kambi story, kambi kathakal

Home

Category

പരിശുദ്ധ പ്രണയം

By Admin
On 17-01-2020
98960
Back2/5Next
നടന്നു. സാധാരണ അവൾ വീട്ടിൽ വരുമ്പോൾ ഞങ്ങൾ എന്റെ ബെഡ് റൂമിൽ ഇരുന്നാണ് സംസാരിക്കാറ്. ഞാൻ രാജിയെ ശ്രദ്ധിച്ചു, ഒരു വെള്ള ചുരിദാർ ആയിരുന്നു അവൾ ഇട്ടിരുന്നത്. മുടി ഭംഗിയായി കെട്ടിവച്ചിരിക്കുന്നു. നെറ്റിയിൽ ചന്ദനക്കുറി, അവൾ എപ്പോഴും ചന്ദനം തൊടുമായിരുന്നു. അവൾ ഒരു കസേരയിൽ ഇരുന്നു, ഞാൻ എന്റെ ബെഡിലും. ഞങ്ങൾ കോളേജിലെ വിശേഷങ്ങൾ ഒക്കെ സംസാരിച്ചു. കുറച്ച് കഴിഞ്ഞ് ഞങ്ങൾ ടിവി ഓണ്‍ ചെയ്തു. ഒരു ഹിന്ദി സോങ് ഞാൻ വെച്ചു. അതിൽ നായകൻ നായികയെ കവിളിൽ ഉമ്മ വെക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ എനിക്ക് ഒരു കുസൃതി തോന്നി. ഞാൻ രാജിയോട് എന്റെ കവിളിൽ ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു. അവൾ അത്ഭുതത്തോടെ എന്നെ നോക്കി. ഞങ്ങൾക്കിടയിൽ ഈ രീതിയിലുള്ള ഒരു സംസാരം തീരെ കടന്നുവന്നിട്ടില്ലായിരുന്നു. അവൾ ആദ്യം എതിർത്തു, പക്ഷെ എന്റെ നിർബന്ധം കൊണ്ട് അവസാനം അവൾ സമ്മതിച്ചു. അവൾ പതിയെ എന്റെ ബെഡ്ഡിൽ വന്നിരുന്നു. ഞാൻ എന്റെ കവിൾ അവളുടെ നേരെ നീട്ടി. അവൾ പതിയെ അവളുടെ മുഖം എന്റെ അടുത്തേക്ക് കൊണ്ട് വന്നു. എന്തോ.. എന്റെ ഹൃദയമിടിപ്പ്‌ കൂടി.. തമാശക്കാണ് ഞാൻ അവളോട പറഞ്ഞതെങ്കിലും
ഇപ്പോൾ എന്തോ ഒരു ടെൻഷൻ. അവൾ കണ്ണുകളടച്ച് അവളുടെ ചുണ്ടുകൾ എന്റെ കവിളിനടുത്തെക്ക് കൊണ്ട് വന്നു. അവളിൽ നിന്നും ഏതോ ഒരു പെർഫ്യുമിന്റെ മദിപ്പിക്കുന്ന ഗന്ധം ഉയർന്നു. അവൾ പതിയെ ചുണ്ടുകൾ എന്റെ കവിളിൽ അമർത്തി. അവളുടെ ചുണ്ടുകൾക്ക് ഒരു ചെറു ചൂടുള്ളത് പോലെ എനിക്ക് തോന്നി. ഹോ.. അപ്പോഴത്തെ ഫീലിംഗ്.. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. എനിക്ക് ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു അനുഭവം, രാജിക്കും അങ്ങനെ തന്നെ ആയിരിക്കും എന്ന് എനിക്കറിയാമായിരുന്നു. പെട്ടെന്ന് അവൾ ബെഡ്ഡിൽ നിന്ന് കുറച്ച് മാറിയിരുന്നു. ഞാൻ അവളെ നോക്കി, അവൾ തലതാഴ്ത്തി ഇരിക്കുകയാണ്. എനിക്കെന്തോ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. അവളോട് ഇത് വരെ തോന്നത്തൊരു വികാരം.. എനിക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല.. ഞാൻ പതിയെ അവളുടെ അടുത്ത് പോയി ഇരുന്നു. അവൾ പെട്ടെന്ന് എന്നെ നോക്കി, ഒരു ചെറിയ ഭയം അവളുടെ മുഖത്ത് ഞാൻ കണ്ടു. ഞാൻ പതിയെ അവളുടെ താടി കുറച്ച് പൊന്തിച്ചു, എന്നിട്ട് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. അവൾ എതിർത്തില്ല , പക്ഷെ അത് കഴിഞ്ഞ് അവൾ പറഞ്ഞു നമ്മൾ ചെയ്യുന്നത് ശരിയല്ല..

© 2024 KambiStory.ml