എത്തിയിരുന്നു.
"ടെൻഷൻ മാറാൻ തമാശ പറയുന്നത് നല്ലതാണ്…"
മിസ്സ് രാം കുമാറിന്റെ മുഖത്ത് നോക്കി ക്ളാസ്സിനോട് പറഞ്ഞു.
"പക്ഷെ തമാശയ്ക്ക് ഒരു നിലവാരം ഒക്കെ വേണ്ടേ? ഇതൊരു യൂ കേ ജി ക്ലാസ്സ് ആയിരുന്നെകിൽ ഞാൻ കയ്യടിച്ചേനെ …നിങ്ങളെക്കൊണ്ട് കയ്യുമടിപ്പിച്ചേനെ!!"
ക്ലാസ്സ് പൊട്ടിച്ചിരിച്ചു.
"ഇനിയും ചമ്മണ്ടെങ്കിൽ അവിടെ എങ്ങാനും ഇരിക്കെടാ പോത്തേ!"
ലതിക തിരിഞ്ഞു നോക്കിക്കൊണ്ട് രാം കുമാറിനോട് പറഞ്ഞു.
"പക്ഷെ ഇത്ര കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അദ്ധ്വാനിച്ച് നിങ്ങടെ ഫ്രണ്ട് എന്തായാലും ഒരു ജോക്ക് പറഞ്ഞതല്ലേ ..സോ ഗിവ് ഹിം എ ക്ലാപ്പ്…"
നിറഞ്ഞ ചിരികൾക്കിടയിൽ എല്ലാവരും കയ്യടിച്ചു.
"വെൽ…"
ചിരിയേയും കരഘോഷത്തെയും കയ്യുയർത്തി വിലക്കിക്കൊണ്ട് മിസ്സ് പറഞ്ഞു.
"ഞാൻ ലത്തീഫ .. ലത്തീഫ ഗഫൂർ…നിങ്ങളുടെ പുതിയ ഇഗ്ലീഷ് ടീച്ചർ…"
പിന്നെ ആരംഭിച്ച ക്ലാസ്സ് എല്ലാവരും ശ്വാസമടക്കി പിടിച്ചാണ് കേട്ടത്. ക്‌ളാസ് കഴിഞ്ഞപ്പോൾ മിക്കവാറും എല്ലാവരും തന്നെ കയ്യടിച്ചു.
"ഇതും ഇവിടെ പതിവുണ്ടോ?"
മിസ് ചിരിച്ചുകൊണ്ട് ചോദിച്ചു.
"എന്താ മിസ്സ്?"
"അല്ല ടീച്ചേഴ്‌സ് ക്‌ളാസ് എടുത്ത്
കഴിയുമ്പോൾ കയ്യടിക്കുന്നത്?"
"മിസ്സിന്റെ ആദ്യത്തെ ക്ലാസ്സല്ലേ? പിന്നെ നല്ല സൂപ്പർ ക്ലാസ്സ്."
പെൺകുട്ടികളിൽ ആരോ പറയുന്നത് കേട്ടു.
അന്ന് വൈകുന്നേരം ക്യാമ്പസ്സിൽ അശോകമരങ്ങൾക്ക് താഴെ ഹേമന്തിനേയും മറ്റു കൂട്ടുകാരേയും കാത്തിരിക്കുമ്പോഴാണ് ലത്തീഫാ മിസ്സ് ഷെഡിലേക്ക് തന്റെ സ്‌കൂട്ടിയുടെ അടുത്തേക്ക് പോകുന്നത് കണ്ടത്. സ്ക്കൂട്ടിയെടുത്ത് തന്റെ നേർക്കാണ് വന്നത്.
"ഫസ്റ്റ് ഡി സി എക്കണോമിക്സിലല്ലേ?"
ചോദ്യംകേട്ടപ്പോൾ താൻ ഒന്നമ്പരന്നു.
"ആ..അതെ ..അതെ മിസ്സ്.."
മിസ്സ് തന്നെ ശ്രദ്ധിച്ചു എന്നറിഞ്ഞപ്പോൾ താൻ അദ്‌ഭുതപ്പെട്ടു. അവരുടെ ക്‌ളാസ് ശ്രദ്ധിച്ചിരുന്നതല്ലാതെ താൻ മറ്റെന്തെങ്കിലും പറയുകയോ ഒന്നും ചെയ്തിരുന്നില്ല.
"ക്ളാസൊക്കെ മനസ്സിലായിരുന്നോ?"
"ഷ്വർ …ആ യെസ് മിസ്സ് …"
ആദ്യമായാണ് അദ്ധ്യാപകരിലാരെങ്കിലും അങ്ങനെ ചോദിക്കുന്നത്.
ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അവർ പോയപ്പോഴാണ് ഹേമന്തും മറ്റുള്ള കൂട്ടുകാരും അങ്ങോട്ട് വന്നത്.
"മിസ്സെന്താടാ പറഞ്ഞെ നിന്നോട്?"
രാം കുമാർ ചോദിച്ചു.
"ഒന്നുമില്ലെടാ ..പേര് ചോദിച്ചു..പിന്നെ ക്ലാസ്സൊക്കെ ഇഷ്ടമാണോ