kambi story, kambi kathakal

Home

Category

ഇന്റർനെറ്റിലെ സുന്ദരി

By Admin
On 09-07-2022
215441
Back28/40Next
സഹദേവന്‍ കാര്‍ നിര്‍ത്തിയ ഉടനെ ഓടിവന്നു. രാഖിയെ നോക്കി അത്ഭുതത്തോടെ ചോദിച്ചു, "ഹോ. അവസാനം ബാച്ചിലര്‍ ലൈഫ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവല്ലേ..?" സഹദേവന്റെ ഭാര്യയും അപ്പോഴേക്ക് വന്നു ചേര്‍ന്നു. അസാധാരണമായ സൗന്ദര്യത്തിനുടമായാണ് ദീപികക്ക്. ആ സൗന്ദര്യത്തില്‍ മയങ്ങിയാണ് സഹദേവന്‍ സ്വന്തം നാടും വീടുമൊക്കെ വിട്ട് അവളുടെ വീട്ടില്‍ ദത്തുവന്നു ചേര്‍ന്നത്. സ്ത്രീധനം വേണ്ടുപൊലെ കിട്ടുമായിരുന്നിട്ടും അവന്‍ അതു വേണ്ടെന്നും വക്കുകയായിരുന്നു. അവന്റെ ട്യൂഷന്‍ സ്റ്റുഡന്റ് ആയിരുന്നു ദീപിക. "കൊള്ളാമല്ലോ ജോഡി." ഞങ്ങളെ നോക്കി ദീപിക പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.. "ഹേയ്.. അങ്ങനെ തീരുമാനിച്ചില്ല. രാഖിക്ക് ഇപ്പഴും ഇഷ്ടായിട്ടില്ല. നോക്കട്ടെ. അതിനുള്ള ശ്രമങ്ങളാണ്." രാഖി എന്നെ നോക്കി നെറ്റി ചുളിച്ചു. ദീപിക അവരുടെ കല്യാണ ആല്ബവും മറ്റും കാണിച്ചു. രാഖി അതില്‍ എന്റെ പഴയ കോലം തിരയുകയായിരുന്നോ അതോ എന്റെ പഴയ ഭാര്യയെ നോക്കുകയായിരുന്നോ എന്നറിയില്ല. ചായ കുടിച്ച ശേഷം ഞങ്ങള്‍ അവിടെ നിന്ന് യാത്ര പറഞ്ഞു. പോരാന്‍ നേരത്തു സഹദേവനേയും ദീപകയേയും നിര്‍ത്തി


അവള്‍ സെല്‍ഫി എടുക്കാനും മറന്നില്ല. ദീപിക അമ്മായി അമ്മക്കക്ക് കൊടുക്കാനായി ഒരു പൊതി രാഖിയെ ഏല്പിച്ചു. കൊടുങ്ങല്ലൂരേക്ക് എന്നു പറഞ്ഞതു കൊണ്ട് നെരത്തെ തന്നെ ഉണ്ടാക്കി വച്ചതാണ്. "കുറച്ച് ഉണ്ണിയപ്പമാണ്" ഈ സ്ത്രീകള്‍ എല്ലാം മറ്റുള്ളവരുടെ വയറിനെക്കുറിച്ച് നല്ല ബോധമുള്ളവരാണ്. "ഇനിയും ഇങ്ങനത്തെ സുഹൃത്തുക്കള്‍ ഉണ്ടോ?" രാഖിക്ക് അവരെ നന്നായി ബോധിച്ചു എന്നു തോന്നു. അവള്‍ എന്റെ സുഹൃദ് വലയം ആസ്വദിക്കുന്നുണ്ട്. അവള്‍ പ്രതീക്ഷിക്കുന്ന ഒരു തരം ലെവലിലേക്ക് അവള്‍ തന്നെ എത്തിച്ചേര്‍ന്ന പോലെ. പക്വതയോടെയുള്ള പെരുമാറ്റങ്ങള്‍. "അധികം ഇല്ല. സ്‌കൂളില്‍ ഒപ്പം പഠിച്ചവരേ ഒള്ളൂ. എല്ലാവരും ഇപ്പോള്‍ പല ദിക്കിലായി. ചെറു സൗഹൃദങ്ങള്‍ക്കൊന്നും നേരമില്ല. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ മാത്രമുണ്ട്. അതാണെങ്കില്‍ ചുരുക്കം ചില പേരെ സംസാരിക്കുകയുള്ളൂ. അധികവും നാണക്കാരാണ്. അല്ലെങ്കില്‍ സമയമില്ല." എങ്കിലും പഴയ കുറേ പേരെയൊക്കെ പുതിയതായി കിട്ടാനും തുടങ്ങിയിട്ടുണ്ട്. ഞാന്‍ രാഖിയെ നോക്കി പരോക്ഷമായി സൂചിപ്പിച്ചു. എന്റെ ബാല്യ കാല സഖികളില്‍ ചിലരെ


© 2025 KambiStory.ml