എന്ന്.."
"ആഹാ ..അത് കൊള്ളാല്ലോ!"
ഫെബിൻ പറഞ്ഞ.
"സ്റ്റോറീന്ന് ഇറങ്ങിവരുമ്പം ഞങ്ങളേം കണ്ടാരുന്നല്ലോ ..എന്നിട്ട് ഞങ്ങളെ മൈൻഡ് പോലും ചെയ്തില്ലല്ലോ ..സുന്ദരക്കുട്ടപ്പാ …എന്താ ഉദ്ദേശ്യം …മലരേ …മലരേ …"
അവൻ പാട്ടുപാടി.
"കൂടുതൽ പാടണ്ട!"
താൻ ചിരിച്ചു.
"അതിനാത്ത് എന്നുവെച്ചാൽ .നീ പാടിയ ആ പാട്ടൊള്ള സിനിമേല് മൊത്തി നോക്കി ഒരു ഏമ്പ് ഏമ്പിക്കൊണ്ട് ജോർജ്ജ് പറയുന്ന പറയുന്ന ഒരു ഡയലോഗ് ഉണ്ട്..പറയണോ ഞാൻ?"
"വേണ്ടേ!"
കൈകൾ കൂപ്പിക്കൊണ്ട് ഫെബിൻ പറഞ്ഞു.
"മാതാ പിതാ ഗുരു ദൈവം! അതല്ലേ?"
"അത് തന്നെ! ഗുഡ്!!"
"മൊത്തി എന്ന് പറഞ്ഞാൽ?"
രാം കുമാർ ചോദിച്ചു. പത്തനം തിട്ടയിലാണ് അവന്റെ വീട്.
"അതുപോലെ ഏമ്പുക എന്ന് പറഞ്ഞാലോ?"
"ചാപ്പാകുരിശ് കണ്ടാൽ മതി.."
വിമൽ വിശദീകരിച്ചു.
"അതിൽ ഫഹദ് ഫാസിൽ ഇതേ ചോദ്യം വിനീത് ശ്രീനിവാസനോട് ചോദിക്കുന്നുണ്ട്…മൊത്തി എന്നാൽ മുഖം..ഏമ്പുക എന്ന് വെച്ചാൽ അടിക്കുക!!"
കാര്യം കൂട്ടുകാരോട് അങ്ങനെയാണ് പറഞ്ഞതെങ്കിലും തനിക്ക് അദ്‌ഭുതംമാറിയിരുന്നില്ല. ക്ളാസ്സെടുക്കുന്നതിനിടയിലും ആദ്യം തന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അമ്പരന്നത് താൻ ശ്രദ്ധിച്ചിരുന്നു.മാത്രമല്ല
ഇടയ്ക്കിടെ തന്നെ ശ്രദ്ധിക്കുക കൂടി ചെയ്തു.
എന്തായിരിക്കാം കാരണം?"
അരുതാത്ത ചിന്തകൾ വല്ലതും മിസ്സിന് തന്നെക്കുറിച്ചുണ്ടാവുമോ? ഏയ്!! ഒരിക്കലുമില്ല. ഒന്നാമത് അവരുടെ ആ സൗന്ദര്യവും ആകർഷണീയതയും വെച്ച് എത്രയോ വലിയ ആളെ അവർക്ക് കിട്ടും. രണ്ടാമത് താൻ അവരുടെ വിദ്യാർത്ഥിയാണ്. ഒരു അധ്യാപകന് താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥിനിയോട് പ്രണയം തോന്നിയ കഥകളൊക്കെ താൻ കേട്ടിട്ടുണ്ട്.പക്ഷെ ഒരധ്യാപികയ്ക്ക് താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥിയോട് അങ്ങനെ ഒരിക്കലും തോന്നില്ല.
പക്ഷെ അപൂർവ്വമായിട്ടാണെങ്കിലും ക്യാനഡയിലും അമേരിക്കയിലും തന്റെ വിദ്യാർത്ഥികളെ പ്രണയിച്ച അദ്ധ്യാപികമാരുടെ കഥകൾ ഇന്റർനെറ്റ് കൊണ്ടുവന്നിട്ടുണ്ട്. താനത് വായിച്ചിട്ടുമുണ്ട്.
അത് ക്യാനഡയും അമേരിക്കയുമാണ്!
പക്ഷെ ഇത് ഇന്ത്യയല്ലേ? കേരളമല്ലേ?
എന്തിനാണ് താൻ അനുകൂലമായ ഒരു വാദത്തിനെന്ന പോലെ ഉദാഹരങ്ങങ്ങൾ അന്വേഷിക്കുന്നത്! തന്റെ മനസ്സിനുമുണ്ടോ ഒരു ചാഞ്ചാട്ടം?
നെവർ!
മാതാ പിതാ ഗുരു ദൈവം!
അങ്ങനെയൊക്കെ മനസിനെ ഒരു വിധം പാകപ്പെടുത്തിയെങ്കിലും പിറ്റേ ദിവസം ക്ലാസ്സിൽ