kambi story, kambi kathakal

Home

Category

എന്നെ ഞെട്ടിച്ചുകളഞ്ഞ രണ്ടു പെണ്ണുങ്ങൾ

By Arrow
On 23-09-2024
858490
Back20/24Next
" അവൾ ആ ചോദ്യം ചോദിച്ചിട്ട് എന്നെ പ്രതീക്ഷയോടെ ഒന്ന് നോക്കി. ഞാൻ ഒന്നും പറയാതെ എന്റെ ബൈക്കിന്റെ അരികിലേക്ക് നടന്നു. ബൈക്കിന്റെ ബാഗിൽ തപ്പി, ഭാഗ്യം അത് അവിടെ തന്നെ ഉണ്ട്. ഒരു കൊച്ചു ഡപ്പി ഞാൻ അതും കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. അവൾ അത് എന്താ എന്നാ കൗതുകത്തോടെ നോക്കി. ഞാൻ ആ ഡപ്പി തുറന്ന് ഒരു താലി പുറത്ത് എടുത്തു. അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. സത്യത്തിൽ ശില്പയെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ വേണ്ടി പണി കഴുപ്പിച്ചതാണ് ആ താലി, അത് ശരത്തിന്റെ കാണിക്കാനും വിവാഹത്തെ കുറിച്ച് സംസാരിക്കാനും കൂടി വേണ്ടിയാണ് അന്ന് ഞാൻ അവിടെ പോയത്, താങ്ക്സ് ടു ഗോഡ് ബൈക്കിൽ നിന്ന് ഇത് പുറത്ത് എടുക്കേണ്ടി വന്നില്ല ഞാൻ  താലി അഞ്ജുവിന്റെ കഴുത്തിന്റെ നേരെ കൊണ്ട് ചെന്നു, അരുത് എന്ന ഭാവത്തിൽ അവൾ എന്റെ കൈയ്യിൽ കയറി പിടിച്ചു, എന്നാൽ എന്റെ ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ എതിർപ്പ് ഇല്ലാതെ ആയി, ഉദിച്ചു നിൽക്കുന്നു ചന്ദ്രനെയും കോടാനു കോടി നക്ഷത്രങ്ങളെയും സാക്ഷിയാക്കി ഞാൻ എന്റെ പെണ്ണിന്റ കഴുത്തിൽ താലി ചാർത്തി മൂന് കെട്ടും ഇട്ടു. ആനന്ദത്തിൽ


എന്നോണം പെണ്ണിന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. " ഇത് നല്ല മുഹൂർത്തം ആണോഎന്നറിയില്ല, സാക്ഷി ആവാൻ അഗ്നിയോ, കൊട്ടിന്റേം കുരവയുടേം അകമ്പടിയോ, കന്യാ ദാനം നടത്താൻ നിന്റെ അച്ഛനോ ഇല്ല എങ്കിലും ഈ നിമിഷം മുതൽ നീ എന്റെ പെണ്ണ് ആണ്, എന്റെ നല്ല പാതി, ഒരു മരണത്തിനും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല " ഞാൻ അത് പറഞ്ഞപ്പോ ഒരു തേങ്ങലോടെ അവൾ എന്റെ നെഞ്ചിലേക്ക് വീണു. ഏറെ നേരം ഞങ്ങൾ അങ്ങനെ നിന്നു. " ഞാൻ കുറച്ചു നേരം ഇന്നലെത്ത പോലെ ചേട്ടായിയുടെ മടിയിൽ കിടന്നോട്ടെ?? " കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ അവൾ എന്നോട് ചോദിച്ചു. മറുപടിയായി ഞാൻ ഒരു പാറയുടെ മുകളിൽ ഇരുന്നു പെണ്ണ് എന്റെ മടിയിൽ തലചായ്ച്ച് കിടന്നു. മുകളിലേക്ക് നോക്കി കിടക്കുന്ന അവളുടെ മുടിയിൽ ഞാൻ പതിയെ തഴുകി വിട്ടു. " ചേട്ടായി, മാനത്ത് ഇത്രയും നക്ഷത്രങ്ങൾ വന്നത് എങ്ങനെയാണെന്ന് അറിയോ " മാനത്തെ നക്ഷത്രങ്ങളെ നോക്കിയാണ് പെണ്ണിന്റ ചോദ്യം. ഞാൻ ഇല്ല എന്നഭാവത്തിൽ ചുമൽ കൂച്ചി. " ഇത് എല്ലാം മരിച്ചു പോയ ആളുകൾ ആണ്, മരണ ശേഷം മാനത്ത് സ്ഥാനം പിടിക്കും എന്നിട്ട് തന്റെ പ്രീയപ്പെട്ടവരെ ഇങ്ങനെ നോക്കി കാണും, ഭൂമിയിൽ തന്നെ


© 2025 KambiStory.ml