ചോറ് കഴിക്കൂ
എനിക്ക് വേണ്ട ആന്റി
അതെന്താ വേണ്ടാത്തത് ഒത്തിരി അദ്വാനിച്ചതല്ലേ ക്ഷീണം കാണും
ആന്റീ പ്ലീസ്
മര്യാദക്ക് താഴോട്ട് വന്നോണം – സോഫി ഉത്തരവ് കൊടുത്തിട്ടു താഴേക്ക് പോയി ..ഇനി ചെല്ലാതിരുന്നു അടുത്ത പ്രശനം ഉണ്ടാക്കേണ്ട എന്ന് കരുതി അവൻ ഇറങ്ങി ചെന്നു.. സോഫി അപ്പച്ചനും അവനും വിളമ്പി കൊടുത്തതിനു ശേഷം കഴിക്കാൻ ഇരുന്നു
ഇതെന്തു പറ്റിയെടാ – സിബിയുടെ കവിളിൽ ചെറിയ തടിപ്പ് കണ്ടു അപ്പച്ചൻ ചോദിച്ചു അപ്പഴാണ് സോഫിയും അത് കണ്ടത്, അടി കിട്ടിയപ്പോ പുകച്ചിൽ ഉണ്ടായി എങ്കിലും അത് തടിച്ചു വന്നത് സിബിയും അറിഞ്ഞില്ല
അത് അപ്പച്ചാ കതകിൽ ഒന്ന് മുട്ടിയതാ – സിബി പറഞ്ഞതും സോഫി അവനെ പാളി നോക്കി
ചെറിയ തട്ടൽ ആരുന്നോ വേദനയുണ്ടോ ..നീ അന്നേരെ അവളോട് പറഞ്ഞിരുന്നു എങ്കിൽ എന്തേലും മരുന്ന് വച്ചേനെല്ലോ.. വല്യപ്പനെ കാണാൻ വന്നിട്ട് എന്റെ
കൊച്ചിന്റെ കവിള് പോയേ എന്ന് ഇനി നിന്റെ അപ്പൻ പരത്തി പറയുവോ – അപ്പച്ചൻ കളിയായി ചോദിച്ചു
ചെറുതായി തട്ടിയതേ ഉള്ളൂ അപ്പച്ചാ എന്റെ ശരീരത്തിൽ ചെറിയ തട്ടൽ വന്നാലും ചുവന്നു തടിക്കും അത് വീട്ടിലും അറിയാം അത് കൊണ്ട്
അപ്പച്ചൻ പേടിക്കേണ്ട – സിബി പറഞ്ഞതും സോഫി ഭക്ഷണം കഴിപ്പ് നിർത്തി അകത്തേക്ക് പോയി.. സിബി ഭക്ഷണം കഴിച്ചു കുറച്ചു നേരം ടീവി കണ്ടു ഇരുന്ന ശേഷം മുകളിലേക്ക് കിടക്കാൻ പോയി.. കുറച്ചു നേരം മൊബൈലിൽ സോഷ്യൽ മീഡിയ നോക്കി ഇരുന്ന ശേഷം സോഫി മുകളിലേക്ക് വരുന്ന ശബ്ദം കേട്ടതും അവൻ ഉറങ്ങിയ പോലെ കിടന്നു.. സോഫി വാതിൽക്കൽ വന്നു നോക്കിയാ ശേഷം അകത്തേക്ക് കയറി
എടാ
..
എടാ
..
എടാ നീ കള്ള ഉറക്കം ഒന്നും നടിക്കേണ്ട നീ ഉറങ്ങിയിട്ടില്ല എന്ന് എനിക്ക് അറിയാം ദേണ്ടെ നിന്റെ മൊബൈലിന്റെ ലൈറ്റ് പോലും ഇത് വരെ ഓഫ് ആയിട്ടില്ല – സോഫി അത് പറഞ്ഞാപ്പോ അവൻ ഞെട്ടി കണ്ണ് തുറന്നു മൊബൈലിലേക്ക് നോക്കി അവനെ പറ്റിക്കാൻ വേണ്ടി സോഫി പറഞ്ഞതായിരുന്നു.. സോഫി അവൻ്റെ അടുത്ത് കട്ടിലിൽ ഇരുന്നു അവന്റെ കവിളിൽ തലോടി
എടാ വേദനയുണ്ടോ
കരണം തള്ളി തകർത്തിട്ടു വേദന ഉണ്ടോന്നോ
പെട്ടന്ന് ദേഷ്യത്തിൽ തല്ലി പോയതാ നീ ക്ഷമിക്കേടാ നീ വേണേൽ എന്നെ തല്ലിക്കൊ – അവൾ അവന്റെ കൈ ഉയർത്തി അവളുടെ കവിളിൽ തല്ലിച്ചു..സിബി പെട്ടന്ന് കൈ മാറ്റി എങ്കിലും അവൾ കയ്യിലെ പിടി വിട്ടില്ല
സാരമില്ല ആന്റി ഞാൻ തെറ്റ് ചെയ്തത്