എന്റെ ഒന്നാമത്തെ അനുഭവം "
പുതുമണം മാറാത്ത ഏട്ടത്തിയമ്മ" എന്ന പേരിൽ മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. വായിക്കാത്തവർ ?മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കുക.
അനുഭവം - 2
കല്യാണം കഴിഞ്ഞ് രണ്ട് വർഷമാവുമ്പോഴേക്കും അരവിന്ദേട്ടൻ മൂന്ന് തവണ അവധിക്ക് നാട്ടിൽ വന്നിരുന്നു… അതെന്നോടുള്ള സ്നേഹം കൊണ്ടാണെന്നൊന്നും നിങ്ങൾ തെറ്റിദ്ധരിക്കരുത്. എങ്ങനെയെങ്കിലും ഒരച്ഛനായി നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ കഴിവ് തെളിയിക്കണമെന്നുള്ള ദുരാഗ്രഹവും ദുരഭിമാനവും മാത്രമായിരുന്നു ആ വരവിന്റെയൊക്കെ ഉദ്ദേശം. ഓരോ പ്രാവശ്യം അരവിന്ദേട്ടൻ ലീവിന് വരുമ്പോഴും ഇപ്രാവശ്യമെങ്കിലും വയറ്റിലുണ്ടാവണേന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചെങ്കിലും ഒരു മണ്ണാങ്കട്ടയും സംഭവിച്ചില്ല… കുഞ്ഞിക്കാല് കാണണമെന്നോ അമ്മയാവണമെന്നോ എനിക്കെന്തോ വലിയ ആഗ്രഹമൊന്നും തോന്നിയിരുന്നില്ലെങ്കിലും അങ്ങനെയൊന്ന് ഉടനെ ഉണ്ടായില്ലെങ്കിൽ പണിപാളുന്ന ലക്ഷണങ്ങളൊക്കെ കണ്ട് തുടങ്ങിയിരുന്നു… ചിലപ്പോൾ അമ്മയുടെ വാക്കുകൾ കേട്ട് അരവിന്ദേട്ടൻ എന്നെ
ഡൈവോഴ്സ് ചെയ്തേക്കുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു.
അരവിന്ദേട്ടന്റെ അമ്മയുടെയും ഇടക്കിടെ വലിഞ്ഞു കയറിവരുന്ന മാമിമാരുടെയുമൊക്കെ കുത്തുവാക്കുകൾ കേട്ടാണേൽഎനിക്ക് മടുത്തിരുന്നു. അവരെ പറഞ്ഞിട്ടും കാര്യമില്ല. ഒന്നാമതെ അരവിന്ദേട്ടനൊഴികെ മറ്റാർക്കും ഞങ്ങളുടെ കല്യാണത്തിന് താല്പര്യമുണ്ടായിരുന്നില്ല. പിന്നെ കല്യാണം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കുടുംബത്തിലെ മൂത്തമകൻ കെട്ടികൊണ്ടുവന്ന പെണ്ണിന് വയറ്റിലായില്ലെങ്കിൽ ഏത് തള്ളക്കും ഇച്ചിരി പരിഭ്രമൊക്കെ ഉണ്ടാവും. എന്ന് വെച്ച് സഹിക്കുന്നതിനും ഒരുപരിധിയില്ലേ….
"കേട്ടോ ലക്ഷ്മീ… പാലക്കാട്ട്ന്നും ആലോചന വന്നപ്പോ തന്നെ ഞാൻപറഞ്ഞതാ നമ്മക്കതങ്ട് ഉറപ്പിക്കാന്ന് .. ഇത്തിരി ദൂരമുണ്ടെന്നും ആ കുട്ടി ഇവൾടത്രേം ചെറുപ്പമല്ലെന്നുമല്ലേ ഉള്ളൂ…? അതിനിപ്പൊന്താ? നമ്മൾക്കറിയാത്തവരൊന്നുമല്ലല്ലോ… ഭൂലോക രംഭയാണേലും പെണ്ണ് മച്ചിയാണേൽ എന്താ ഒരു കാര്യം.. ആഹ് ഇനിയിപ്പോ പറഞ്ഞിട്ടെന്താ.. അനുഭവിക്ക.. അത്രന്നെ."
താൻ കേൾക്കേയുള്ള അത്തരം അടക്കിപിടിച്ച വർത്തമാനങ്ങൾ തന്നെ ഒന്ന് കുത്തിനോവിക്കുക എന്നുദ്ദേശം