അവധിക്കാലത്താണ്
കുമളിയിലുള്ള കുഞ്ഞാന്റിയുടെ വീട്ടിൽ
പോയി നിന്നത്…. ഒരു കുന്നിൻ ചെരുവിന്
താഴെ അടുത്തടുത്ത വീടുകളിങ്ങന്നെ
നിര നിരയായി ഉണ്ട്. ഇടത്തരക്കാരായ
അവരെല്ലാം ചെറിയ ചെറിയ ജോലി
ചെയ്ത് ജീവിക്കുന്നവരാണ്.
"എടാ … നീയവിടെ ചുമ്മാ കളിച്ചു
നടക്കരുത് .. ആന്റിയെയും പാപ്പനെയും
ജോലീല് സഹായിക്കണം കെട്ടോ.."
അമ്മ പതിവ് പോലെ ഉപദേശിച്ചു കൊണ്ട്
ബാഗിൽ തുണികളും കുറേ അച്ചാറ്
കുപ്പിയും പലഹാരങ്ങളും അടുക്കി വെച്ച്
ഉപദേശിച്ച് പറഞ്ഞ് വിട്ടു……
….പാപ്പന് ടൗണിൽ കടയാണ്…,
കുഞ്ഞാന്റി തയ്യലും ട്യൂഷനും വീട് നോക്കലും എല്ലാമായി ഒരു മിടുമിടുക്കി
ആണ്. നല്ല സാമർത്ഥ്യക്കാരി ആയ
കുഞ്ഞാന്റിയുടെ പ്രത്യേകത..; സ്നേഹം
ഉള്ളവരോട് ഭയങ്കര അടുപ്പമാണ്…..
പുള്ളിക്കാരത്തിക്ക് ഇഷ്ടപ്പെട്ടാൽ
ചങ്ക് പറിച്ച് നല്കും .അത് എല്ലാവരും അങ്ങനെയല്ലേ എന്ന് വിചാരിക്കും.! പക്ഷെ അതിന്റെ മറുവശം എന്താന്ന് വെച്ചാൽ പുള്ളിക്കാരത്തിയോട് നല്ല
അടുപ്പമുള്ളവർ അതേ പോലെ മറ്റ്
ആളുകളോട് അടുപ്പം പാടില്ല.!!
എന്റെ അമ്മ എല്ലാവരോടും ഒരുപോലെ
ആളാണ്. പക്ഷെ അമ്മ
തന്നെ വല്യാന്റിയോട്
കുഞ്ഞാന്റിയുടെ
ഈ പ്രത്യേകത ചർച്ച ചെയ്യുന്ന് കുട്ടി
ആവുമ്പോൾ തൊട്ട് കേൾക്കുന്നതാണ്.
പക്ഷേ എനിക്കത്ര മനസിലായില്ല.. പിന്നെ
ആന്റിമാരുടെയും വീട്ടിൽ ഓരോ അവധി
ക്കാലം ചെലവഴിച്ച് മൂന്നാമത്തെ പ്രാവിശ്യം
കുഞാന്റിയുടെ അടുത്ത് നിന്നപ്പോൾ ….
കുട്ടിയായ എനിക്കതത്ര ഫീൽ ചെയ്തില്ല.
പക്ഷെ പത്താം ക്ളാസിലെ റിസൾട്ടറിഞ്ഞ്
ചെന്നപ്പോൾ ആന്റി കാണിച്ച അവഗണന
കണ്ടപ്പോൾ എനിക്ക് ചെറിയ വിഷമം
ആയി.
"അത് നീ … അവിടെ ചെന്നിട്ട് ചെറിയ
പണികളൊക്കെ സഹായിച്ച് കൊടുത്താ
മതി" എന്ന് അമ്മ അന്നും ഉപദേശിച്ചു…
അന്നൊക്കെ ഞങ്ങളുടെ മൂത്ത പാപ്പന്റെ
മകൻ ഡിഗ്രിക്കാരൻ ജീബിഷിനോട്
ആന്റി ഭയങ്കര അടുപ്പം കാണിച്ചു. പിറ്റെ
വർഷം മുത്തശ്ശൻ മരിച്ചപ്പോൾ കുറച്ച്
അടുത്ത് പെരുമാറി ആന്റി വീണ്ടും
എന്നോട് കമ്പിനിയായി വന്നു…..
"ആന്റിയെന്താ.. പഴയ സ്നേഹം ഒന്നും
ഇല്ലല്ലോ.. "എന്നൊക്കെ പറഞ്ഞ് ഞാൻ
കാര്യങ്ങൾക്ക് പലതും അമ്മ പറഞ്ഞ
പോലെ സഹായിച്ചു കൂടെ നിന്നപ്പോൾ
ആന്റി വീണ്ടും ചെറുതായി അടുപ്പമായി.
"നിനക്ക് വല്യാന്റിയോടല്ലേ.. ഇഷ്ടം" എന്ന്
ആന്റി ഗൗരവത്തിൽ പറഞ്ഞപ്പോഴാണ്
കുഞ്ഞാന്റിയുടെ