കൊണ്ടു തന്നെയാണ് ഞാൻ വർഷേച്ചിയോടുള്ള എന്റെ ഇഷ്ടം മനഃപൂർവ്വമായി ഒഴിവാക്കിയതും……
കാറ് ഗേറ്റ് കടന്നിറങ്ങുന്നതും കാത്തു നിന്നതു പോലെ വർഷേച്ചി അകത്തേയ്ക്കോടി……. ഒന്ന് യാത്ര പറയാൻ പോലും അവള് കൂട്ടാക്കിയില്ല…… അമ്മയും അല്ലുവും വന്ന് ആശ്വസിപ്പിക്കുമ്പോഴും അവളെ കണ്ടില്ല…….. ഇഷ്ടപ്പെടാത്ത കല്യാണം ഉറപ്പിച്ചതിനുള്ള ദേഷ്യമാണോ…….??? അതോ…..???? പക്ഷേ എന്നോടെന്തിന്……????
"""""ആദീ…… നീയാ അഡ്മിഷൻ കാർഡിങ്ങെടുത്തേ…… അതില് എത്തേണ്ട സമയം വല്ലതും കൊടുത്തിട്ടുണ്ടോന്ന് നോക്കട്ടേ……!!!!"""""" വണ്ടി മെയിൻ റോഡിലേയ്ക്കിറക്കിയിട്ട് ഏട്ടൻ തിരിഞ്ഞു നോക്കി പറഞ്ഞത് പുറത്തേയ്ക്ക് നോക്കിയിരുന്ന ഞാനൊരു മൂളൽ പോലെ കേട്ടു…….
"""""ആദീ….. നിന്നോട് പറഞ്ഞ കേട്ടില്ലേ…..!!!"""""" മുന്നിലെ സീറ്റിലിരുന്ന് അച്ഛനൊന്ന് ചാടി…..
ഞാൻ ഞെട്ടിയെഴുന്നേറ്റ് ബാഗ് തപ്പി….. കാർഡ് കയ്യിൽ തടഞ്ഞതും ഞാൻ ഏട്ടന്റെ നേരേ നീട്ടി…… ഏട്ടൻ സ്റ്റിയിറിങ് അഡ്ജസ്റ്റ് ചെയ്തു കൊണ്ട് കാർഡിലേയ്ക്ക് കണ്ണു നട്ടു…… പിന്നെ അച്ഛനോടെന്തോ പറഞ്ഞിട്ട് കാർഡ് തിരികെ തന്നു……. ഞാനത് മേടിച്ചു ബാഗിൽ വെയ്ക്കുമ്പോളാണ്
വർഷേച്ചിയുടെ ഡയറി എന്റെ കയ്യിൽ തടഞ്ഞത്…….. അന്ന് അവള് കാണാതെ ബാഗിൽ ഒളിപ്പിച്ചതാ…… ഞാനതെടുത്ത് തിരിച്ചും മറിച്ചും നോക്കി……. അന്നത് വായിച്ച് അവളുടെ രഹസ്യം ചോർത്താനായിരുന്നു ഉദ്ദേശം….. എന്നാൽ ഇനിയതിന്റെ ആവശ്യമില്ലല്ലോ…..!!!! ഞാനത് തിരികെ വെയ്ക്കാനൊരുങ്ങുമ്പോൾ പിന്നിലത്തെ ബയന്റിങ്ങിന് മുകളിലൊരു സിപ്….. ഞാനത് വെറുതെ തുറന്നു…… ഡയറിയിലെ ഏതോ ഒരു ദിവസത്തെ പേജ് കീറി വെച്ചിരിക്കുന്നു…….. ഞാനാ കടലാസ് തുറന്നു നോക്കി……… പിന്നെ ഇരുന്ന സീറ്റിലേയ്ക്ക് മലർന്നു കിടന്നു…….. ശ്വാസമറ്റപോലെ…….
""""ഇന്ന് ആദിയെ വല്യച്ഛൻ ഒരുപാട് തല്ലി…… എല്ലാം ഞാൻ കാരണമാ….. ഞാൻ വല്യച്ഛനോട് പറഞ്ഞതു കൊണ്ടാ അവന് തല്ലു കിട്ടിയേ….. പാവം അവൻ ഒരുപാട് കരഞ്ഞു….. ചെന്ന് വല്യച്ഛന്റെ കാലു പിടിച്ച് അവനെ തല്ലല്ലേന്ന് പറയണമെന്ന് ഉണ്ടായിരുന്നു…… പക്ഷേ പേടിയായിരുന്നു….. എന്നാലും സ്വപ്നയെ അവന് ഇഷ്ടാന്ന് പറഞ്ഞോണ്ടല്ലേ ഞാൻ വല്യച്ഛനോട് പറഞ്ഞത്…… എന്റടുത്ത് അങ്ങനെ പറയാൻ പാടുണ്ടോ…..????
എനിക്കറിയാം സ്വപ്നയ്ക്ക് അവനേം ഇഷ്ടമാണെന്ന്….. പക്ഷേ…… പക്ഷേ ഞാൻ…. ഞാനതിനൊരിക്കലും