ഞാൻ ഒരു കാര്യം പറയട്ടെ." "എന്താ?" "നീ എന്നെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ട് പോകുമോ? അല്ലെങ്കിൽ ഞാൻ ചിലപ്പോൾ മുഴു വട്ട് പിടിക്കും." എനിക്കും അത് തന്നെയാണ് നല്ലതെന്ന് തോന്നി. "നീ സമാധാനപ്പെട്.. നാളെത്തന്നെ ഞാൻ നിന്നെ കൊണ്ട് പോകാം." അന്ന് നേരം വെളുക്കുവോളം ഞാൻ അവളോട് സംസാരിച്ച് കൊണ്ടിരുന്നു. സത്യത്തിൽ എനിക്ക് പേടി ആയിരുന്നു അവൾ എന്തെങ്കിലും ചെയ്തു കളയുമോന്ന്. ദേവുവിനോട് പറഞ്ഞപോലെ ഞാൻ അന്ന് തന്നെ അവളെ അമ്മയോടൊപ്പം ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ട് പോയി. ഡോക്ടറും അവളും തമ്മിൽ ഒരുപാട് നേരം സംസാരിച്ചു, അതിന് ശേഷം അവൾക്ക് ഒരാഴ്ചത്തേക്ക് ഉള്ള മരുന്ന് കൊടുത്തു.. ആഴ്ചതോറും അവളെ ഡോക്ടറെ കാണാൻ കൊണ്ട് പോകണമായിരുന്നു. ഞാൻ അതുപോലെ തന്നെ ചെയ്തു. ഇപ്പോൾ മൂന്നാഴ്ചയോളം ആകുന്നു ഡോക്ടറിനെ കാണാൻ പോയി തുടങ്ങിയിട്ട്. നല്ല മാറ്റമുണ്ട് അവൾക്കിപ്പോൾ.
ആഹാരം കഴിക്കുന്നുണ്ട് നല്ലപോലെ ഉറങ്ങുന്നുണ്ട്. പഴയ ഒരു പ്രസരിപ്പ് അവളിൽ തിരികെ എത്തിയിട്ടുണ്ട്. മുറ്റത്തെ പടിയിൽ ഇരിക്കുകയായിരുന്നു ഞാനും ദേവുവും. എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരിക്കുന്ന
കൂട്ടത്തിൽ അവൾ എന്റെ തോളിലേക്ക് തലചാരി വച്ചിരുന്നു. "എന്ത് ജീവിതം ആണല്ലെടാ എന്റേത്.. ഒരു ലക്ഷ്യബോധം ഇല്ലാതെ ഇങ്ങനെ ജീവിക്കുന്നു." ഞാൻ സ്വരം കടിപ്പിച്ച് പറഞ്ഞു. "ദേവു.. ഡോക്ടർ പറഞ്ഞത് ഓർമ ഉണ്ടല്ലോ.. ആവശ്യമില്ലാത്ത ചിന്തകൾ മനസ്സിൽ കൂട്ടി വയ്ക്കുന്നതാണ് നിന്റെ കുഴപ്പമെന്ന്." അവൾ ഒരു ചിരിയോടെ പറഞ്ഞു. "അതിന് ഞാൻ മനസ്സിൽ കൂട്ടി വച്ചില്ലല്ലോ, നിന്നോട് പറയുകയല്ല ചെയ്തത്." ഞാൻ മനസ്സിൽ ചിന്തിച്ചു ഇവളുടെ പഴയ നാക്ക് തിരിച്ചു വന്നല്ലോന്ന്. അവളുടെ ശ്രദ്ധ പെട്ടന്ന് അവളുടെ മടിയിലിരിക്കുന്ന എന്റെ കൈയിലേക്ക് തിരിഞ്ഞു. "ഡാ.. ഞാൻ ഓഫീസിലെ ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തി കുളിച്ച് ഫ്രഷ് ആയിട്ട് ഇരിക്കുകയായിരുന്നു. അപ്പോൾ ബിജു എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു.. വീട്ടിൽ കുറച്ച് പ്രോബ്ലെംസ് മനസ് ശരിയല്ല, ഒന്ന് പാർക്കിൽ പോയിരിക്കാം അവനൊപ്പം ചെല്ലുമോന്ന്." "ഹമ് .." "അവന്റെ മനസ് ശരിയല്ലാഞ്ഞിട്ട് വിളിച്ചതല്ലെന്ന് കരുതി ഞാൻ ചെന്നു. ഞങ്ങൾ പാർക്കിൽ എത്തുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. ആളൊന്നും ഇല്ലാത്ത ഒരിടത്തേക്കാണ് അവൻ എന്നെ കൂട്ടികൊണ്ട്