ഇത് ഒരു മധുര പ്രതികാരമാണ്.
എന്റെ ഏറ്റവും വലിയ ശത്രുവും ഇപ്പോഴത്തെ എന്റെ ഏറ്റവും അടുത്ത
സുഹൃത്തുമായ ജിനീഷിനോടുള്ള മധുര പ്രതികാരം.
വീട്ടിൽ നിന്ന് എൻട്രൻസ് കോച്ചിങ്ങിനു തള്ളി വിട്ടപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല ഇത്രയും നല്ലൊരു എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടാൻ മാത്രം റാങ്ക് ഞാൻ നേടുമെന്ന്.
നാട്ടുകാരുടെയും വീട്ടുകാരുടെയും ആദ്യത്തെ അംഗീകാരത്തോടെ ഞാൻ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ അഡ്മിഷൻ എടുത്തു.
ഒരു വിധം പഠിപ്പിസ്റ്റുകൾ മാത്രം പഠിപ്പിക്കുന്ന ആ കോളേജിൽ ഒരു മഹാ അലമ്പനായി കോളേജ് ലൈഫ് അടിച്ചു പൊളിക്കണമെന്ന ദുരുദ്ദേശവുമായി അവിടെ എത്തിയ എന്നെ ആദ്യ ദിവസം തന്നെ തകർത്തുകളഞ്ഞു.
ചെന്ന് കയറിയത് ജിനീഷിന്റെ മുന്നിൽ.
അവൻ ഞെട്ടി എങ്കിലും അവന്റെ മുഖത്തു ഒരു ആശ്വാസം, അടുത്ത് നിൽക്കുന്ന അച്ഛനെ തോണ്ടി ആ പാൽക്കുപ്പി എനിക്ക് നേരെ വിരൽ ചൂണ്ടി.
"അച്ഛാ… രജീഷ്.
നാട്ടിലെ അത്യാവശ്യം മാന്യനായ രാഘവേട്ടന് തന്റെ മകനെ എന്റെ ഒപ്പം ഏൽപ്പിക്കാൻ കഴിഞ്ഞതിൽ പരിപൂർണ സംതൃപ്തി ആയിരുന്നു. ആ പാൽക്കുപ്പിയെ എന്നെ പോലെ അല്പം കുരുത്തം കെട്ടവനെങ്കിലും
അത്യാവശ്യം
കാര്യ വിവരമുള്ളവനെ ഏൽപ്പിച്ചാൽ അതും നാട്ടുകാരൻ പി ഒട്ടും വേവലാതിപ്പെടാതെ അറബിക്കടൽ കടന്നു പോയി ജോലി ചെയ്യാം എന്ന് രാഘവേട്ടന് അറിയാമായിരുന്നു.
അങ്ങനെ ഞങ്ങളെ ഒരേ ഹോസ്റ്റൽ മുറിയിലേക്ക് റെക്കമൻഡ് ചെയ്തു മാറ്റി രാഘവേട്ടൻ സ്ഥലം വിട്ടു.
ഉള്ളിൽ നിറയെ കലിപ്പ് ആയിരുന്നേലും രാഘവേട്ടനോട് എങ്ങനെ പറ്റില്ലാന്ന്
പറയും. അതുകൊണ്ടു ഞാൻ ആ ദുരന്തം മിണ്ടാതെ തലയിലേറ്റി.
കുളിച്ചു റെഡി ആയി ക്ലാസ്സിലേക്ക് ചെന്നതും എന്റെ മൂഡ് ഓഫ് ഒക്കെ മാറി. ക്ലാസ്സിലെ പെൺപിള്ളരിൽ ഏതാണ്ട് പകുതിയോളവും ഇടിവെട്ട് ചരക്കുകൾ. മുൻ ബെഞ്ചിൽ ഇരിക്കാൻ ജിനു… ജിനീഷിനെ അങ്ങനെയാണ് ഞാനും
വീട്ടിലും ഒക്കെ വിളിക്കുന്നത്, അവൻ നിർബന്ധിച്ചു. ഞാൻ അവൻ പറയുന്നത്
മൈൻഡ് ചെയ്യാതെ കുറച്ചുടെ പിന്നിലുള്ള ബെഞ്ചിൽ പോയിരുന്നു. അവനും മനസ്സില്ലാ മനസ്സോടെ എന്റെ അടുത്ത് വന്നിരുന്നു. ഇവനെ ഇനി എത്ര കാലം സഹിക്കണം എന്നോർത്ത് എനിക്ക് നല്ല ദേഷ്യം വന്നു.
ആള് പഞ്ച പാവമാണ്, വാ തോരാതെ സംസാരിക്കുകേം ചെയ്യും. പക്ഷെ, മുടിഞ്ഞ പേടിയാണ്. പഠിപ്പിസ്റ്റു, പിന്നെ നേരായതല്ലാത്തതൊന്നും