ഒന്നുമില്ല എന്നു പറഞ്ഞെങ്കിലും എന്തോ ഉണ്ടെന്ന് എനിക്ക് തോന്നി.
കുറച്ചു നേരം ഫറൂഖ് കോളേജിനെപ്പറ്റിയും മറ്റും അവള്‍ സംസാരിച്ചു. വീണ്ടും ഗുഡ് നൈറ്റ് പറഞ്ഞ് ഫോണ്‍ വച്ചു..
അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ അടിക്കുന്നു.
ഞാന്‍ ഫോണ്‍ എടുത്ത് ചിരിച്ചുകൊണ്ട് ചോദിച്ചു
രാഖി, ഇതെന്ത് പറ്റീ…
ഹേയ് ഒന്നുമില്ല. കുറേ കാലമായി ഒരാളുമായി മനസ്സു തുറന്ന് സംസാരിച്ചിട്ട്. മനു എന്നെ പ്രശ്‌നത്തില്‍ പെടുത്തില്ല എന്നൊരു തോന്നല്‍. അതു വന്നപ്പോള്‍ എന്നോ കളഞ്ഞു പോയ ഒരു സുഹൃത്തിനെ കിട്ടിയ പോലെ. സംസാരിച്ചു കൊണ്ടിരിക്കാന്‍ തോന്നുന്നു. സോറി, ഞാന്‍ ഇനി ശല്യം ചെയ്യില്ല. എന്നു പറഞ്ഞ് അവള്‍ ഫോണ്‍ വക്കാനൊരുങ്ങി.
യ്യോ,,, ഫോണ്‍ വക്കല്ലേ…. ചതിക്കല്ലേ… ഞാന്‍ ചുമ്മാ ചോദിച്ചതല്ലേ. ഈ രാത്രിമുഴുവനും നമുക്ക് സംസാരിച്ചുകൊണ്ടിരിക്കാം. ഞാന്‍ റെഡി.
ആ രാത്രി ഞങ്ങള്‍ ഒരുപാടു നേരം സംസാരിച്ചിരുന്നു. ചെറിയ സ്‌കൂള്‍ പിള്ളേരു ആദ്യ ഡേറ്റില്‍ സംസാരിക്കുന്നതു പോലെ ഇഷ്ട്മുള്ള നിറം, വേഷം, സിനിമ, ഭക്ഷണം, വാഹനം, സ്ഥലം എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ അവള്‍ ചോദിച്ചറിഞ്ഞു. ഇടക്ക്
അവള്‍ എത്രാമത്തെയാളാണെന്നു ചോദിച്ചു.
ഞാന്‍ അമ്പരന്നു കൊണ്ട് എന്ത്? ആര്? .. എന്നൊക്കെയായി
അല്ല. എന്നെ പോലെ എത്ര പേരു മനുവിന്റെ ജീവിതത്തില്‍ കടന്നു പോയിട്ടുണ്ട് എന്ന്.
അത്രയും നേരം വളരെ സ്മൂത്ത ആയി പോയിക്കൊണ്ടിരുന്ന സംഭാഷണത്തിനു പെട്ടന്നു ബ്രേക്ക് വീണു.
അതെന്താ, ഞാന്‍ അത്തരക്കാരനാണെന്നു കരുതിയോ..
അല്ല. ഞാന്‍ വെറുതെ… മനുവൊക്കെ ഒരുപാട് റിച്ച് ആണല്ലോ. എന്നെപ്പോലെയുള്ളവരെ എത്രവേണമെങ്കിലും കിട്ടും.
ഹേയ്, രാഖിയെപ്പോലെ ഒരാളെ എനിക്ക് മഷിയിട്ടാലും കിട്ടില്ല. പിന്നെ എന്നെപ്പറ്റി ഞാന്‍ വീമ്പിളക്കുന്നതു ശരിയല്ലല്ലോ. നമുക്ക് പരസ്പരം അറിയാമല്ലോ. ഇനിയും കിടക്കുന്നല്ലോ സമയം.
ശരി, എങ്കില്‍ നാളെ 9 മണിക്കു കാണാം. ഗുഡ്‌നൈറ്റ് വീണ്ടും പറഞ്ഞ അവള്‍ ഫോണ്‍ കട്ടു ചെയ്തു. പിന്നെ വിളിച്ചില്ല. എന്റെ മനസ്സിനു ചെറിയ വിഷമം ആയിട്ടുണ്ട് എന്ന് അവള്‍ കരുതിയെന്ന് തോന്നുന്നു.
സമയം 3 ആയിരുന്നു. ഏതോ ഒരു ഫ്രണ്ട് ഒരു ട്രോള്‍ അയച്ചു തന്നു.
കിടന്നിട്ട് എനിക്കുറക്കം വന്നില്ല. ബൗദ്ധികമായ ഒരുത്തേജനം ഉണ്ടായിരുന്നു. എന്റെ ജിജ്ഞാസയെ മുള്‍മുനയില്‍