കൊത്തിവലിക്കുന്ന കഴുകൻ കണ്ണുകൾ മാത്രമാണ് ഞാൻ ഇവിടെ കണ്ടത്. അത് ഇല്ലാതെ ഇത്രയും നേരം എനിക്ക് സന്തേഷം മാത്രം തന്ന അങ്ങയ്ക്ക് എന്നെ തന്നെ തരണം എന്ന് തോന്നി. എന്നോട് ക്ഷമിക്കണം" കണ്ണുകൾ നിറഞ്ഞ് ശബ്ദം ഇടറിയിരുന്നു അവൾക്കപ്പോൾ.
"നിനക്ക് എന്നോട് പ്രണയമാണോ??? " അവളോടുള്ള എന്റെ ചോദ്യത്തിന് വികാരങ്ങളുടെ പിൻബലം ഇല്ലായിരുന്നു.
മറുപടി പുഞ്ചിരിയിലൊതുക്കി അവൾ. "എനിക്കിതിനുള്ള അർഹത ഉണ്ടന്ന് തോന്നുനില്ല." അപ്പോളും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീര് ഒഴുകുന്നുണ്ടായിരുന്നു.
ഞാൻ അവളുടെ കവിളുകളിൽ രണ്ട് കൈകളും ചേർത്ത് വിരലുകൾ കൊണ്ട് കണ്ണ് നീര് തുടച്ചു. എന്നിട്ട് നെറ്റിക്ക് ചെറുതായി ഉമ്മ വച്ചു.
" പെണ്ണേ, നിനക്കെന്റെ പേര് പോലും ഇത് വരെ അറിയില്ല. മറ്റൊരാൾ ശരീരം അനുഭവിച്ചു എന്നത് പോലും നിന്നിലെ കളങ്കമായി എനിക്കിപ്പോൾ തോന്നുന്നില്ല. നമ്മൾ എല്ലാം കൊണ്ടും അറിയുകയും നിന്നെ ഞാൻ എന്റേത് മാത്രമായി മാറ്റുകയും ചെയ്യും. ഇത് ഞാൻ നിനക്ക് നൽകുന്ന വാക്കാണ്. അതിന് ശേഷം മാത്രം മതി എനിക്കെല്ലാം"അവളുടെ കണ്ണുകളിൽ നോക്കി അത് പറയുമ്പോൾ ആ കണ്ണുകളിലെ
തിളക്കം ആദ്യമായി കാണുകയായിരുന്നു ഞാൻ.
കരഞ്ഞ് കൊണ്ടവൾ എന്നെ കെട്ടിപ്പിടിച്ചു.
അങ്ങനെ എപ്പളോ ഞങ്ങൾ ഉറങ്ങി. രാവിലെ ഉണർന്ന് നോക്കിയപ്പോൾ രാത്രിയിലെ പോലെതന്നെ എന്നെ നോക്കി കൊണ്ട് ഇരിക്കുകയാണ് അവൾ. അല്പ സമയം കൂടി അങ്ങനെ ഇരുന്നതിന് ശേഷം ഞാൻ അവളെ എഴുനേൽപിച്ചു. ഞാനും എഴുന്നേറ്റു.
" പോകാൻ സമയമായി അല്ലേ??" അവൾ വളരെ സൗമ്യമായി ചോദിച്ചു.
"ഹമ്" ഞാൻ മൂളി.
അവൾ അകത്തേക്ക് പോയി. ഞാൻ പോകാൻ റെഡിയായി വന്നപ്പോളേക്കും ഒരു കപ്പ് കാപ്പിയുമായി അവൾ വന്നു. അത് കുടിച്ച് കപ്പ് തിരികെ കൊടുത്തു.
"ഞാൻ വരും." അവളുടെ കൈ പിടിച്ച് ഞാൻ പറഞ്ഞു.
"അങ്ങ് വരില്ലങ്കിൽ പോലും ഞാൻ കാത്തിരിക്കും, മരണം വരെ…." അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു. ഞാൻ അവളുടെ കവിളിൽ തലോടിയിട്ട് മുറ്റത്തേക്കിറങ്ങി. അവൾ വാതിൽക്കൽ എന്നെ നോക്കി തന്നെ നിൽപുണ്ട്. കണ്ണിൽ നിന്ന് അകലുന്നവരെ ആ കണ്ണുകൾ എന്നെ അനുഗമിക്കുന്നുണ്ടായിരുന്നു. എന്നാൽ മുൻപത്തെ പോലെ അത് നിറഞ്ഞിരുന്നില്ല.
———————
"ഓഗസ്റ്റ് 15 ന് ഞാൻ വരും. നിന്നെ ബന്ധിച്ച തടവറകൾ ഭേതിച്ച് സ്വതന്ത്രയിക്കാൻ ഞാൻ വരും." ഫോണിൽ വന്ന മെസ്സേജ് കണ്ടതും