""""""എന്റീശ്വരാ…..!!! ഇങ്ങനൊരു ചെക്കൻ……!!! നിനക്കെന്താദീ എത്ര പറഞ്ഞാലും മനസ്സിലാകാത്തേ….???? ഇന്ന് നീ കളിക്കാനൊന്നുമ്പോണ്ട….. പോയിരുന്ന് പഠിക്ക്…..!!! സാറമ്മാരുടെ വായിലിരിക്കുന്ന കേക്കാൻ എനിക്കിനി വയ്യ…… അല്ല ഇനി നിനക്ക് പോയേ പറ്റുള്ളൂന്നാണേൽ നീ തിരിച്ചു വരുമ്പോൾ ഞാൻ ജീവനോടെ കാണില്ല… ആള്കളുടെ മുന്നിലിങ്ങനെ നാണങ്കെട്ട് ജീവിക്കുന്നേലും ഭേദം മരിക്കുന്നതാ……!!!!""""""പറയാനുള്ളതൊക്കെ തീർത്തിട്ട് അമ്മ നിന്ന് കിതയ്ക്കുവാ..
സംഗതി ഇതൊക്കെ വീട്ടിലെ സ്ഥിരം ഏർപ്പാടാ…… പക്ഷേ ഇന്നത്തെ നശിച്ച പേരെന്റ്സ് മീറ്റിംഗാണ് എല്ലാം കുളമാക്കിയേ……!!! ആദിയുടമ്മയെ തേടിപ്പിടിച്ച് കുറ്റം പറയാൻ ടീച്ചർസിന് എന്ത് തെറമായിരുന്നു……!!!"""""എന്താ ഗിരിജാന്റീ…..??? ഇന്നെന്താ പുതിയ വിഷയം…..???"""" തൊടിയിലേക്ക് കേറിക്കൊണ്ട് ദിവ്യ ചോദിച്ചു…
അടുത്ത കുരിശ്…..!!! ഇന്നെന്റെ വെടി തീർന്നത് തന്നെ…..
"""""പുതിയതൊന്നുമല്ലേച്ചീ….. സ്ഥിരം വിഷയമാ…!!!""""" അപ്പോഴേയ്ക്കും അല്ലുവും ഉമ്മറത്തേക്ക് വന്നു…… അനിയത്തിയാണ് പോലും ശവം…… എല്ലാം കൂടി എന്നെ കൊല്ലിക്കാനിറങ്ങിയേക്കുവാ…….
"""""ഇന്ന് കോളേജിൽ
ഗിരിജാന്റിനെ മാത്രം കണ്ടില്ലല്ലോ…??? എന്തുപറ്റി…???"""""
ദിവ്യ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നു……. ഇവള് മനഃപൂർവം ഇറങ്ങിയതാ….. എല്ലാമൊന്ന് അടങ്ങി വന്നതാ……
"""""ഞാൻ വന്നിരുന്നു മോളേ…… പക്ഷേ ക്ലാസ്സിക്കേറാൻ നിന്റെ ടീച്ചർമാര് സമ്മതിച്ചില്ല…… അത്രയ്ക്കുണ്ടായിരുന്നു അവർക്കിവന്റെ വിശേഷങ്ങള് പറയാൻ……!!!""""""
പറഞ്ഞിട്ട് അമ്മയെന്നെ തറപ്പിച്ചൊന്ന് നോക്കി…… അപ്പോൾ ദിവ്യയും അല്ലുവും തമ്മിൽ നോക്കി ചിരിയമർത്തി…
"""""അതെങ്ങനെ ഒരു പെണ്ണെന്തേലും പറഞ്ഞോടുക്കാൻ വിളിച്ചാലും പോവൂലല്ലോ… അവൻ വല്യാളായി പോയില്ലേ….!!! അതുപോട്ടെ… പഠിക്കണതും പഠിക്കാത്തതുമൊക്കെ അവന്റെയിഷ്ടം…. എന്നാ ആളുകളെ കൊണ്ട് നല്ലത് പറയിച്ചൂടേ… ആ ചന്ദ്രസേനൻ സാറൊക്കെ പറഞ്ഞതു കേട്ടപ്പോൾ തൊലിയുരിഞ്ഞു പോയി…….!!!""""" അമ്മ കൂട്ടി ചേർത്തു…
""""""സാറെന്നതാമ്മേ പറഞ്ഞേ…???""" അല്ലു ഇടയിൽ വീണു…….
"""""ഓ… സാറെന്നാ പറയാൻ… ഇനി മുതലിവനെ ക്ലാസ്സിലിരുത്തില്ല… പകരം ഇവന് പ്രത്യേകമൊരു കോഴിക്കൂട് പണിയാമ്പോവാണെന്ന്…..!!!""""" അതു കേട്ടതും അല്ലുവും ദിവ്യയും കൂടി അമർത്തി ചിരിക്കാൻ തുടങ്ങി… ഞാൻ അല്ലുവിനെ ഇരുത്തിയൊന്നു