കഴിക്കണം എന്ന് ആഗ്രഹിക്കുന്നത് അത്രക്ക് തെറ്റാണോ… അതിന് ഇത്ര വഴക്ക് ഉണ്ടാക്കേണ്ട കാര്യം ഉണ്ടോ അങ്ങേർക്കു….എന്നെ തല്ലിയില്ലേ…. അല്ലെങ്കിലും ഈ ആണുങ്ങൾ എല്ലാം ഇങ്ങനെയാ…. ഞങ്ങൾ പെണ്ണുങ്ങൾ വേണം നാണം കേട്ടു പിറകെ ചെല്ലാൻ… ഞാൻ പോവില്ല… അഭിമാനവും കക്ഷത്തിൽ വച്ചങ്ങേര് അവിടെ ഇരിക്കത്തെ ഒള്ളു.. "
ആ രാത്രി മനസ്സിൽ ഉറച്ച തീരുമാനം എടുത്തു കിടക്കുമ്പോഴും നിദ്രാദേവി കടാക്ഷിക്കുന്ന ലക്ഷണം ഇല്ല…
" പണ്ടാരം…. "
പുറത്തു നിന്നു കല്യാണത്തിന്റെ അവസാന ഭാഗമായ മദ്യ സൽക്കാരത്തിന്റെ പാട്ടും കൂത്തും ആർപ്പുവിളികളും ഒക്കെ കാതടപ്പിക്കുന്നതായി തോന്നി…
സഹികെട്ടു അടുത്തേക്ക് പോലും എത്തിനോക്കാത്ത ഉറക്കത്തെയും പഴിച്ചു പുറത്തേക്കിറങ്ങി ഞാൻ നടന്നു.. ആരുമില്ലാത്ത ബാൽക്കണിയിൽ നിന്നും ഇളം കാറ്റ് എന്നെ തൊട്ട് തലോടി പോകുമ്പോൾ ആണ് അമ്മാവന്റെ വീട്ടിന്റെ ഒരു മൂലയിൽ കുറെ പെണ്ണുങ്ങൾ കൂടി നിൽക്കുന്നതു ശ്രദ്ധയിൽ പെട്ടത്… ഏതൊക്കെയോ ബന്ധുക്കളുടെ മക്കൾ ആണ്..
" ഇതുങ്ങൾക്കൊന്നും ഉറക്കവും ഇല്ലേ…? "
പിറുപിറുത്തു അവരെ തന്നെ നോക്കി നിൽക്കുമ്പോഴാണ് അവരുടെ
ഇടയിൽ നിന്ന ആളെ ഞാൻ തിരിച്ചറിഞ്ഞത്..
" കിച്ചേട്ടൻ.. എന്റെ കെട്ട്യോൻ…… ! "
ചക്ക പഴത്തിൽ ഈച്ച വന്നു കൂടുന്നത് പോലെ കിച്ചേട്ടന്റെ ചുറ്റും നിറയെ പെണ്ണുങ്ങൾ…. അതെനിക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
" എന്റെ ദൈവമേ.. ഈ മനുഷ്യൻ ഇതെന്ത് ഭാവിച്ചാണാവോ…. വന്നു വന്നു… എന്തും ആവന്നായോ….? "
വേറെ എന്തും ഞാൻ സഹിക്കും.. പക്ഷെ കിച്ചേട്ടൻ വേറെ ഒരു പെണ്ണുനോട് മിണ്ടുന്നതു പോട്ടേ ഒരുത്തിയെ ഒന്നു നോക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ല… അത് ആ കാലനും അറിയാം.. എന്നിട്ടാണ്…….
" ശരിയാക്കി തരാം… ഞാൻ… "
ഉടനെ തന്നെ ഫോൺ എടുത്തു കിച്ചേട്ടന്റെ നമ്പറിലേക്ക് ഡയല് ചെയ്തു… റിങ് പോകുന്നുണ്ട്.. എന്റെ മുന്നിൽ വച്ചു തന്നെ കിച്ചേട്ടൻ എന്റെ കാൾ കട്ട് ചെയ്യുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടു..
അത്രയും മതിയായിരുന്നു എനിക്ക്…
" ഇന്നിയാളെ ഞാൻ കൊല്ലും…… "
സാരിയുടെ തുമ്പ് എളിയിലേക്കു ചേർത്തു കുത്തി പിന്നെ ഒരു ഓട്ടമായിരുന്നു അങ്ങോട്ട്.. കൂടി നിന്ന പെണ്ണുങ്ങളെ എല്ലാം തട്ടി മാറ്റി കിച്ചേട്ടന്റെ കൈയിൽ പിടിച്ചു വലിച്ചു ഞാൻ പുറത്തേക്കു നടന്നു.. ആദ്യം ഒന്നു പതറി എങ്കിലും