ഞാൻ ഹരി മേനോൻ, വാരാണസിയിൽ എത്തിയിട്ട് അഞ്ചു വർഷമാകുന്നു.
എത്രയോ വർഷങ്ങൾ ബോർഡിങ്ങിലും പിന്നെ ഹോസ്റ്റലിലും കഴിഞ്ഞ എനിക്ക് വീടുമായോ, അച്ഛനുമായോ ഉള്ള ബന്ധം എന്ന വിട്ടിരിക്കുന്നു.
മലയയിലായിരുന്ന അച്ഛൻ വല്ലപ്പോഴും കാണുന്ന ഒരു ദൈവമോ. അൽഭുതമോ ആയിരുന്നു. എന്നെ ബോർഡിങ്ങിൽ വിടണമെന്ന് അച്ഛനാണുപോൽ ശാഠ്യം പിടിച്ചത്. പ്രസവത്തിൽ ‘അമ്മ മരിച്ചത് എന്റെ കൂറ്റമാണെന്ഛൻ വിശ്വസിച്ചിരുന്നുവോ. ആർക്കുറിയാം? പിന്നെയുള്ളതൊരേയൊരു പെങ്ങൾ..എന്നെക്കാളും പത്തുവയസ്സിനു മൂത്തവൾ.
ചേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോൾ അച്ഛൻ ഒറ്റയാനായതുപോലെ തോന്നിയിരിക്കണം. അതായിരിക്കും. ചിറ്റയെ കെട്ടാൻ കാരണം. അവർ തമ്മിൽ എന്തെങ്കിലും പൊരുത്തം ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. ജീവിതത്തിന്റെ മുക്കാൽ ഭാഗവും വെളിയിൽ കഴിഞ്ഞ അച്ഛനും തനി നാട്ടിൻ പുറത്തുകാരിയായ ചിറ്റയും.
ഞാൻ പ്ലസ് ടൂവിനു പഠിക്കുമ്പോഴാണച്ഛന്റെ രണ്ടാം കല്യാണം പഠിത്തം ഹാസ്റ്റലിൽ. അവധിക്കാലങ്ങൾ സാധാരണ കൂട്ടുകാരുടെ വീടുകളിലോ…അല്ലെങ്കിൽ അപ്പൂപ്പന്നുണ്ടായിരുന്ന കാലത്ത് തറവാട്ടിലോ ആയിരുന്നു ചിലവിട്ടത്.
അച്ഛന്റെ മുഖം പോലും മറന്നു പോയിരുന്നു. ഹരി പരീക്ഷ കഴിഞ്ഞു വന്നാൽ മതി. അച്ഛന്റെ കൽപ്പന. രണ്ടാം കല്യാണം കൂടാൻ തനിക്കും വലിയ താൽപ്പര്യമില്ലായിരുന്നു. ഉർവശീ ശാപം ഉപകാരം.
എനിക്ക് അമ്മയുടെ വീട്ടുകാരോട് തീരെ അടുപ്പമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അനിയത്തിമാരെയൊന്നും കണ്ടിട്ടില്ലായിരുന്നു. അച്ഛനും എന്തുകൊണ്ടോ അമ്മയുടെ വീട്ടുകാരോട് തീരെ അടുപ്പമില്ലായിരുന്നു. ഇതൊക്കെയാണെങ്കിലും എങ്ങിനെ അച്ഛൻ ചിറ്റയെ വിവാഹം കഴിച്ചു എന്നത് എനിക്കെന്നും ദുരൂഹമായൊരു വസ്തുതയായിരുന്നു.
അമ്മയ്ക്ക് മൂന്നു പെങ്ങമാരായിരുന്നു. ഏറ്റവും ഇളയവളായിരുന്നു അച്ഛൻ കെട്ടി എന്റെ ഇളയമ്മയായി വന്നത്. എന്തുകൊണ്ടോ എനിക്കവരെ ചിറ്റേ എന്നല്ലാതെ വിളിക്കാൻ കഴിഞ്ഞില്ല.
വെളുത്തു കൊല്ലുന്നെയുള്ള സ്ത്രീയായിരുന്നു അമ്മ എന്നു ഞാൻ ചേച്ചി പറഞ്ഞുകേട്ടിട്ടുണ്ട്. പഴയ ബ്ലാക്സ് ആൻഡ് വൈറ്റ് ഫോട്ടോകളിൽ തെളിയുന്ന അമ്മയുടെ രൂപം മനസ്സിൽ പതിഞ്ഞിരുന്നു. ഞാനും അമ്മയെപ്പോലെ വെളുത്തു മെലിഞ്ഞതായിരുന്നു. അച്ഛനിൽ നിന്നും ഉയരം മാത്രം കിട്ടിയിരുന്നു.
അമ്മയുടെ അച്ഛൻ