തലയ്ക്കും ശരീരത്തിനും വല്ലാത്ത ഭാരം, നല്ല കനം ഉള്ള എന്തോ ദേഹത്തു വെച്ചത് പോലെ, മൊത്തത്തിൽ ഒരു തരം മന്ദത. കഷ്ട്ടപ്പെട്ടു കണ്ണ് വലിച്ചു തുറന്നു. ഞാൻ ഇത് എവിടെ ആണ്, ഒരു പിടിയും കിട്ടുന്നില്ല. ഏതോ ബെഡിൽ കിടക്കുകയാണ്, പരിചയം ഇല്ലാത്ത സീലിംഗ്. ബെഡിന്റെ സൈഡിൽ ഡ്രിപ്പും എന്തോ മിഷീനും ഒക്കെ ഉണ്ട്, സൊ ഹോസ്പിറ്റലിൽ ആണ്.
" പേര് ഗൗതം, ഏജ് 24, സെക്സ് മെയിൽ "
അപരിചിതമായ ശബ്ദം, ഞാൻ തല ഉയർത്തി നോക്കി. ഹോസ്പിറ്റൽ ഗൗൺ ഇട്ട ഒരു പെൺകുട്ടി ബെഡിന്റ സൈഡിൽ നിന്ന് എന്റെ ഡീറ്റയിൽസ് അടങ്ങിയ ഫയലോ മറ്റോ എടുത്തു വായിക്കുകയാണ്. ബെഡിലെ ഞെരുക്കം കേട്ടിട്ടാവണം അവൾ തിരിഞ്ഞു നോക്കി. ഒരു ഇരുപതു വയസ് തോന്നിക്കുന്ന അത്യാവശ്യം സുന്ദരി ആയ ഒരു പെണ്ണ്.
" ആഹാ ചേട്ടായി ഉണർന്നോ, നന്നായി ഞാൻ ബോർ അടിച്ചു ചത്തു. മിണ്ടാനും പറയാനും ആരും ഇല്ലാത്തത് എന്നാ ബോർ ആണെന്നോ, ഇന്ന് രാവിലെ വരെ അപ്പുറത്തെ ബെഡിൽ ഒരു മുത്തശ്ശി ഉണ്ടായിരുന്നു അവർ പോയി, പിന്നെ ആകെ ഇങ്ങോട്ട് വരുന്നത് ആ ഭദ്രകാളി നേഴ്‌സ് ആ, അവർക്ക് ആണേൽ മിണ്ടിയാൽ ദേഷ്യം. അഞ്ജലി എഴുന്നേൽക്കരുത്, അഞ്ജലി മിണ്ടരുത്, അഞ്ജലി അത് ചെയ്യരുത്,
അഞ്ജലി ഇത് ചെയ്യരുത് ഹോ " ഇത്രയും പറഞ്ഞിട്ട് അവൾ ഒന്ന് ചുമച്ചു, ചുമച്ചപോൾ വേദന കൊണ്ട് ആണെന്ന് തോന്നുന്നു അവൾ കണ്ണൊക്കെ ഇറുക്കി അടച്ചു. പിന്നെ അല്പം കഴിഞ്ഞു വീണ്ടും തുടങ്ങി.
" എന്തായാലും ചേട്ടായി ഉണർന്നല്ലോ, ഇപ്പൊ ഒരു കൂട്ട് ആയി. വേദന ഉണ്ടോ ചേട്ടായി?? " എന്നും ചോദിച്ചു കൊണ്ടവൾ എന്റെ കൈ തണ്ടയിലെ ബാൻഡ് ഐഡ് ൽ വിരൽ ഓടിച്ചു, ഞാൻ aww എന്നൊരു ശബ്ദത്തോടെ ഒന്ന് ഞെരുങ്ങി, ഒരു ഞെട്ടലോടെ അവൾ കയ്യ് വലിച്ചു.
" സോറി ചേട്ടായി " അവൾ ഒന്ന് ചിണുങ്ങി. "എന്നാലും എന്നാ ഉറക്കം ആണ്, ഇന്നലെ വൈകുന്നേരം ആണ് ചേട്ടായിയെ ഈ റൂമിൽ കൊണ്ട് വന്നത് അപ്പൊ തൊട്ട് ഇത്ര നേരം ബോധം ഇല്ലാത്ത പോലെ ഉറക്കം ആയിരുന്നു, നേഴ്‌സ് പറഞ്ഞായിരുന്നു സർജറി കഴിഞ്ഞതിന്റെ സെഡേഷൻ ആണ് ശല്യം ചെയ്യരുത് ന്ന് ഇല്ലായിരുന്നേൽ മുത്തശി പോയപ്പോതന്നെ ഞാൻ കുത്തി പൊക്കിയേനെ " ഒരു ചിരിയോടെ അവൾ പിന്നെയും എന്തൊക്കയോ വാ നിറച്ചു പറഞ്ഞു, അത് അനോയിങ് ആയി തോന്നിയ കൊണ്ട് ഞാൻ തല ഉയർത്തി ചുറ്റിനും ഒന്ന് നിരീക്ഷിച്ചു.
വാർഡോ പേഴ്സണൽ റൂമോ അല്ല, കെയർ യൂണിറ്റ് ആണെന്ന് തോന്നുന്നു. ഇവിടെ ടോട്ടൽ മൂന് ബെഡ് ഉണ്ട്,