kambi story, kambi kathakal

Home

Category

അനുവിനോടുള്ള പ്രണയം ❤️

By VAMPIRE
On 17-06-2022
292301
Back15/29Next
നോവുകൾ, ആഴത്തിൽ മുറിവേൽപ്പിക്കുന്നുണ്ടായിരുന്നു …… അവൾ മുന്നിലൂടെ പോകുമ്പോൾ ഞാൻ കണ്ടില്ലെന്നു നടിക്കും. കാരണം, എന്നെ കാണുമ്പോൾ മനപ്പൂർവ്വം അവൾ ഒഴിഞ്ഞു മാറുന്നത് പലവട്ടം ശ്രദ്ധിച്ചിട്ടുണ്ട്… സ്നേഹമില്ലാത്തതു കൊണ്ടല്ല ,സ്നേഹകൂടുതൽ കൊണ്ടാണ്. അവൾക്കായി ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്തു പലപ്പോഴും മനസ്സ് വേദനിച്ചിട്ടുണ്ട്… എങ്ങിനെ കഴിയേണ്ട പെണ്ണാണ്..? എല്ലാം ഓരോ വിധി..!" ഒരു ദീർഘനിശ്വാസം അവരിൽ നിന്നുയർന്നു…. വീട്ടിലെത്തുന്നവരെ ഒരു തരം മരവിപ്പായിരുന്നു… കേട്ടതെല്ലാം സത്യമാണെങ്കിൽ..!? പലപ്പോഴും കള്ളം പറഞ്ഞു അമ്മയോട് കാശു വാങ്ങിയിട്ടുണ്ട്…. ഒന്നും അറിയില്ലെന്ന് കരുതി ഇംഗ്ളീഷിൽ വായിൽ തോന്നിയ എന്തെങ്കിലും പേരു പറയും. അല്പനേരം കണ്ണടുക്കാതെ തന്നെ നോക്കിയ ശേഷം ഒന്നും മിണ്ടാതെ എടുത്തു തരികയുംചെയ്യും… ആ നോട്ടത്തിന്റെ അർത്ഥം ഇപ്പോൾ തിരിച്ചറിയുന്നു… തന്റെ കവിതയ്ക്കു കിട്ടിയ സർട്ടിഫിക്കറ്റ് കണ്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞത് അമ്മയുടെ കഴിഞ്ഞ കാലമോർത്തതിനാൽ ആവും ….. വീട്ടിലെത്തിയപ്പോൾ അമ്മ ഇല്ലായിരുന്നു


, പണിക്ക് പോയി എന്ന് മനസ്സിലായി.. നേരെ അമ്മയുടെ മുറിയിൽ കയറി തിരഞ്ഞു….. കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു പഴയ ഇരുമ്പു പെട്ടികണ്ടെത്തി. പതിയെ അതു തുറന്നു.. ഞെട്ടിപ്പോയി. അതിൽ കുത്തി നിറച്ചു വച്ചിരിക്കുന്ന ട്രോഫികളും, സർട്ടിഫിക്കറ്റുകളും കണ്ടു കണ്ണു മിഴിച്ചു….. എല്ലാം അമ്മയുടെ എഴുത്തിനുകിട്ടിയ സമ്മാന ങ്ങളാണെന്നു തിരിച്ചറിഞ്ഞു. കൂടെ കുറെ ബുക്സസും , മാസികകളും ,ന്യൂസ് പേപ്പറിന്റെ ഓരോ പേജുകളും . ആ പേജുകളിൽ എല്ലാം അമ്മയുടെ കവിത പ്രസിദ്ധികരിച്ചിരിക്കുന്നത് കണ്ടു….. ബുക്കുകൾ അധികവും ഇംഗ്ലീഷിലായിരുന്നു…… പെട്ടിയിൽ രണ്ടു ഡയറികൾ ഉണ്ടായിരുന്നു. ഒന്നു അമ്മയുടെ കവിതകൾ. മറ്റൊന്ന് ജീവിതവും…. കവിതകളുടെ ഡയറിതുറന്നു. മനോഹരമായ അക്ഷരങ്ങളിൽ തീർത്ത കാവ്യശകലകൾ…. വെറുതെ നോക്കിയാൽ തന്നെ നല്ല ഭംഗി…….. അക്ഷരങ്ങളിൽ അമ്മയുടെ ചിന്തകൾ സഞ്ചരിച്ച വഴികളിൽ ബാല്യവും , കൗമാരവും , പ്രകൃതിയും , മഴയും , വീടും എല്ലാം ജീവനുള്ള കവിതകളായി…. അവസാന പേജുകളിലെല്ലാം പ്രണയവരികൾ മാത്രം…. പേജുകൾ ബാക്കിയാക്കി ആ എഴുത്തു നിലച്ചത് ഞാൻ ശ്രദ്ധിച്ചു… കവിതയുടെ


© 2025 KambiStory.ml