" നിശബ്ദദയെ ഭംഗിച്ചതു അവളാണ്..
ഇന്നലെ വരെ "നശിച്ച മഴ" എന്നു പരിതപിച്ചിരുന്ന ഞാൻ…
ഒന്നും പറയാതെ ഒന്നു ചിരിച്ചു..
എനിക്കൊരുപാട് ഇഷ്ടട്ടോ മഴ….
നേരത്തെ സൈലന്റ് ആയി നിന്നവളുടെ മുഖത്തു വല്ലാത്ത സന്തോഷം…
എന്താ മഴ ഉള്ളത് കൊണ്ടാണോ ഇത്ര സന്തോഷം….
മഴയുള്ളതും സന്തോഷം ആണ്… പക്ഷെ ഇപ്പോൾ സന്തോഷത്തിനു വേറൊരു കാരണം കൂടെ ഉണ്ട്…
"അതെന്താടോ പറയാൻ പറ്റുന്നതാണേൽ പറ "
അവൾ മഴ വെള്ളം തട്ടി കളിച്ചു കൊണ്ടിരുന്നു…
അവൾക്കു തിരിച്ചു കിട്ടിയൊരു കുട്ടികാലം.. അങ്ങനാണ് തോന്നിയത്…ഈ മഴ ഒരിക്കലും തോരാതെ ഇരുന്നെങ്കിൽ…
ചേട്ടന് ലൗവർ ഒന്നുമില്ലേ…
ഇല്ല..
തോന്നി…
"എന്തെ അങ്ങനെ തോന്നാൻ എന്നെ കണ്ടാൽ ആരും ഇഷ്ടപ്പെടില്ല എന്നു തോന്നുന്നുണ്ടോ "
"ഹേയ് അല്ല.. അങ്ങനൊരു കാമുകി ഉണ്ടായിരുന്നെങ്കിൽ ഈ മൂലയ്ക്ക് വന്നിരിക്കുമ്പോൾ കയ്യിൽ ഒരു ഫോണും ഉണ്ടായേനെ… "
"അപ്പോ ഇയാൾക്കോ.. ഇത്ര സുന്ദരി ആയ ഒരാൾക്കു എന്തായാലും ഒരു ലൗവർ ഉണ്ടായിരിക്കുമല്ലോ "
സുന്ദരി എന്നു പറഞ്ഞത് കൊണ്ടാവണം അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.. മനസ്സിനെ മയക്കുന്ന ചിരി…
"ചേട്ടാ ഞാൻ പ്രേമിക്കാൻ പോയാലെ
ഒളിചോടെണ്ടി വരും "
"അതെന്താ പ്രേമിക്കുന്നവരൊക്കെ ഒളിച്ചോടുകയാണോ പതിവ്.. "
"വീട്ടിൽ സമ്മതിക്കണം എങ്കിൽ ജാതകം കൂടെ ചേരണം.. എന്റെ ജാതകത്തിൽ എന്തോ ദോഷം ഉണ്ടത്രേ.. അത് കൊണ്ട് ജാതകം വിട്ടൊരു കളിയും ഇല്ല…. "
"ഹ ഹ നമ്മൾ ഒരു കുടുംബക്കാർ ആണെന്ന് തോന്നുന്നു… "
"എന്തെ "
അതു പോട്ടെ.. എന്നിട്ട് ഇയാൾക്ക് ജാതകം ചേരുന്ന ആലോചന ഒന്നും വന്നില്ലേ….
കുറെ പേര് കാണാൻ വന്നിട്ടുണ്ട് വീട്ടുകാർക്കു ഇഷ്ട പെടുമ്പോൾ ജാതകം ചേരില്ല..
ആ വാക്ക് ശ്രദ്ധിച്ചു.. വീട്ടുകാർക് ഇഷ്ടപെടുമ്പോൾ
അപ്പോൾ അവൾക്കു ഇഷ്ടപ്പെട്ടതു ഒന്നും വന്നില്ല എന്നല്ലേ അർത്ഥം…
അങ്ങനെ ഒടുവിൽ ആണ്… ജാതകം നോക്കി ചേരുന്ന ഒരു ആലോചന വന്നതു…
"ഇപ്പോൾ അവർ ആ ആലോചന വേണ്ടാന്ന് വെച്ചു എന്നു വിളിച്ചു പറഞ്ഞു…"
"അതാണോ തനിക്കു ഇത്ര സന്തോഷം…"
"പിന്നല്ലാതെ "
"അതിനെന്താ ഇത്ര സന്തോഷം…അത് മുടങ്ങി പോയതിൽ…. "
"അതോ… അത്… " അവളുടെ കണ്ണുകൾ മുഖത്തേക്ക് നോക്കാതെ.. പുറത്തേക് നോക്കി നിന്നു…
ചിന്നു…. പുറകിൽ നിന്നു ഒരു വിളി…
എന്നെയാ അമ്മ വിളിക്കുന്നു.. ഞാൻ തിരിഞ്ഞു നോക്കി…
പിന്നെ അവളുടെ നേരേ നോക്കിയപ്പോൾ… അവൾ പുറത്തു നിന്നു