kambi story, kambi kathakal

Home

Category

അനുവിനോടുള്ള പ്രണയം ❤️

By VAMPIRE
On 17-06-2022
318361
Back16/29Next
ഡയറി അടച്ചു……ജീവിതത്തിന്റെ ഡയറി തുറന്നു. ഒറ്റയിരുപ്പിൽ കുത്തിയിരുന്നു അമ്മയുടെ ജീവിതം വായിച്ചുതീർത്തു…… ഒരു സിനിമ കണ്ടു കഴിഞ്ഞപോലെ തോന്നി…… എല്ലാം പഴയപോലെ ഭദ്രമായിവച്ച ശേഷം പെട്ടി അടച്ചു… എല്ലാം ഒരു കടങ്കഥ പോലെ തോന്നി… അത്താഴം കഴിക്കുമ്പോൾ എന്നും അമ്മയുണ്ടാ ക്കുന്ന ചോറിനും ,പരിപ്പ് കറിക്കുമൊപ്പം അല്പം പായസവും ഉണ്ടായിരുന്നു …. "എന്താമ്മേ, പായസമൊക്കെ ?" ചോദ്യം കഴിഞ്ഞു. മിനിറ്റുകൾ കഴിഞ്ഞാവും ഉത്തരം കിട്ടുക. അത് കേൾക്കാൻ ചെവിയോർത്തു…. " ഇന്ന് നിന്റെ അച്ഛൻ മരിച്ചിട്ട് അഞ്ച് വർഷമായി" മുഖമുയർത്തി അമ്മയെ നോക്കുമ്പോൾ ആ കണ്ണുകളിൽ നിന്നടർന്ന രണ്ട് തുള്ളി കണ്ണുനീർ മുന്നിലിരുന്ന പാത്രത്തിലേയ്ക്ക് വീഴുന്നത് കണ്ടു.. യന്ത്രമനുഷ്യനെ പോലെ അമ്മ അപ്പോഴും ചോറു വാരി കഴിച്ചു കൊണ്ടിരുന്നു…. അച്ചനെ ഓർക്കുമ്പോളെല്ലാം ആദ്യം മനസ്സിലേയ്ക്കെത്തുന്നത് ഭംഗിയായി വെട്ടി ഒതുക്കിയ താടിയും , പുഞ്ചിരിക്കുന്ന മുഖവുമാണ്…. തന്റെ കവിളിൽ ഉമ്മ വയ്ക്കുമ്പോൾ ആ താടി രോമങ്ങൾ ദേഹത്തുരസി ഇക്കിളിയാക്കുമായിരുന്നു… തന്റെ ചിരികാണാൻ അച്ഛൻ വീണ്ടും താടി


കൊണ്ട് ദേഹത്തുരസും…. പെയിന്റ് പണി കഴിഞ്ഞു വരുന്ന അച്ഛന്റെ താടിയിലും മുടിയിലും പറ്റി പിടിച്ചിരിക്കുന്ന പെയിന്റ് വൃത്തിയാക്കൽ തന്റെ ജോലിയായി രുന്നു. കുളിച്ചു വന്നാൽ തന്നെയും മുന്നിലിരുത്തി അച്ഛൻ ചന്തയിലേക്കു സൈക്കിൾ ചവിട്ടും…. അപ്പോൾ അച്ഛന്റെ നിശ്വാസങ്ങളിലും പെയിന്റിന്റെ മണമായിരിക്കും…. ഗോകുലം ഹോട്ടലിൽ നിന്നും ആദ്യം തനിക്കു പൊറോട്ടയും, മുട്ടക്കറിയും വാങ്ങി തരും….. താൻ കഴിച്ചുകഴിഞ്ഞാലും അച്ഛന്റെ ചായ ബാക്കിയുണ്ടാവും.ശേഷം അമ്മയ്ക്കുള്ളതും കൂടി പൊതിഞ്ഞു വാങ്ങി ,ഒപ്പം മറ്റു വീട്ടു സാധനങ്ങളും വാങ്ങിയാവും മടക്കം….. അച്ഛന്റെ സ്നേഹവും, ലാളനയും തനിക്കു നഷ്ട്ടപെട്ടിട്ടു അഞ്ച് വർഷമായി എന്നു മുന്നിലിരിക്കുന്ന പായസം ഓർമ്മിപ്പിച്ചു…… അന്ന് അമ്മയുടെ ചിരി നിറഞ്ഞിരുന്ന വീട് അച്ഛന്റെ മരണത്തോടെ മൗനത്തിലേയ്ക്ക് വീണതാണ്. പിന്നീട് വീടുറങ്ങുകയായിരുന്നു….. അതിൽ പിന്നെ അമ്മചിരിച്ചു താൻ കണ്ടിട്ടില്ല…. അച്ഛൻ പണി കഴിഞ്ഞു വരുന്ന വഴി ആയിരുന്നു , ഓലമേഞ്ഞാരു വീട് തീപിടിച്ചെരിയുന്നത് ശ്രദ്ധയിൽപ്പെട്ടത് …. അകത്തു നിന്നുയരുന്ന കൂട്ട


© 2026 KambiStory.ml