വാറ്റ് ദേവസ്യയുടെ വീടിനടുത്താണ് എന്ന് പറഞ്ഞത് ശ്രദ്ധിച്ചില്ല….. അന്ന് എല്ലായിടത്തും കറൻ്റ് വന്നിട്ടില്ല…..
അതൊന്നും സാരമില്ല ശങ്കരേട്ടാ…. എന്നിക്കൊന്ന് കിടന്നുറങ്ങണം….. അത്രതന്നെ ഞാൻ പറഞ്ഞു….
അപ്പോ…. ശങ്കരട്ടേൻ്റെ വീട്ടിലോ….. കറൻറില്ലെ….. ഞാൻ ചോദിച്ചു…
ഞങ്ങൾ പാവങ്ങൾ അല്ലെ സാറെ….. മണ്ണെണ്ണ വിളക്ക് തന്നെ ധാരാളം…. ബീഡിക്കറ പുരണ്ട പല്ല് കാട്ടി ശങ്കരൻ ചിരിച്ചു….
അങ്ങനെ അന്ന് ശങ്കരേട്ടൻ കാണിച്ച് തന്ന വീട് തന്നെ വാടകക്കെടുത്തു….. വീട്ട് സാധനങ്ങൾ വാങ്ങാനും എല്ലാം ഒന്ന് സെറ്റ് ചെയ്യാനും ശങ്കരേട്ടൻ കൂടെ തന്നെ നിന്നു…. സഹായിച്ചു…
സാറിന് ആഹാരം ഒക്കെ വക്കാനറിയാമോ…… ശങ്കരൻ ചോദിച്ചു….
ഹാ…. ഒരു വിധം ഒക്കെ അറിയാം ശങ്കരേട്ടാ…..
അങ്ങനെ കാര്യങ്ങൾ പറഞ്ഞും കേട്ടും ഞങ്ങൾ നല്ല അടുപ്പത്തിലായി…..
അല്ല ശങ്കരേട്ടാ….
ഇവിടെ സാധനം കിട്ടുമോ…..
എൻ്റെ പെട്ടിയിൽ നിന്നും സ്റ്റോക്ക് ഉണ്ടായിരുന്ന ഓൾഡ് മങ്ക് റം എടുത്ത് പൊട്ടിച്ച് കൊണ്ട് ഞാൻ ചോദിച്ചു…..
റം കണ്ടതും ശങ്കരൻ്റെ കണ്ണുകൾ തിളങ്ങി…..
അല്ല ശങ്കരേട്ടൻ കഴിക്കുമോ????
അത് പിന്നെ ശങ്കരൻ തല ചൊറിഞ്ഞു…..
ഞാൻ
പോയി അടുക്കളയിൽ നിന്നും രണ്ട് ഗ്ലാസ്സ് എടുത്ത് കഴുകി കൊണ്ട് വച്ചു….. രണ്ടിലും മദ്യം പകർത്തി…. ഒന്ന് ശങ്കരേട്ടന് നീട്ടി….. ശങ്കരൻ മടിച്ചു നിന്നു…..
എന്താ ശങ്കരേട്ടാ…..
അത് ഞാൻ സാറിൻ്റെ കൂടെ…… അയാൾ വിക്കി….
അതൊന്നും സാരമില്ല …. ശങ്കരേട്ടൻ ഇത് പിടിപ്പിക്ക്…. ഞാൻ നീട്ടി…. ശങ്കരൻ അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചിറക്കി…..
ഇതൊന്നും ഇവിടെ കിട്ടില്ല സാറെ….. ദേവസ്യയുടെ വാറ്റാണ് ഇവിടുത്തെ മദ്യം….. ദേ ഇവിടുന്ന് ഇറങ്ങി ഫോറസ്റ്റ് ആപ്പീസിലേക്ക് പോകുന്ന വഴിയില്ലെ…… അവിടെ ആ വളവിൽ ഉള്ള കടയില്ലെ അതിൻ്റെ പുറകിലാ ദേവസ്യയുടെ വീട്……
ഇനി വേണ്ടി വരും…. ഇത് തീർന്നാൽ ഞാൻ പറഞ്ഞു…..
അയ്യോ സാറ് വാറ്റൊക്കെ കുടിക്കുമോ……. ശങ്കരൻ ചോദിച്ചു…
പാമ്പിനെ തിന്നുന്ന നാട്ടിൽ പോയാൽ നടുകഷ്ണം തിന്നണ്ടെ…. എൻ്റെ ശങ്കരേട്ടാ…….
ശങ്കരൻ ചിരിച്ചു……. ദേവസ്യയെ ഞാൻ പരിചയപ്പെടുത്തിത്തരാം സാറിന്….. ശങ്കരൻ പറഞ്ഞു…
അങ്ങനെ ആ സൗഹൃദം വളർന്നു……
മിക്കവാറും ദിവസങ്ങളിൽ അല്ലെങ്കിൽ ശനിയാഴ്ച ശങ്കരേട്ടൻ വരും നല്ല കാട്ട് മ്ളാവിൻ്റെ ഇറച്ചിയും വാറ്റും ഒക്കെയായിട്ട് …. ഞാൻ അതിന്