‘ങാ.. ഇനത്തെ സംഭവം കിടിലൻ ആണ്. അറ്റംബൈട്ടി, മൂലവെട്ടി എന്നൊക്കെ കേട്ടിട്ടുണ്ടോ? സുനിൽ ചോദിച്ചു. “പാക്കറ്റിൽ കിട്ടുന്ന വാറ്റ് എവിടെ സാധനം കാണട്ടെ.” കാണാൻ എനിക്കുത്സാഹമായി. ചാരായ നിരോധനവും മറ്റും ഒരു വഴിക്കു നടക്കുന്നെങ്കിലും വേണ്ട ആൾക്കാർക്ക് നല്ല വാറ്റ കിട്ടുന്നതിൽ ഇപ്പോഴും യാതൊരു കുറവും ഇല്ല. ഇതു വരെ കെട്ടിട്ടേ ഉള്ളൂ. ഇതിനേ പറ്റി. നിരോധനത്തിന് മുൻപ് കുടിക്കാനുള്ള ഒരു സന്ദർഭം കിട്ടിയതും ഇല്ല. “അളിയാ. എവിടെന്ന് ഒപ്പിച്ചതാ? ഇത് കഴിച്ചാൽ കണ്ണിന്റേറം കരളിന്റേറം മറ്റും പീസ് ഊരുമോ? ഞാൻ ന്യായമായ ഒരു സംശയം ചോദിച്ചു. “അതൊന്നും പേടിക്കണ്ടെന്റെ ജിന്നു. ഇത് രവി തന്നെ നേരിട്ട പോയി എടുത്തതാ.” രവി പറഞ്ഞു. “അതേടാ. അതല്ലെ ഞാൻ ഇത്ര വിശ്വാസത്തിൽ കുടിക്കണെ.’ സുനിലും പിന്താങ്ങി.
“എന്നാൽ എടുത്ത് ഒഴിക്ക് മോനേ.” ഞാനും കൂടി. വ്യാജന്റെ ഒപ്പം വിഷമദ്യം ഒഴുകുന്ന കാലം. സംശയം തോന്നിയത് തികച്ചും ന്യായം. ഇതൊക്കെ അടിച്ച കണ്ണും മറ്റും അടിച്ചു പൊകാതിരുന്നാൽ മതിയായിരുന്നു. ഭഗവതീ. കാത്തോളണേ. ഉവ്വ് . ഈ പരിപാടിക്കൊന്നും എന്നെ കൂട്ടുപിടിക്കണ്ട. സ്വന്തം റിസ്കിൽ
പരിപാടി മതി എന്ന് ഉത്തരവും കിട്ടി. മനസ്സിൽ തന്നെ തോന്നിയതാണോ അതോ ശരിക്കും പറഞ്ഞതാണോ. എന്തായാലും ഒരു കൈ നോക്കുക തന്നെ. മൂന്ന് പാക്കറ്റ് വെട്ടി ഓരോ കരിക്കിലിട്ട രവി ഓരോന്ന് എനിക്കും സുനിലിനും നീട്ടി. ഞാൻ അത് കയ്യിലെടുത്ത് മൂക്കിനടുത്തേക്കെടുത്തു. “മണം നോക്കരുത്. മണം ചേർത്ത് വിൽക്കാൻ ഇത് ഫോറിനൊന്നും അല്ല. നാടനാ. ചെലപ്പോ അതിന്റെ വാട നിങ്ങക്ക് പിടിക്കത്തില്ല. മൂക്കടച്ച പിടിച്ച ഒരു കേറ്റങ്ങട്ട് കേറ്റ്” എന്റെ മനസ്സ് വായിച്ച പോലെ രവി പറഞ്ഞു. ഞാൻ സുനിലിന്റെ മുഖത്ത് നോക്കി. പുതിയ അറിവു കിട്ടിയ പോലെ അവൻ തല കുലുക്കി. ചിയേഴ്സസ് പറഞ്ഞ് ശ്വാസം പിടിച്ച എല്ലാവരും ഒപ്പം കരിക്ക് മുഖത്തോടടുപ്പിച്ചു. ഞാൻ ഒരു കവിൾ എടുത്ത് കുടിച്ചിറക്കി. തൊണ്ട മുതൽ താഴോട്ട് പോക്കുന്ന വഴി മുഴുവൻ അറിയിച്ചുകൊണ്ട് അത് എരിഞ്ഞിറങ്ങി. എരിച്ചിൽ സഹിക്കാതെ ഞാൻ ഒന്ന് ചുമച്ചു. ഒപ്പം സുനിലും. അവനും ഇത്രയും പ്രതീക്ഷിച്ചില്ല എന്ന വ്യക്തം “മൈർ. നീ നിന്റെ അളവിലാണോ ഒഴിച്ചത്.” ചുമച്ച തൊണ്ട തടവി സുനിൽ രവിയോട് ചോദിച്ചു.
“ഇറങ്ങുന്നിടം മുഴുവൻ എരിയുന്നല്ലോടേയ്.. ? ഞാൻ കൂട്ടിച്ചേർത്തു