കാര്യമായി തന്നെ സംസാരിക്കും.. പക്ഷെ അവൾ ഞാൻ അറിയാതെ കാണിച്ച കള്ളത്തരങ്ങളൊക്കെ ഓർക്കുമ്പോൾ മനസിലൊരു വിഷമം. അങ്ങനെ ഇരിക്കെ ഒരു ദിവസം ആണ് അഞ്ജലിയുടെ മെസ്സേജ് എന്നെ തേടി എത്തിയത്. അവളുടെ നമ്പർ ഞാൻ സേവ് ചെയ്തിരുന്നതിനാൽ മെസ്സേജിന്റെ ഉടമയെ എനിക്ക് അതികം അന്വേഷിക്കേണ്ടി വന്നില്ല. എന്താ ഗ്രൂപ്പിൽ എന്നെ മാത്രം മൈൻഡ് ചെയ്യാത്തത് എന്നായിരുന്നു അവളുടെ മെസ്സേജ്. എനിക്ക് ഒരു അത്ഭുതം തന്നെ ആയിരുന്നു അവളുടെ ഇങ്ങോട്ടുള്ള മെസ്സേജ്. പ്രതേകിച്ച് കാരണമൊന്നും ഇല്ല എന്നുള്ള എന്റെ മറുപടിക്ക് അവൾ തിരിച്ചയച്ചു.. നീ എപ്പോഴും കോളേജിലെ സംഭവങ്ങൾ മനസ്സിൽ വച്ചുകൊണ്ട് നടക്കയാണോ, അതൊക്കെ അന്നത്തെ പ്രായത്തിൽ സംഭവിച്ചതല്ലേ.
അത് ഞങ്ങളുടെ സൗഹൃദത്തിന്റെ ഒരു തുടക്കമായിരുന്നു. പിന്നെ പലപ്പോഴും ഞങ്ങൾ ചാറ്റ് ചെയ്യുകയും ഫോൺ വിളിക്കുകയുമൊക്കെ ചെയ്തു. അവൾ വളരെ സൗഹൃദപരമായാണ് അപ്പോഴെല്ലാം എന്നോട് പെരുമാറിയത്. മനസിനുള്ളിൽ എന്റെ ആദ്യ പ്രണയം അപ്പോഴും അലയടിക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ നല്ലൊരു കൂട്ടുകാരനായി തന്നെ അവളോട്
സംസാരിച്ചു. ദേവു അവളുടെ കല്യാണ ലെറ്റർ ആദ്യമായി തന്നത് എനിക്കായിരുന്നു. അവളുടെ കല്യാണം അടുത്തപ്പോൾ ഞാൻ എല്ലാത്തിനും ഓടി നടന്നു. രാജീവ് അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ ആത്മാർഥമായി തന്നെ പ്രാർത്ഥിച്ചു അവൾക്ക് നല്ലൊരു ജീവിതം കിട്ടാൻ. ആ താലി അവളുടെ കഴുത്തിൽ വീഴുമ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ ഞാൻ മനസിലാക്കി അവൾ ആ ജീവിതം എത്രത്തോളം ആഗ്രഹിച്ചിരുന്നെന്ന്. അവൾ ആഡിറ്റോറിയത്തിൽ നിന്നും കാറിലേക്ക് കയറുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. ആരും കാണാതെ പെട്ടെന്ന് തന്നെ ഞാനത് തുടച്ച് മാറ്റി. പക്ഷെ ഏത് സമയവും വാലുപോലെ എന്റെ കൂടെ ഉണ്ടായിരുന്ന മായ അത് കണ്ടിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ വിരലുകൾ എന്റെ കൈയിൽ മുറുകി. ആ നിമിഷങ്ങളിൽ കാറിൽ കയറുന്നതിനു മുൻപായി ദേവു വന്നെന്നെ കെട്ടിപ്പിടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി. പക്ഷെ അതിന് കഴിയില്ലെന്ന് എനിക്കും ദേവുവിനും നന്നായി അറിയാം. കാരണം എല്ലാപേർക്കും മുന്നിൽ ഞങ്ങൾ വെറും കൂട്ടുകാർ മാത്രമാണ്. അവളങ്ങനെ ചെയ്താൽ അതവിടെ പല ചോദ്യങ്ങൾക്കും വഴിയൊരുക്കും.