫ്രണ്ട്ലിയായാണ് സംസാരിച്ചത്.എനിക്ക് അന്ന് പ്രായം 22 വയസ്. കാണാൻ നല്ല
സ്മാർട്ടായിരുന്നു ഞാൻ. ഒരുപാടു സിനിമകളിൽ സഹോദരി വേഷങ്ങളിലും മറ്റും തിളങ്ങിയിരുന്ന അവർക്ക് ഇരു നിറമാണ്. റൂം ചെക്ക് ഇൻ ചെയ്യുന്ന ഫോം പൂരിപ്പിക്കുന്ന സമയത്ത് അവർ എന്റെ പേരും വീടും നാടും ഒക്കെ ചോദിച്ചു. എന്നിട്ട് റൂമിലേക്ക് പോകാൻ നേരം എന്നോട് പറഞ്ഞു " തന്നെ കാണാൻ നല്ല സുന്ദരനാണ് കേട്ടോ ".
ഒരു സിനിമാ നടിയുടെ വായിൽ നിന്നും കിട്ടിയ പ്രശംസ എന്നെ വിജ്രം ഭിതനാക്കി എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരുടെ ലഗേജ് റൂമിൽ എത്തിച്ച് തിരിച്ചു വന്ന് ഹൗസ് കീപ്പിംഗ് ബോയി പ്രസാദ് പറഞ്ഞു " മാഡത്തിന് ചേട്ടനെ അങ്ങു പിടിച്ചു പോയല്ലോ എന്ന്".
റൂമിലെത്തി കഴിഞ്ഞ് ചായയും സ്നാക്സും ഒക്കെ റിസപ്ഷനിൽ വിളിച്ച് എന്നോട് ആണ് ഓർഡർ തന്ന് കൊടുത്തു വിടാൻ പറഞ്ഞത്. നമ്മളെ പ്രശംസിച്ച ഒരാളോടുള്ള ആദരം അവരുടെ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുത്തു ചെയ്തു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കുറച്ചു കഴിഞ്ഞ് അവർ വീണ്ടും റിസപ്ഷനിൽ വിളിച്ച് ചങ്ങനാശ്ശേരിക്ക് പോകാൻ ഒരു കാർ വേണമെന്നു പറഞ്ഞു. ഒറ്റക്കാണ് പോകുന്നതെന്നും തിരികെ വരുമ്പോൾ ഒരു പാട് രാത്രിയാകുമെന്നും