രൂപപ്പെട്ടുവരികയാണോ. ഞാന്‍ അതുടക്കാന്‍ തീരുമാനിച്ചു.
രാഖീ, ഇന്ന് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമായിരുന്നു.
എന്റേയും.. അവള്‍ ഇടക്ക് കയറി പ്പറഞ്ഞു..
ഞാന്‍ പറഞ്ഞു തീരട്ടെ,… ബിസിനസ് മീറ്റിങ്ങിലൊക്കെ ഇങ്ങനെ ആരെങ്കിലും ഇടക്ക് കയറി സംസാരിച്ചാല്‍ അവന്റെ അവസാനമായിരിക്കും അന്ന്.
അവള്‍ നിശബ്ദയായി.
ഒരു പാടു നാളുകള്‍ക്ക് ശേഷം, ഞാന്‍ മനസ്സു തുറന്ന് ചിരിച്ചു, മഴ ആസ്വദിച്ചു, അതും ഒരു പെണ്ണിന്റെ ഒപ്പം, ഒരു കളിപ്പാട്ടം ഓടിക്കുന്ന ലാഘവത്തോടെ ഞാന്‍ കാര്‍ ഓടിച്ചു, വയറു നിറയെ ഭക്ഷണം കഴിച്ചു., കുറെ കാര്യങ്ങള്‍ ഞാന്‍ രാഖിയില്‍ നിന്ന് പഠിച്ചു… ഇതിന്റെയെല്ലാം അര്‍ത്ഥം ഞാന്‍ രാഖിയുടെ കൂടെയായിരിക്കുമ്പോള്‍ തികച്ചും സന്തോഷവാണാണെന്നല്ലേ..?
രാഖി ചിരിച്ചതു മാത്രമേയുള്ളൂ. നേരത്തേയുണ്ടാ എന്റെ ശാസന അവള്‍ സീരിയസ്സയി എടുത്തു എന്നു തോന്നുന്നു.
എനിക്ക് രാഖിയുമൊത്ത് ഇനിയും സമയം ചിലവിടണമെന്നുണ്ട്. വെറുതെ വേണ്ട. രാഖിയുടെ സമയത്തിനു ഒരു വിലയിടാം. എന്നിട്ട് അത് രാത്രിയായാലും പകലായാലും 8 മണിക്കൂര്‍ കണക്കാക്കി ഞാന്‍ സാലറി തരാം. അല്ലാതെ വെറുതെ
എനിക്കു വേണ്ടി സമയം കളയേണ്ട. ജോലിക്കാര്യം അമ്മയോട് പറഞ്ഞോളൂ, കൊച്ചിയിലേക്ക് താമസം മാറ്റേണ്ടി വരികയാണെങ്കില്‍ അതും.
അത്.. അത്.. അവള്‍ക്ക് കണ്‍ഫ്യൂഷന്‍ ആയിക്കാണും, ഉത്തരം തരാന്‍ അവള്‍ക്കായില്ല.
ആലോചിച്ചിട്ട് മതി. നാളെയോ മറ്റന്നാളോ പറഞ്ഞാല്‍ മതി. അതിനിടക്ക് നമുക്ക് കൊടുങ്ങല്ലൂര്‍ യാത്രയും പ്ലാന്‍ ചെയ്യണം. എനിക്ക് സംസാരിച്ച് മതിയായില്ല.
"എനിക്കും" അവള്‍ പെട്ടന്നു തന്നെ അതിനുത്തരം പറയും മട്ടില്‍ എന്നോടൊപ്പം പറഞ്ഞു. "ഈ ദിവസം വളരെ പെട്ടന്നു തീര്‍ന്നു പോയതു പോലെ. എനിക്കു ഇനിയും മനുവേട്ടനോട് സംസാരിക്കാനുണ്ട്"
ആദിമ മനുഷ്യന്‍ മനുവായിത്തീര്‍ന്നു അതിനുശേഷം അവന്‍ മനുവേട്ടനായി. അപ്പോള്‍ അവന്‍ വിവാഹം കഴിച്ചിരുന്നു. അതിനുശേഷമായിരിക്കണം അവന്‍ മനുസ്മൃതി തന്നെ എഴുതി പെണ്ണുങ്ങളെ അതില്‍ തളച്ചിട്ടത്.
എനിക്ക് 30-32 വയസ്സേ കാണുകയുള്ളു എന്നായിരിക്കണം അവളെ ആദ്യം മനുവെന്ന് എന്നെ വിളിക്കാന്‍ പ്രേരിപ്പിച്ചത് എന്നു തോന്നുന്നു. 40 ആയി എന്നു പറഞ്ഞത് മടിയോടെയാണെങ്കിലും അവള്‍ വിശ്വസിച്ചു കാണണം. മനുവേട്ടനായത് അപ്പോഴാണ്. അതല്ലാതെ എനിക്ക്